Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരു മാസം മുമ്പ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ എത്തിയപ്പോൾ കണ്ടത് പഴകിയ ചിക്കനും ഭക്ഷണ സാധനവും; ഇന്ന് എത്തുന്നവർക്ക് അത്ഭുതമായി ഒരു രൂപയ്ക്ക് ചിക്കൻ കറി; 'മറുനാടൻ മലയാളി'യെ കഴിക്കാൻ തക്കാരത്തിലേക്ക് ആളൊഴുക്ക്; മറുനാടൻ വാർത്തയുടെ വിശ്വാസം മുതലെടുത്ത് കച്ചവടം കൊഴുപ്പിച്ച് റെസ്റ്റേറന്റ് മുതലാളി; എല്ലാവരും തക്കാരത്തേക്ക് പോകണം

ഒരു മാസം മുമ്പ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ എത്തിയപ്പോൾ കണ്ടത് പഴകിയ ചിക്കനും ഭക്ഷണ സാധനവും; ഇന്ന് എത്തുന്നവർക്ക് അത്ഭുതമായി ഒരു രൂപയ്ക്ക് ചിക്കൻ കറി; 'മറുനാടൻ മലയാളി'യെ കഴിക്കാൻ തക്കാരത്തിലേക്ക് ആളൊഴുക്ക്; മറുനാടൻ വാർത്തയുടെ വിശ്വാസം മുതലെടുത്ത് കച്ചവടം കൊഴുപ്പിച്ച് റെസ്റ്റേറന്റ് മുതലാളി; എല്ലാവരും തക്കാരത്തേക്ക് പോകണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രുചിയിൽ പുതുമയുടെ വിസ്മയം തീർത്ത തക്കാരം റെസ്റ്റോറന്റിലെ പുതിയ വിഭവം സൂപ്പർ ഹിറ്റായി മാറുന്നു. കേവലം ഒരു രൂപ മാത്രം വിലയിട്ട 'മറുനാടൻ മലയാളി' എന്ന ചിക്കൻ വിഭവം വാങ്ങാൻ ആളുകളുടെ തിരക്കാണ്. ചിക്കൻ കറി ആയാണ് 'മറുനാടൻ മലയാളി' ലഭിക്കുക. പേരു ദോഷം മാറ്റാൻ 'മറുനാടൻ മലയാളി' എന്ന ബ്രാൻഡ് നെയിം ഉപയോഗിക്കുകയാണ് തക്കാരം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതുവാദം. പലരും ചിക്കൻ വാങ്ങിയ ശേഷം മറുനാടന് അഭിനന്ദനം അറിയിച്ച് ബിൽ അയച്ചു തരുന്നത് മറുനാടൻ മലയാളിയിലേക്കാണ്. ഈ ചിക്കൻകറിയുടെ വില വിപ്ലവമാണ്. അതുകൊണ്ട് തന്നെ എല്ലാവരും അവിടെ പോയി ചിക്കൻ കറി കഴിക്കണമെന്നതാണ് മറുനാടന്റേയും അഭ്യർത്ഥന

തക്കാരം റെസ്റ്റോറന്റിന്റെ തിരുവനന്തപുരത്തെ കഴക്കൂട്ടം, പുളിമൂട് റെസ്റ്റോറന്റുകളിലാണ് ചിക്കൻ കറി ലഭിക്കുക. ഒരു രൂപയാണ് 'മറുനാടൻ മലയാളി'യുടെ വില. അത് നൽകിയാൽ ചിക്കൻ കറി തീൻ മേശയിലെത്തും. ഇന്ന് മുതൽ വെള്ളിയാഴ്ച വരെയാണ് ഇത്തരത്തിൽ ചിക്കൻ കറി തക്കാരത്തിൽ നിന്ന് ലഭിക്കുക. ഉച്ചക്ക് 12 മുതൽ വൈകീട്ട് 7 വരെ വിഭവം റെഡിയാണ്. ഭക്ഷ്യസുരക്ഷാ പരിശോധനകളിൽ പലപ്പോഴും തത്കാരം വില്ലനായി മാറി. ഈ അടുത്ത കാലത്ത് പോലും തിരുവനന്തപുരം കോർപ്പറേഷന്റെ ഭഷ്യസുരക്ഷാ വിഭാഗം കഴക്കൂട്ടത്തെ തക്കാരത്തിൽ പരിശോധന നടത്തുകയും പഴകിയ ഭക്ഷണം കണ്ടെത്തുകയും ചെയ്തു.

ഇത് മുഖ്യധാരാ മാധ്യമങ്ങൾ പലതും വാർത്തയാക്കാതെ മുക്കി. പതിവ് പോലെ മറുനാടൻ മലയാളി അന്ന് പരിശോധന നടത്തിയ എല്ലാ ഹോട്ടലുകളുടേയും പേരും വിശദാംശവും സഹിതം വാർത്ത നൽകി. അങ്ങനെ തത്കാരം പ്രതിരോധത്തിലായി. അതിന് ശേഷം വീണ്ടും സജീവമാകുകയാണ് തത്കാരം. അപ്പോഴാണ് 'മറുനാടൻ മലയാളി' എന്ന ചിക്കൻ വിഭവം അവതരിപ്പിക്കുന്നത്. ഇതിന് പിന്നിൽ എന്താണ് ലക്ഷ്യമെന്ന് ആർക്കും അറിയില്ല. എപ്രകാരമാണ് ഇങ്ങനെ വില കുറച്ച് ഭക്ഷണം നൽകുന്നതെന്ന് അറിയാൻ ഇൻകംടാക്‌സും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ആറാം തീയതി മുതൽ പത്താം തീയിതി വരെയാണ് ഈ കച്ചവടമെന്ന പോസ്റ്ററും സ്ഥാപനം പ്രചരിപ്പിക്കുന്നുണ്ട്. അതു ഭാവിയിലേക്കും നീട്ടുമെന്ന പ്രതീക്ഷയിലാണ് ഭക്ഷണ പ്രേമികൾ. കടയുടെ പേരുദോഷം മാറ്റാൻ വാർത്തയിലെ സത്യം അവതരിപ്പിക്കുന്ന സ്ഥാപനത്തിന്റെ പേര് ചിക്കൻ കറിക്ക് അവർ നൽകുകയായിരുന്നുവെന്നാണ് സൂചന.

കള്ളപ്പണം വെളുപ്പിക്കാനുള്ള ഭക്ഷണ തന്ത്രമാണോ ഇതെന്നാണ് ആദായ നികുതി വകുപ്പിന് സംശയം. എന്നാൽ അങ്ങനെയൊന്നുമില്ലെന്നാണ് തക്കാരം കടയിൽ നിന്ന് ലഭിക്കുന്ന വിശദീകരണം. എതായാലും കേന്ദ്ര ഏജൻസി നിരീക്ഷണം നടത്തും. ഏറെ രുചികരമായതും വ്യത്യസ്തമായതുമായ ഭക്ഷണം വിളമ്പി നേരത്തെ തന്നെ പ്രശസ്തി നേടിയ ഹോട്ടൽ ശൃംഖലയാണ് തക്കാരം എന്നാണ് അവരുടെ അവകാശ വാദം. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട്, കൊച്ചി, ഷാർജ, ദുബായ് എന്നിവിടങ്ങളിലും നിരവധി ഹോട്ടലുകൾ തക്കാരത്തിന് ഉണ്ട്.

ഏതായാലും മറുനാടൻ മലയാളിയുടെ പേരിൽ ചിക്കൻ കൊടുക്കുന്നതു കൊണ്ട് തന്നെ അത് മറുനാടൻ വാർത്തകളെ പോലെ തന്നെ സൂപ്പർ ഹിറ്റാവുകയും ചെയ്യുന്നുവെന്നതാണ് വസ്തുത. തക്കാരം ഹോട്ടലുകളിലേക്ക് ആളുകൾ മറുനാടൻ മലയാളിയെ കഴിക്കാനായി ഒഴുകുകയാണ്. ഇനി എക്കാലവും ഒരു രൂപ ചിക്കൻ എല്ലാവർക്കും ആവശ്യം പോലെ നൽകുമെന്നാണ് തക്കാരം നൽകുന്ന സൂചനയും.

കാസർകോട് ജില്ലയിലെ ഹോട്ടലിൽനിന്നു ഷവർമ കഴിച്ച സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചതിനെത്തുടർന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി റെയ്ഡുകൾ നടത്തിയിരുന്നു. ഈ റെയ്ഡിന്റെ ആദ്യ അഞ്ച് ദിവസം തന്നെ 110 കടകൾ അടച്ചുപൂട്ടിച്ചു. വൃത്തിയില്ലാത്തതിന്റെ പേരിലാണു 49 എണ്ണം പൂട്ടിച്ചത്. ലൈസൻസും രജിസ്റ്റ്രേഷനുമില്ലാത്ത 61 കടകളും അടപ്പിച്ചു. തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലും വൃത്തിഹീനമായ നിലയിൽ ഹോട്ടലുകൾ പ്രവർത്തിക്കുന്നത് കണ്ടെത്തിയത്. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന തക്കാരം ഹോട്ടലിൽ നിന്ന് പഴകിയതും ഉപയോഗ ശൂന്യവുമായ 12 കലോ കോഴി ഇറച്ചിയും ആറ് കിലോ മറ്റ് ആഹാര സാധനങ്ങളും പിടിച്ചെടുത്തു.

തക്കാരം ഹോട്ടലിൽ ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഇല്ലെന്നും കണ്ടെത്തി. ഈ കാരണത്തിലും ഇത് സ്ഥാപിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാൻ കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതിന് മറുപടി നൽകിയാണ് ഇപ്പോൾ തക്കാരത്തിന്റെ പ്രവർത്തനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP