Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിയമസഭാ സമ്മേളനം ജൂൺ 27 മുതൽ; പുറ്റിങ്ങൽ വെടിക്കെട്ട് വിചാരണയ്ക്ക് പ്രത്യേക കോടതി; ആരാധനാലയങ്ങൾക്ക് എസ്ഐഎസ്എഫ് സുരക്ഷാ സേവനം; മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ

നിയമസഭാ സമ്മേളനം ജൂൺ 27 മുതൽ; പുറ്റിങ്ങൽ വെടിക്കെട്ട് വിചാരണയ്ക്ക് പ്രത്യേക കോടതി; ആരാധനാലയങ്ങൾക്ക് എസ്ഐഎസ്എഫ് സുരക്ഷാ സേവനം; മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാസമ്മേളനം ജൂൺ 27 മുതൽ വിളിച്ച് ചേർക്കുന്നതിന് ഗവർണറോട് ശുപാർശചെയ്യാൻ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങൾ-

ട്രോളിങ് നിരോധനം

കേരളതീരപ്രദേശത്തെ കടലിൽ ജൂൺ 10 മുതൽ ജൂലൈ 31 വരെ (രണ്ട് ദിവസവും ഉൾപ്പെടെ) 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തും.

ആരാധനാലയങ്ങൾക്ക് എസ്ഐഎസ്എഫ് സുരക്ഷാ സേവനം

സുരക്ഷയ്ക്കായുള്ള പൊലീസിന്റെ നിർബന്ധിത ചുമതലകൾ ഒഴികെ ദീർഘകാല അടിസ്ഥാനത്തിൽ സുരക്ഷാ സേവനം ആവശ്യപ്പെടുന്ന ആരാധനാലയങ്ങൾക്ക് സ്റ്റേറ്റ് ഇന്റസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് മുഖേന സുരക്ഷ നൽകും. വ്യാവസായിക സ്ഥാപനങ്ങൾ യൂണിറ്റുകൾ എന്നിവയ്ക്ക് സുരക്ഷ നൽകുമ്പോൾ ഈടാക്കുന്ന അതേ നിരക്കിൽ പേയ്മെന്റ് അടിസ്ഥാനത്തിലാണ് ഇത് നൽകുക.

പ്രത്യേക കോടതി

പുറ്റിങ്ങൽ ദേവി ക്ഷേത്ര വെടിക്കെട്ട് അപകടത്തിന്റെ വിചാരണയ്ക്കായി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (പ്രത്യേക കോടതി) സ്ഥാപിക്കുന്നതിന് അനുമതി നൽകി. ഇതിന് പത്ത് തസ്തികകൾ സൃഷ്ടിക്കും.

കോമ്പൗണ്ടിങ് ബ്ലെൻഡിങ് ആൻഡ് ബോട്ട്ലിങ് യൂണിറ്റ് സ്ഥാപിക്കും

പാലക്കാട് ചിറ്റൂർ മലബാർ ഡിസ്റ്റിലറി ലിമിറ്റഡിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഉൽപാദിപ്പിക്കുന്നതിന് 5 ലൈൻ ഐ എം എഫ് എൽ കോമ്പൗണ്ടിങ് ബ്ലെൻഡിങ് ആൻഡ് ബോട്ട്ലിങ് യൂണിറ്റ് സ്ഥാപിക്കുന്നതിന് അനുമതി നൽകി.

ശമ്പള പരിഷ്‌കരണം

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരം ജീവനക്കാർക്കും കോ ടെർമിനസ് ജീവനക്കാർക്കും സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങൾ അനുവദിക്കും.

നിയമനം

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രെമോഷൻ കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി വി ശിവരാമകൃഷ്ണന് പുനർ നിയമനം നൽകും.

തസ്തിക

കേരള സ്റ്റേറ്റ് റിമോർട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിൽ സിസ്റ്റം മാനേജറുടെ ഒരു തസ്തിക സൃഷ്ടിക്കും.

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ അനലിറ്റിക്കൽ വിംഗിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഡാറ്റാ അനലിസ്റ്റ്/ റിസർച്ച് ഓഫീസറുടെ താൽകാലിക തസ്തിക സൃഷ്ടിക്കും.

സാധൂകരിച്ചു

കേരളത്തിൽ 2020 ജൂലൈ മുതൽ വിവിധ കേന്ദ്ര ഏജൻസികൾ നടത്തിവരുന്ന അന്വേഷണങ്ങൾ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് നിയമിച്ച ജസ്റ്റിസ് (റിട്ട.) വികെ മോഹനൻ അന്വേഷണ കമ്മീഷന്റെ കാലാവധി 7.5.2022 മുതൽ ആറ് മാസത്തേക്ക് ദീർഘിപ്പിച്ച് നടപടി സാധൂകരിച്ചു. ഹൈക്കോടതിക്ക് 28 റിസർച്ച് അസിസ്റ്റന്റ്മാരെകൂടി നിയമിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സാധൂകരിച്ചു.

സ്ഥിരം തസ്തികകളാക്കും

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 26 ടെക്നിക്കൽ ഹൈസ്‌കൂളുകളിലെ പാർട്ട് ടൈം (മലയാളം) അദ്ധ്യാപക തസ്തികകൾ സ്ഥിരം തസ്തികകളാക്കി മാറ്റുന്നതിന് അനുമതി നൽകി.

സർക്കാർ ഗ്യാരണ്ടി

ദേശിയ ന്യൂന പക്ഷ ധനകാര്യ വികസന കോർപ്പറേഷൻ, ദേശിയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷൻ എന്നിവയിൽ നിന്ന് കേരള കരകൗശല വികസന കോർപ്പറേഷന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് 15 കോടി രൂപ വീതം 30 കോടി രൂപക്ക് സർക്കാർ ഗ്യാരണ്ടി അനുവദിക്കും.

മൂലധനം വർദ്ധിപ്പിച്ചു

സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷന്റെ അംഗീകൃത മൂലധനം 200 കോടി രൂപയിൽ നിന്ന് 300 കോടി രൂപയാക്കി വർദ്ധിപ്പിക്കും.

കരകൗശല വികസന കോർപ്പറേഷന്റെ സർക്കാർ ലോൺ തുകയായ 15.31 കോടി രൂപയും പലിശ ഇനത്തിൽ ഉള്ള തുകയായ 13.74 കോടി രൂപയും ഉൾപെടെ 29.05 കോടി രൂപ സർക്കാർ ഓഹരി മൂലധനമാക്കിമാറ്റും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP