Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം മക്കയിൽ; ആദ്യസംഘമെത്തിയത് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം മക്കയിൽ;  ആദ്യസംഘമെത്തിയത് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ

മറുനാടൻ മലയാളി ബ്യൂറോ

മക്ക : കേരളത്തിൽ നിന്ന് ജിദ്ദ വിമാനത്താവളം വഴിയുള്ള ആദ്യത്തെ ഹജ്ജ് തീർത്ഥാടക സംഘം ഇന്ന് മക്കയിലെത്തി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിലാണ് ജിദ്ദ വഴി ഇവർ മക്കയിലെത്തിയത്. ജിദ്ദ ഹജ്ജ് ടെർമിനലിൽ വിമാനം ഇറങ്ങിയ തീർത്ഥാടക സംഘം നടപടികൾ പൂർത്തിയാക്കി മക്കയിലെത്തുകയായിരുന്നു.


കോഴിക്കോട് നിന്ന് ഇൻഡിഗോ വിമാനത്തിൽ ഖത്തർ വഴി യാത്ര ചെയ്ത് ഇന്ന് പുലർച്ചെ ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തിയ സംഘം രാവിലെ 8.30ഓടെയാണ് മക്കയിലെത്തിയത്. സ്ത്രീകളടക്കം 49 മലയാളി തീർത്ഥാടകരാണ് ഇതിൽ ഉണ്ടായിരുന്നത്. മക്കയിലെത്തിയ ആദ്യ മലയാളി തീർത്ഥാടകർക്ക് സ്വീകരണവും ഒരുക്കിയിരുന്നു.

മസ്ജിദുൽ ഹറാമിന് സമീപം ലേമെറിഡിയൻ ഹോട്ടലിലാണ് സംഘം താമസിക്കുന്നത്. 10 ലക്ഷം ഹാജിമാരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഇതിൽ ഒന്നര ലക്ഷം സൗദിയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകരാണ്. 79362 ഹാജിമാരാണ് ഇന്ത്യയിൽ നിന്ന് എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP