Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നന്മ കരുനാഗപ്പള്ളി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ പ്രവർത്തകൻ ഷെഫീഖ് മുസ്ല്യാർക്ക് യാത്രയയപ്പും സമ്മർ ക്യാമ്പും സംഘടിപ്പിച്ചു

നന്മ കരുനാഗപ്പള്ളി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ പ്രവർത്തകൻ ഷെഫീഖ് മുസ്ല്യാർക്ക് യാത്രയയപ്പും സമ്മർ ക്യാമ്പും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ പ്രവർത്തകൻ ഷെഫീഖ് മുസ്ല്യാർക്ക് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി. നന്മ കൂട്ടായ്മയുടെ ഹ്യൂമാനിറ്റി കൺവീനറായി പ്രവർത്തിച്ച് വരികയായിരുന്നു.

2022 ജൂൺ 3 വെള്ളിയാഴ്ച റിയാദ് സുലൈ എക്‌സിറ്റ് 18 ലെ ഹൈഫ ഇസ്തിറാഹയിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം നന്മ രക്ഷാധികാരി അബ്ദുൽ ബഷീർ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് സക്കീർഹുസ്സൈൻ ഐ കരുനാഗപ്പള്ളി അധ്യക്ഷനായിരുന്നു. ഷെഫീഖിനുള്ള നന്മയുടെ ആദരം സത്താർ ഓച്ചിറ സമർപ്പിച്ചു.അഖിനാസ് എം കരുനാഗപ്പള്ളി, ദിൽഷാദ് കൊല്ലം, സത്താർ മുല്ലശ്ശേരി, അഷ്‌റഫ് മുണ്ടയിൽ, മുഹമ്മദ് സുനീർ, റിയാസ് സുബൈർ, നിയാസ് തഴവ, നവാസ് ലത്തീഫ്, ഷഹിൻ ഷാ, റിയാസ് വഹാബ്, നൗഫൽ തുരുത്തിയിൽ, സുൽഫിക്കർ, സക്കീർ വവ്വാക്കാവ്, കാസിം കുഞ്ഞ്, നസീർ (ഹാജൻ) തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.ജനറൽ സെക്രട്ടറി ഷാജഹാൻ മൈനാഗപ്പള്ളി സ്വാഗതവും ട്രഷറർ മുനീർ മണപ്പള്ളി നന്ദിയും പറഞ്ഞു.

യോഗാനന്തരം നടന്ന നന്മയുടെ നിർവാഹക സമിതി യോഗം പുതിയ ഹ്യൂമാനിറ്റി കൺവീനറായി റിയാസ് സുബൈറിനെയും ജോ. കൺവീനറായി നൗഫൽ തുരുത്തിയിലിനെയും തെരഞ്ഞെടുത്തു.

നന്മ കുടുംബാംഗങ്ങൾക്ക് വേണ്ടി വിവിധ വിനോദ പരിപാടികൾ ഉൾപ്പെടുത്തി സമ്മർ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ചടങ്ങുകൾക്ക് ഷെമീർ അബ്ദുൽ റഷീദ്, മുസ്തഫ അമീൻ, സിയാദ് തേവലക്കര, ഹാരിസ് തേവലക്കര, സജാദ്, ഷംനാദ് ഷംസുദ്ദീൻ, ഷരീഫ് മൈനാഗപ്പള്ളി , ഷിനു, ഫഹദ്, അദീപ്, ഷെഫീക്ക് തഴവ തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP