Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും

പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പലിശ നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്. 0.5 ശതമാനം വർദ്ധനയാണ് നടപ്പിലാക്കിയിരിക്കുന്നത്. നാണ്യപ്പെരുപ്പ ഭീഷണി നേരിടാൻ റിസർവ് ബാങ്ക് പണനയ സമിതിയാണ് (എംപിസി) പലിശനിരക്ക് (റീപ്പോ) വീണ്ടും കൂട്ടിയത്. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റീപ്പോ 4.9% ആയി. പലിശ നിരക്ക് വർദ്ധന സാധാരണക്കാരനും തിരിച്ചടിയാകും.

ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂട്ടും. പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവു കാലയളവോ കൂടും. ബാങ്ക് സ്ഥിരനിക്ഷേപ പലിശയും കൂടുമെങ്കിലും വായ്പ പലിശയോളമുണ്ടാകില്ല. പത്തു വർഷത്തിനിടെ, എംപിസി യോഗത്തിനു ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വർധനയാണ് ഇന്നലത്തേത്. മെയ്‌ നാലിനു പ്രഖ്യാപിച്ച 0.4% വർധന കൂടി കണക്കാക്കുമ്പോൾ അഞ്ചാഴ്ചയ്ക്കിടെ പലിശ 0.9% കൂടി. ഓഗസ്റ്റ് 2 മുതൽ 4 വരെയുള്ള അടുത്ത എംപിസി യോഗത്തിൽ 0.25% പലിശവർധന കൂടി പ്രതീക്ഷിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP