Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഹാറിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല: ബിജെപി നിർദ്ദേശം തള്ളി മുഖ്യമന്ത്രി നിതീഷ് കുമാർ

ബിഹാറിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല: ബിജെപി നിർദ്ദേശം തള്ളി മുഖ്യമന്ത്രി നിതീഷ് കുമാർ

ന്യൂസ് ഡെസ്‌ക്‌

പട്‌ന: ബിഹാറിൽ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരണമെന്ന സഖ്യകക്ഷിയായ ബിജെപിയുടെ നിർദ്ദേശം നിരാകരിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. നിയമവും ചട്ടങ്ങളും കൊണ്ടു ജനസംഖ്യ നിയന്ത്രിക്കാൻ കഴിയില്ലെന്നു നിതീഷ് കുമാർ വ്യക്തമാക്കി.

ബിജെപി മന്ത്രി നീരജ് കുമാർ സിങ്ങാണ് ബിഹാറിൽ ജനസംഖ്യാ നിയന്ത്രണത്തിനു നിയമം കൊണ്ടു വരണമെന്ന ആവശ്യമുന്നയിച്ചത്. ബിഹാറിൽ ജനസംഖ്യാ വർധന അമിതമായതിനാലാണു വികസന പ്രവർത്തനങ്ങൾ അപര്യാപ്തമാകുന്നതെന്നായിരുന്നു നീരജ് കുമാർ സിങ്ങിന്റെ വാദം. ദേശീയ തലത്തിൽ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരുമെന്നു കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

പെൺകുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെയെ ജനസംഖ്യ നിയന്ത്രിക്കാൻ കഴിയുകയുള്ളുവെന്നു നിതീഷ് കുമാർ പറഞ്ഞു. ബിഹാറിൽ മുൻപു നടത്തിയ പഠനങ്ങളിൽ സ്ത്രീകളുടെ വിദ്യാഭ്യാസം കൂടുന്നതനുസരിച്ചു കുട്ടികളുടെ എണ്ണം കുറയുന്നതായി കണ്ടെത്തിയെന്നും നിതീഷ് വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP