Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നാഗ്പൂരിൽനിന്ന് പറന്ന് ലോകം കാണൂ'; ഖത്തർ എയർവേയ്‌സിന്റെ പരസ്യം ചർച്ചയാക്കി സാമൂഹ്യ മാധ്യമങ്ങൾ; പരസ്യം ചർച്ചയാകുന്നത്, ബോയ്‌കോട്ട് ഖത്തർ എയർവേയ്‌സ് ക്യാംപെയ്ൻ ഉയരുന്നതിനിടെ

'നാഗ്പൂരിൽനിന്ന് പറന്ന് ലോകം കാണൂ'; ഖത്തർ എയർവേയ്‌സിന്റെ പരസ്യം ചർച്ചയാക്കി സാമൂഹ്യ മാധ്യമങ്ങൾ; പരസ്യം ചർച്ചയാകുന്നത്, ബോയ്‌കോട്ട് ഖത്തർ എയർവേയ്‌സ് ക്യാംപെയ്ൻ ഉയരുന്നതിനിടെ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: 'നാഗ്പൂരിൽനിന്ന് പറന്ന് ലോകം കാണൂ' എന്ന ഖത്തർ എയർവേയ്‌സിന്റെ പരസ്യം ചർച്ചയാക്കി സാമൂഹ്യ മാധ്യമങ്ങൾ. ഔദ്യോഗിക വെബ്‌സൈറ്റിലെ ഹോം സ്‌ക്രീനിലെ ബാനറിലാണ് ഈ പരസ്യം വീണ്ടും പ്രത്യക്ഷപ്പെട്ടത്. ദോഹയിലെ ഹമദ് അന്താരാഷ്ട്രത്താവളം വഴി ലോകത്തിലെ 140-ൽ കൂടുതൽ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് പരസ്യത്തിലുള്ളത്. ഖത്തർ എയർവേയ്സിലെ ആഡംബരയാത്ര എന്നും ഓർമ്മയിൽ നിൽക്കുന്നതായിരിക്കുമെന്നും പരസ്യത്തിൽ പറയുന്നു.

പ്രവാചക നിന്ദക്കെതിരെ ഖത്തർ അടക്കം ചില രാഷ്ട്രങ്ങൾ ഇന്ത്യയ്‌ക്കെതിരെ രംഗത്തുവന്നപ്പോൾ, ഖത്തർ എയർവേയ്‌സ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ചില ഹിന്ദു സംഘടനാപ്രവർത്തകർ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലടക്കം ഇക്കാര്യത്തിൽ ക്യാംപയിൻ നടക്കുകയുമാണ്. ബോയ്‌കോട്ട് ഖത്തർ എയർവേയ്‌സ് ക്യാംപെയ്ൻ നടക്കുന്നതിനിടെയാണ് പരസ്യം ചർച്ചയാക്കുന്നത്.

ബിജെപി നേതാവിന്റെ പ്രവാചക നിന്ദയിൽ അപലപിച്ച് ഖത്തർ രംഗത്തെത്തിയതിൽ ഖത്തർ എയർവേസിനെ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് വലതുപക്ഷ ഗ്രൂപ്പുകൾ ആഹ്വാനം നടത്തിയതിന് പിന്നാലെ പുതിയ പരസ്യവുമായി ഖത്തർ എയർവേയ്സ്.

കമ്പിനിയുടെ നാല് പ്രതിവാര വിമാനങ്ങളിലേതെങ്കിലും ഒന്നിൽ 'നാഗ്പൂരിൽ നിന്ന് പറന്ന് ലോകം കാണൂ' എന്നാണ് ഖത്തർ എയർവേയ്സിന്റെ പരസ്യം. qatarairways.com ലെ ഹോം പേജിൽ തന്നെയാണ് പരസ്യ ബാനർ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അതേസമയം, ഖത്തർ എയർവേസിന് പിന്നാലെ ഖത്തർ ലോകകപ്പും ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് വലതുപക്ഷ ഗ്രൂപ്പുകൾ. boycottqatarairwsay, boycottFIFA, boycotQatar തുടങ്ങിയ ഹാഷ്ടാഗുകളും ആഹ്വാനങ്ങളും ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉപ്‌സാല യൂണിവേഴ്‌സിറ്റിയിലെ അക്കാദമിക് പ്രൊഫസറും യുനസ്‌കോയിലെ ഉദ്യോഗസ്ഥനുമായ അശോക് സ്വെയ്‌നാണ് ഈ വിഷയം ആദ്യമായി ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

'ഇന്ത്യയിലെ വലതുപക്ഷ ഗ്രൂപ്പുകൾ ഖത്തറിൽ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം നൽകിയിരിക്കുകയാണ്. ഫുട്‌ബോളിനെ ബഹിഷ്‌കരിക്കുന്നതിന് മുമ്പ് ആദ്യം ഇവർ എങ്ങനെയാണ് ഫുട്‌ബോൾ കളിക്കേണ്ടത് എന്ന് പഠിക്കട്ടെ,' എന്നായിരുന്നു സ്വെയ്ൻ ട്വിറ്ററിലൂടെ പറഞ്ഞത്. സ്വയിനിന്റെ ട്വീറ്റിന് പിന്നാലെ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP