Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹോംലോൺ എടുത്തവർക്ക് ഇരട്ടപ്രഹരം; വായ്പാ പലിശ ഉയരും; റിപ്പോ നിരക്ക് കൂട്ടി ആർബിഐ; നടപടി പണപ്പെരുപ്പം പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായി

ഹോംലോൺ എടുത്തവർക്ക് ഇരട്ടപ്രഹരം; വായ്പാ പലിശ ഉയരും; റിപ്പോ നിരക്ക് കൂട്ടി ആർബിഐ; നടപടി പണപ്പെരുപ്പം പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വായ്പാ പലിശ നിരക്കായ റിപ്പോ അൻപതു ബേസിസ് പോയിന്റ് ഉയർത്താൻ ആർബിഐ തീരുമാനം. റിപ്പോ നിരക്ക് 4.40 ശതമാനത്തിൽനിന്നു 4.90 ശതമാനമായാണ് ഉയർത്തിയത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയർന്നേക്കും.

പണപ്പെരുപ്പം പിടിച്ചു നിർത്തുന്നതിന്റെ ഭാഗമാണ് ആർബിഐ നടപടി. കഴിഞ്ഞ മാസം വായ്പാ അവലോകനത്തിലല്ലാതെ റിപ്പോ നിരക്ക് നാൽപ്പതു ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു.

ഏകകണ്ഠമായാണ് റിപ്പോ നിരക്ക് ഉയർത്താൻ തീരുമാനിച്ചതെന്ന് വായ്പാ നയ അവലോകന യോഗ തീരുമാനങ്ങൾ അറിയിച്ചുകൊണ്ട് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. യുക്രൈൻ യുദ്ധത്തോടെ പണപ്പെരുപ്പത്തിന്റെ ആഗോളവത്കരണമാണ് നടക്കുന്നതെന്ന് ആർബിഐ ഗവർണർ അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP