Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെമി ഓട്ടോമാറ്റിക് തോക്ക് 21 വയസ് പൂർത്തിയായവർക്ക് മാത്രം; യുഎസ് ഹൗസ് ബിൽ പാസാക്കി

സെമി ഓട്ടോമാറ്റിക് തോക്ക് 21 വയസ് പൂർത്തിയായവർക്ക് മാത്രം; യുഎസ് ഹൗസ് ബിൽ പാസാക്കി

പി.പി ചെറിയാൻ

വാഷിങ്ടൻ ഡിസി : സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആക്കി യുഎസ് ഹൗസ് നിയമം പാസാക്കി. റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുടെ ശക്തമായ എതിർപ്പിനെ മറികടന്ന് 204നെതിരെ 223 വോട്ടുകളോടെയാണ് യുഎസ് ഹൗസ് നിയമം പാസാക്കിയത്. ബുധനാഴ്ച (ജൂൺ 7) നായിരുന്നു വോട്ടെടുപ്പ്. ഹൈ കപ്പാസിറ്റി മാഗസിൻ വാങ്ങുന്നതിനും ബാക്ക് ഗ്രൗണ്ട് പരിശോധന നിർബന്ധമാക്കുന്നതിനുള്ള വകുപ്പും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യുഎസ് ഹൗസിൽ ഡെമോക്രാറ്റിക് കക്ഷിക്കാണ് ഭൂരിപക്ഷം. അതുകൊണ്ടുതന്നെ ബിൽ എളുപ്പം ഇവിടെ പാസാക്കാൻ കഴിഞ്ഞു. എന്നാൽ, യുഎസ് സെനറ്റിൽ ഇരുകക്ഷികൾക്കും തുല്യ അംഗങ്ങളാണുള്ളത്. യുഎസ് ഹൗസ് പാസാക്കിയ ഈ ബിൽ യുഎസ് സെനറ്റിൽ പാസാകണമെങ്കിൽ ചുരുങ്ങിയത് 60 പേരെങ്കിലും ഇതിനനുകൂലമായി വോട്ടുരേഖപ്പെടുത്തണം.

യുഎസ് ഹൗസിൽ പാസാക്കിയ ഈ ബില്ലിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയിലെ രണ്ടംഗങ്ങൾ ജാറെഡ് ഗോൾഡൻ (മയിൻ), കുർട്ട് സ്‌ക്കഡർ (ഒറിഗൻ) വോട്ടു ചെയ്തപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയിലെ അഞ്ച് അംഗങ്ങൾ അനുകൂലമായി വോട്ടുരേഖപ്പെടുത്തി.

തിടുക്കത്തിൽ യുഎസ് ഹൗസ് നിയമം പാസാക്കിയെങ്കിലും സെനറ്റിൽ ഇത് വിജയിക്കുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. സെനറ്റിലും ഈ ബില്ലിനെ എതിർക്കുന്ന ഡെമോക്രാറ്റിക് അംഗങ്ങളും അനുകൂലിക്കുന്ന റിപ്പബ്ലിക്കൻ അംഗങ്ങളും ഉണ്ട് എന്നതുതന്നെ ബില്ലിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP