Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈദരാബാദ് കൂട്ടബലാത്സംഗത്തിന് പ്രതികൾ ഉപയോഗിച്ച ഇന്നോവ സർക്കാർ വാഹനം!; കുറ്റകൃത്യം നടത്തിയ കാർ കഴുകിയ നിലയിൽ; ലൈംഗിക അതിക്രമം തെളിയിക്കാൻ സാധിക്കുന്ന അടയാളങ്ങളും തെളിവുകളും കിട്ടിയതായി ഫോറൻസിക് വിഭാഗം

ഹൈദരാബാദ് കൂട്ടബലാത്സംഗത്തിന് പ്രതികൾ ഉപയോഗിച്ച ഇന്നോവ സർക്കാർ വാഹനം!; കുറ്റകൃത്യം നടത്തിയ കാർ കഴുകിയ നിലയിൽ; ലൈംഗിക അതിക്രമം തെളിയിക്കാൻ സാധിക്കുന്ന അടയാളങ്ങളും തെളിവുകളും കിട്ടിയതായി ഫോറൻസിക് വിഭാഗം

ന്യൂസ് ഡെസ്‌ക്‌

ഹൈദരാബാദ്: ഹൈദരാബാദിൽ പതിനേഴ് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കാൻ ഉപയോഗിച്ച ടൊയോട്ട ഇന്നോവ സർക്കാർ കാറാണെന്ന് തെളിഞ്ഞതായി പുതിയ റിപ്പോർട്ട്. ഇന്ത്യാ ടു ഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പെൺകുട്ടി അതിക്രമത്തിനിരയായ ഇന്നോവ കാറിനുള്ളിൽ നിന്നും കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി പൊലീസ് വെളിപ്പെടുത്തി. കാർ കഴുകിയ നിലയിലായിരുന്നു. എന്നാൽ ലൈംഗിക അതിക്രമം തെളിയിക്കാൻ സാധിക്കുന്ന അടയാളങ്ങളും തെളിവുകളും കാറിനുള്ളിൽ നിന്ന് കിട്ടിയതായി ഫോറൻസിക് വിഭാഗം പറഞ്ഞു. കാറിൽ നടത്തിയ പരിശോധനയിൽ പതിനേഴുകാരിയുടെ കമ്മലുകൾ അടക്കമുള്ള തെളിവുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത നാല് പേർ ഉൾപ്പെടെയാണ് പതിനേഴുകാരിയായ പെൺകുട്ടിയ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാല് പേർ ഉൾപ്പെടെ ആറ് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെയ് 28 ന് പാർട്ടിക്കായി ഒരു ക്ലബ്ബിൽ പോയ 17 വയസുകാരി പ്രതികളിൽ ഒരാളെ കണ്ടുമുട്ടുകയും അവളെ വീട്ടിൽ വിടാമെന്ന് വാഗ്ദാനം ചെയ്തതിന് ശേഷം ആൺകുട്ടിയും സുഹൃത്തുക്കളും ഒരു മെഴ്സിഡസിൽ പെൺകുട്ടിയെയും കയറ്റി ക്ലബിൽ നിന്നും യാത്ര തിരിക്കുകയുമായിരുന്നു.

ഉടൻ തന്നെ അടുത്തുള്ള ഒരു കഫേയിൽ എത്തിയ അവർ വൈകിട്ട് 6.30 ഓടെ ഒരു ഇന്നോവ ക്രിസ്റ്റയിലേക്ക് മാറി. തുടർന്ന് പെൺകുട്ടിയെ റോഡ് നമ്പർ 44ലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി. ബഞ്ചാര ഹിൽസിൽ പ്രതികൾ ഇന്നോവ പാർക്ക് ചെയ്യുകയും പെൺകുട്ടിയെ വാഹനത്തിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഉയർന്ന രാഷ്ട്രീയക്കാരും ബിസിനസുകാരും സിനിമാ പ്രവർത്തകരും മറ്റ് ഉന്നത സ്വാധീനമുള്ള ആളുകളും താമസിക്കുന്ന ഹൈദരാബാദിലെ ഒരു ആഡംബര പ്രദേശമാണ് ഇവിടം. രാത്രി ഏഴരയോടെ അവളെ തിരികെ പബ്ബിൽ ഇറക്കിവിട്ടു.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കുള്ളിലാണ് കുറ്റകൃത്യം നടന്നതെന്ന് കേസിലെ മുതിർന്ന പ്രതികളിൽ ഒരാളായ സദുദ്ദീൻ പറഞ്ഞതായി ഇന്താ ടു ഡേ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ഒരു ഫാം ഹൗസിൽ നിന്ന് കാർ പൊലീസ് പിടിച്ചെടുത്തു. ഒരു രാഷ്ട്രീയ കുടുംബവുമായി ബന്ധമുള്ള ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫാം ഹൗസ് എന്നും ഇന്ത്യാ ടു ഡേ റിപ്പോർട്ട് ചെയ്യുന്നു.

ഇന്നോവ സർക്കാർ വാഹനമാണെന്ന് തിരിച്ചറിഞ്ഞതായും വഖഫ് ബോർഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കുറ്റകൃത്യം നടക്കുമ്പോൾ മെഴ്സിഡസും ഇന്നോവയും ഓടിച്ചത് പ്രായപൂർത്തിയാകാത്തവരാണെന്ന് വൃത്തങ്ങൾ പറഞ്ഞു.

കൂട്ടബലാത്സംഗത്തിന് ഉപയോഗിച്ച മെഴ്സിഡസ് തെലങ്കാനയിലെ ഒരു എംഎൽഎയുടേതാണെന്ന് വൃത്തങ്ങൾ അറിയിതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, കുറ്റകൃത്യം നടക്കുമ്പോൾ പ്രതി കാറിൽ ഉണ്ടായിരുന്നില്ലെന്ന് എംഎൽഎ പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കേസിൽ അറസ്റ്റിലായ നാലു പേർ പ്രായപൂർത്തിയാകാത്തവരാണ്. കൂട്ടബലാത്സംഗ കേസിൽ തെലങ്കാനയിൽ വൻപ്രതിഷേധമാണ് ഉയരുന്നത്. പ്രതികൾ ഉന്നത നേതാക്കളുടെ മക്കളും ബന്ധുക്കളുമാണെന്നും അവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി പൊലീസ് ശ്രമിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധ സമരമാണ് അരങ്ങേറുന്നത്.

ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതികളുടെ വിവരങ്ങൾ മറച്ചുവച്ച് കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്. എന്നാൽ പ്രതികൾക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്ന നിലപാടാണ് പൊലീസ് ആവർത്തിക്കുന്നത്. കഴിഞ്ഞ മാസം 28നാണ് സംഭവം.

പെൺകുട്ടി ഇവരെ പബ്ബിൽ വച്ചാണ് പരിചയപ്പെട്ടത്. ഒരു സുഹൃത്തിനൊപ്പമാണ് 17 കാരി പെൺകുട്ടി പബ്ബിൽ പോയത്. സുഹൃത്ത് നേരത്തേ പോകുകയും പെൺകുട്ടി തനിച്ചാകുകയും ചെയ്തു. പബ്ബിൽ വച്ച് സൗഹൃദത്തിലായ ഒരു ആൺകുട്ടിയുടെയും അവന്റെ സുഹൃത്തുക്കളുടെയുമൊപ്പം പെൺകുട്ടി പുറത്തിറങ്ങി.

പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് അവർ വാഗ്ദാനം ചെയ്തു. സംഘം പെൺകുട്ടിയുമൊത്ത് ഒരു പേസ്ട്രി ഷോപ്പിൽ കയറി. പിന്നീട് ജൂബിലി ഹിൽസ് ഏരിയയിൽ എത്തിയ സംഘം അവിടെ കാർ പാർക്ക് ചെയ്തു. ഇവിടെ വച്ചാണ് സംഘം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.

കുട്ടിയുടെ കഴുത്തിൽ മുറിവ് കണ്ട് രക്ഷിതാക്കൾ ചോദിച്ചപ്പോൾ തന്നെ ഒരു സംഘം ആക്രമിച്ചുവെന്ന് മാത്രമാണ് പെൺകുട്ടി പറഞ്ഞത്. സംഭവത്തിൽ കേസെടുത്ത പൊലീസ് കൂടുതൽ ചോദിച്ചപ്പോഴാണ് താൻ നേരിട്ട കൂട്ടബലാത്സംഗം പെൺകുട്ടി തുറന്നുപറഞ്ഞത്.

ആദ്യം പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. പിന്നീട് ഐപിസി 376 (കൂട്ടബലാത്സംഗം) സെക്ഷനും ചുമത്തി. ഒരു എംഎൽഎയുടെ മകനും ന്യൂനപക്ഷ ബോർഡ് ചെയർമാനും പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്നും പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്നെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP