Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വപ്‌ന തന്നെ കണ്ടത് തൈക്കാട് ഗസ്റ്റ് ഹൗസിൽ; ഗസ്റ്റ് ഹൗസിലെ പേപ്പറിൽ എല്ലാം എഴുതി വാങ്ങി; ആ പേപ്പർ ഉയർത്തിക്കാട്ടി പത്രസമ്മേളനം നടത്തി പിസി ജോർജ്; സരിതയുമായുള്ളത് സോളാർ കേസിലെ സാക്ഷിയെന്ന അടുപ്പം; രണ്ട് സ്ത്രീകളേയും ചിലർ പിച്ചിചീന്തി; സ്വപ്‌നയേയും സരിതയേയും പിന്തുണച്ച് കരുതൽ; മുഖ്യമന്ത്രി കള്ളക്കടത്തു നടത്തുന്നത് ശരിയാണോ എന്ന് പിസി

സ്വപ്‌ന തന്നെ കണ്ടത് തൈക്കാട് ഗസ്റ്റ് ഹൗസിൽ; ഗസ്റ്റ് ഹൗസിലെ പേപ്പറിൽ എല്ലാം എഴുതി വാങ്ങി; ആ പേപ്പർ ഉയർത്തിക്കാട്ടി പത്രസമ്മേളനം നടത്തി പിസി ജോർജ്; സരിതയുമായുള്ളത് സോളാർ കേസിലെ സാക്ഷിയെന്ന അടുപ്പം; രണ്ട് സ്ത്രീകളേയും ചിലർ പിച്ചിചീന്തി; സ്വപ്‌നയേയും സരിതയേയും പിന്തുണച്ച് കരുതൽ; മുഖ്യമന്ത്രി കള്ളക്കടത്തു നടത്തുന്നത് ശരിയാണോ എന്ന് പിസി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി പിസി ജോർജ്. സ്വപ്‌നാ സുരേഷിനെ താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും സ്വപ്‌നാ തനിക്ക് വെള്ളപേപ്പറിൽ പരാതി എഴുതി നൽകിയെന്നും പിസി ജോർജ് വെളിപ്പെടുത്തി. ആ പരാതിയും മാധ്യമങ്ങൾക്ക് മുമ്പിൽ ഉയർത്തിക്കാട്ടി. സ്വപ്‌നാ സുരേഷ് സ്വന്തം കൈപ്പടയിൽ എഴുതിയതാണ് തന്റെ കൈയിലുള്ള പേപ്പറെന്നും പിസി പറഞ്ഞു. ഫെബ്രുവരിയിൽ തിരുവനന്തപുരത്താണ് ഇതെല്ലാം നടന്നതെന്നും പിസി വിശദീകരിച്ചു. ഇതോടെ സ്വർണ്ണ കടത്തിൽ ആരോപണങ്ങൾക്ക് പുതിയ തലമെത്തുകയാണ്.

സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്ന് പിസി നേരത്തെ ആരോപിച്ചിരുന്നു. ഇത് മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ലെന്നും തന്റെ വെളിപ്പെടുത്തൽ തെറ്റാണെങ്കിൽ നിയമ നടപടി എടുക്കണമെന്ന് വെല്ലുവിളിച്ചെങ്കിലും ഒരു വക്കീൽ നോട്ടീസ് പോലും കിട്ടിയിട്ടില്ലെന്നും പിസി വിശദീകരിച്ചു. മുഖ്യമന്ത്രി കള്ളക്കടത്തുമായി മുമ്പോട്ട് പോകുന്നത് ശരിയാണോ... ഇത് നാടിന് ആപത്താണെന്നും പിസി പറഞ്ഞു. പിസിയെ ഗൂഢാലോചനകനാക്കി ദേശാഭിമാനി വാർത്തയ്ക്കും വിമർശനമെത്തി. സരിതയും സ്വപ്‌നയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും വിശദീകരിച്ചു.

സരിതയുമായി അടുത്ത ബന്ധമുണ്ട്, ചക്കരപ്പെണ്ണ്..... എന്നാണ് ഞാൻ വിളിക്കുന്നത്. നിരപരാധിയായ മാന്യയായ പെൺകുട്ടിയെ വ്യവസായ സംരഭത്തിന് ഇറങ്ങി പുറപ്പെട്ടിട്ട് എല്ലാവരും ചേർന്ന് പിച്ചി ചീന്തി. അവരെ നശിപ്പിച്ചവർക്കെതിരെ അവർ കേസ് കൊടുത്തു. ഞാൻ ആ കേസിൽ സാക്ഷിയാണ്. ആ കുട്ടി ചെന്നു കണ്ട ആ രാഷ്ട്രീയക്കാരെല്ലാം അവരെ പിച്ചിചീന്തി.. സഹോദരനെ പോലെ പെരുമാറിയത് പിസിയെന്ന് പത്രസമ്മേളനത്തിൽ അവർ തന്നെ പറഞ്ഞു. ആ കേസിൽ മൊഴി എടുക്കാൻ സിബിഐ തന്നേയും വിളിച്ചിട്ടുണ്ട്. ഇന്നലേയും ബന്ധപ്പെട്ടിരുന്നു. അതാണ് അവരുമായുള്ള ബന്ധം.

സ്വപനയേയും കണ്ടു... ഗൂഢാലോചനയ്ക്ക് അല്ല... ഫെബ്രുവരി മാസത്തിൽ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ... അവരുടെ കൈപ്പടയിൽ എല്ലാം എഴുതി വാങ്ങി. ഗസ്റ്റ് ഹൗസിലെ മുറിയിൽ കിട്ടുന്ന വെള്ളപ്പേപ്പറിലാണ് എല്ലാം എഴുതി നൽകിയത്. അതിൽ മുഖ്യമന്ത്രിക്കെതിരേയും വിശദീകരണമുണ്ടായിരുന്നു. സ്ഥിരം കുറ്റവാളിയായ സന്ദീപ് നായരെ എൻഐഎ കേസിൽ മാപ്പുസാക്ഷിയാക്കി. ഇതെല്ലാം പിസി ജോർജ് വാർത്താ സമ്മേളനത്തിൽ ചർച്ചയാക്കി. സ്വപ്‌നയേയും സരിതയേയും തള്ളി പറയാതെയാണ് പിസി ജോർജ് വാർത്താ സമ്മേളനം നടത്തിയതെന്നതും ശ്രദ്ധേയമാണ്.

ഒന്നും പറഞ്ഞു കഴിഞ്ഞിട്ടില്ലെന്നും ഇനിയും ഒരുപാട് വെളിപ്പെടുത്താനുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞിട്ടുണ്ട്. എന്റെ വെളിപ്പെടുത്തലിന് പിന്നിൽ രാഷ്ട്രീയ അജണ്ടയില്ല. എന്താണോ നേരത്തെ പറഞ്ഞത് അത് തന്നെയാണ് ഇപ്പോഴും പറയുന്നത്. 164 പ്രകാരം മൊഴികൊടുത്ത സംഭവങ്ങളെ കുറിച്ചാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇത് ആരും അവസരമായി ഉപയോഗിക്കുരുതെന്നും സ്വപ്ന പാലക്കാട്ട് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സരിത്തിനെ ആരോ തട്ടിക്കൊണ്ടു പോയത്. ഇതും പിസി ജോർജ് പത്ര സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. വലിയ ഇടപെടലുകൾ ഇനിയുണ്ടാകുമെന്നതിന്റെ സൂചനയാണ് ഇത്.

മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നോ അങ്ങനെയൊന്നും ഞാൻ പറയുന്നില്ല. ആര് മുഖ്യമന്ത്രിയായാലും അവരുടെ വരുമാനമല്ല തന്റെ വീട്ടിൽ ചെലവിന് ഉപയോഗിക്കുന്നത്. തനിക്ക് ഇപ്പോഴും ജീവന് ഭീഷണിയുണ്ട്, ജോലി ചെയ്യുന്ന സ്ഥാപനത്തിന് പോലും ഭീഷണിയാണ്. തന്നെ ജീവിക്കാൻ അനുവദിക്കണം, ജോലി ചെയ്ത് ജീവിക്കാൻ വിടണമെന്നും സ്വപ്ന പറഞ്ഞു. രഹസ്യമൊഴിയായതിനാൽ കൂടുൽ വെളിപ്പെടുത്താനാവില്ല. ഇപ്പോൾ പറഞ്ഞുകഴിഞ്ഞിരിക്കുന്നത് ചെറിയൊരു ഭാഗം മാത്രമാണ്. കേസിൽ ശരിയായ അന്വേഷണം നടക്കണം. പി.സി ജോർജുമായി വ്യക്തിപരമായ ബന്ധമില്ല. സരിതയെ ജയിലിൽ വച്ചാണ് കണ്ടത്. അവരോട് ഹലോ പോലും പറഞ്ഞിട്ടില്ല. എന്റെ കാര്യം പറഞ്ഞിട്ടുള്ള സംസാരം ഇന്നലെ പുറത്ത് വിട്ടത് കണ്ടു. അത് എന്താണെന്ന് എനിക്കറിയില്ല. അതല്ലേ അജണ്ടയെന്നും സ്വപ്ന ചോദിച്ചിട്ടുണ്ട്.

പി.സി ജോർജിന് എന്തോ എഴുതിക്കൊടുത്തുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ പറയുന്നത്. അത് എന്താണെന്ന് അദ്ദേഹം തന്നെ പുറത്തുവിടട്ടെ. സരിതയെ പോലുള്ള ആളല്ല താൻ. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം എന്തൊക്കെയോ സഹായം ആവശ്യപ്പെട്ട് അമ്മയെ ബന്ധപ്പെട്ടിരുന്നു. അക്കാര്യങ്ങളൊന്നും ഞാൻ മൈൻഡ് ചെയ്തിട്ടില്ലെന്നും സ്വപ്ന പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സോളാർ കേസ് പ്രതി സരിത നായരും പി.സി ജോർജുമായുള്ള ടെലിഫോൺ സംഭാഷണം സ്വകാര്യ ചാനൽ പുറത്തുവിട്ടത്. ഇതിൽ സ്വപ്നയുടെ പേരും പരാമർശിച്ചിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു സ്വപ്ന. അതായത് പിസിക്ക് എഴുതി കൊടുത്തില്ലെന്ന് സ്വപ്‌നയും പറയുന്നില്ല.

എന്നെ രാജ്യദ്രോഹിയാക്കി, ജയിലിൽ നിന്ന് മാനസികമായി പീഡിപ്പിച്ചു. നാല് കേസുകൾ ഇപ്പോൾ എന്റെ പേരിലുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങൾ മുമ്പേ പറഞ്ഞിട്ടുണ്ട്. ഇപ്പോളും പറഞ്ഞിട്ടുണ്ട്. കേസിൽ ശരിയായ രീതിയിൽ അന്വേഷണം നടക്കണമെന്ന് മാത്രമാണ് ആഗ്രഹം. ഇപ്പോൾ പെട്ടെന്ന് പുറത്തുവന്ന് പറഞ്ഞതല്ല കാര്യങ്ങൾ. പറയേണ്ട സമയമായപ്പോൾ പറഞ്ഞതാണ്. ഇനിയും പറയുകയും ചെയ്യും സ്വപ്ന വ്യക്തമാക്കി. എന്റെ കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളെ കുറിച്ചും അവർക്ക് കേസിൽ എന്തായിരുന്നു റോൾ എന്നതിനെ കുറിച്ചുമെല്ലാം മൊഴിനൽകിയിട്ടുണ്ട്. മാധ്യമങ്ങൾക്ക് മുന്നിൽ സ്വപ്നയ്ക്ക് ഇമേജ് ഉണ്ടാക്കേണ്ട കാര്യമില്ല. ഇത്രയും കാലം അങ്ങനെയല്ല ജീവിച്ചത്. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് സ്ത്രീകളോ അല്ലെങ്കിൽ ഉൾപ്പെട്ടവരുടെ ഭാര്യയോ മകളോ ഒക്കെ ഇപ്പോഴും സുഖമായി ജീവിക്കുന്നുണ്ടെന്നും സ്വപ്ന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP