Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആനപ്പാപ്പാനും വർക്ക് ഷോപ്പ് മേസ്തിരിയും തമ്മിൽ കഞ്ചാവു കൈമാറ്റം ഇടപാടിൽ ഒപ്പം കൂടി ഫ്ളോട്ട് കലാകാരനും; കൊല്ലത്ത് എക്സിയ്സ് സംഘത്തിന്റെ കയ്യിലകപ്പെട്ടത് മേസ്തിരി മാത്രം; ദിനവും 1500 രൂപയ്ക്ക് ജോലി ചെയ്യുന്ന മിടുക്കനായ വർക്ക് ഷോപ്പ് മേസ്തിരി എങ്ങനെ കഞ്ചാവു കണ്ണിയായി? പിടികിട്ടാനുള്ളത് ജില്ലയിലെ കഞ്ചാവിന്റെ ചില്ലറ വിൽപ്പനക്കാരെ

ആനപ്പാപ്പാനും വർക്ക് ഷോപ്പ് മേസ്തിരിയും തമ്മിൽ കഞ്ചാവു കൈമാറ്റം ഇടപാടിൽ ഒപ്പം കൂടി ഫ്ളോട്ട് കലാകാരനും; കൊല്ലത്ത് എക്സിയ്സ് സംഘത്തിന്റെ കയ്യിലകപ്പെട്ടത് മേസ്തിരി മാത്രം; ദിനവും 1500 രൂപയ്ക്ക് ജോലി ചെയ്യുന്ന മിടുക്കനായ വർക്ക് ഷോപ്പ് മേസ്തിരി എങ്ങനെ കഞ്ചാവു കണ്ണിയായി? പിടികിട്ടാനുള്ളത് ജില്ലയിലെ കഞ്ചാവിന്റെ ചില്ലറ വിൽപ്പനക്കാരെ

വിനോദ് പൂന്തോട്ടം

കൊല്ലം: കഞ്ചാവു വിൽപ്പനയും ഉപയോഗവും കൊല്ലത്ത് കൂടി വരുന്നത് സംബന്ധിച്ച് പരാതികൾ ഉയരുന്നതിനിടെയാണ് എക്സൈസിന്റെ അപ്രതീക്ഷിത നീക്കം. നഗരത്തിലെ തന്നെ കഞ്ചാവു ഇടപാടുകാരുമായി അടുത്ത് ബന്ധമുള്ള യുവാവിനെ എക്സയിസ് സംഘം കസ്റ്റടിയിലെടുത്തു. കഞ്ചാവു കൈമാറ്റം ചെയ്യുന്നതിനിടെ നടത്തിയ അപ്രതീക്ഷിത നീക്കത്തിലൂടെയായിരുന്നു നടപടി. രണ്ടി പേർ ഓടി രക്ഷപ്പെട്ടു.

കൊല്ലം തൃക്കോവിൽവട്ടം ചെറിയേല അബിൻ മൻസിലിൽ മുഹമ്മദ് ഷെഹീദ് (അബിൻ-22) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന തൃക്കോവിൽവട്ടം ചെറിയേല കാട്ടാഴത്തു താഴത്തിൽ ജയശ്രീ ഭവനിൽ അജയൻ (20), തൃക്കോവില വട്ടം നടുവില ദേശത്ത് അനിൽ ഭവനിൽ സനിൽ (22) എന്നിവരാണ് രക്ഷപ്പെട്ടത്.

ഇന്നലെ പെരുമ്പുഴ ഡാൽമിയ ജംക്ഷനിലെ ഗുരുമന്ദിരത്തിനു സമീപത്തു നിന്നാണ് എക്സൈസ് പട്രോളിങ് സംഘം ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നു 110 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. പിടിയിലായ മുഹമ്മദ് ഷെഹീദ് വർക്ക് ഷോപ്പ്് മേസ്തിരിയാണ്. ദിനവും 1500 രൂപയ്ക്ക് ജോലി ചെയ്യുന്ന മിടുക്കനായ വർക്ക് ഷോപ്പ് മേസ്ത്രി. അച്ഛൻ ഓട്ട ഡ്രൈവർ. രണ്ട് വർഷം മുൻപും മയക്കു മരുന്ന് കൈവശം വെച്ചതിന് ഷെഹീദ് പിടിലായിട്ടുണ്ട്. ഇനി പിടികിട്ടാനുള്ളതിൽ അജയൻ ആന പാപ്പനാണ്. സനിൽ ഫ്ളോട്ട് നിർമ്മിക്കുന്ന കലാകാരനും. മൂവർക്കും ജില്ലയിലെ കഞ്ചാവു മാഫിയയുമായി അടുത്ത് ബന്ധമുണ്ടെന്നാണ് എക്സയിസിന്റെ അനുമാനം. കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരുന്നു. കിട്ടാനുള്ള പ്രതികൾക്കായി തിരിച്ചിൽ ആരംഭിച്ചതായി എക്സയിസ് അറിയിച്ചു.

ക്‌സൈസ് ഇൻസ്‌പെക്ടർ ടി.രാജു, പ്രിവന്റീവ് ഓഫിസർ എം.സുരേഷ് കുമാർ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) പി.ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സുനിൽ കുമാർ, ശ്യാം കുമാർ, ശ്രീവാസ്, മനു.കെ.മണി, രജീഷ്, വനിത സിവിൽ എക്‌സൈസ് ഓഫിസർമാരായ ബിന്ദുലേഖ, ഷീജ കുമാരി, എക്‌സൈസ് ഡ്രൈവർ രാജഗോപാൽ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.കൊല്ലത്ത്് കഞ്ചാവ് എത്തുന്നത് അന്യ സംസ്ഥാന തൊഴിലാളികൾ വഴിയാണ് എന്നാണ് അനൗദ്യോഗിക വിവരം. റെയിൽവ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും കൂടുതൽ പരിശോധന എക്സയിസ് ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം തുറവൂരിൽ എക്സയിസ് സംഘം വൻ കഞ്ചാവു വേട്ട നടത്തിയിരുന്നു.ഒരുമാസം നീണ്ടുനിന്ന എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിനൊടുവിലാണ് 125 കിലോഗ്രാം കഞ്ചാവുമായി ജില്ലയിലെത്തിയ സംഘത്തെ കുടുക്കാൻ സാധിച്ചത്. ലോറിഡ്രൈവറായ ജംഷീറും ക്ലീനറായ സുഹൂരിഷും ആന്ധ്രയിൽനിന്നു മുൻപും ലഹരിവസ്തുക്കൾ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്നു വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ഇവരെ നിരീക്ഷിക്കാൻ തുടങ്ങിയത്. കഴിഞ്ഞതവണ ആന്ധ്രയിൽനിന്ന് 6 കിലോ ഹഷീഷ് ഓയിൽ കോഴിക്കോട്ട് എത്തിച്ചതായി എക്സൈസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.

ഇത്തവണ ആന്ധ്രയിൽനിന്നു പുറപ്പെട്ട ലോഡ് കോഴിക്കോട്ട് ഇറക്കുമെന്നുള്ള ധാരണയിൽ എക്സൈസ് സംഘം കോഴിക്കോട്ട് കാത്തിരുന്നു. എന്നാൽ, ആലുവയിൽ ഫോട്ടോസ്റ്റാറ്റ് പേപ്പർ ഇറക്കിയ ശേഷം ബാക്കി ലോഡ് ഇറക്കാനായി തുറവൂരിലെത്തി. തുടർന്ന് ലോഡ് ഇല്ലാതെ തിരിച്ചുപോകുമ്പോൾ സംശയം തോന്നാതിരിക്കാനാണ് എരമല്ലൂരിൽനിന്നു കോഴിക്കോട്ടേക്കുള്ള ലോഡ് കൊണ്ടുപോകുന്നതിനായി കാത്തുനിന്നത്. ഇതിനിടെയാണ് എക്സൈസ് സംഘം ലോറി വളഞ്ഞ് പിടികൂടിയത്.

കാറുകളിൽ നിന്നും മറ്റുമായിരുന്നു ജില്ലയിൽ സാധാരണ കഞ്ചാവ് പിടികൂടിയിരുന്നത്. അതുകൊണ്ടുതന്നെ ആർക്കും സംശയം തോന്നാതിരിക്കാനാണ് ഇത്തവണ ട്രക്കിൽ കഞ്ചാവെത്തിക്കാൻ സംഘം തീരുമാനിച്ചത്. തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് സാധാരണയായി കേരളത്തിലേക്ക് കഞ്ചാവെത്തുന്നത്. കാറുകളിൽ കഞ്ചാവു കടത്തുന്നതു പതിവായതോടെ എക്സൈസ് സംഘം പരിശോധന കടുപ്പിച്ചിരുന്നു. ഇതോടെയാണ് എക്സൈസിന്റെ കണ്ണുവെട്ടിക്കാൻ ട്രക്ക് ഉപയോഗിച്ച് ശ്രമം നടത്തിയത്.

സംസ്ഥാനത്തേക്കുള്ള ലഹരിവസ്തുക്കളുടെ ഒഴുക്ക് അതീവ ജാഗ്രതയോടെയാണ് എക്സൈസും പൊലീസും നോക്കിക്കാണുന്നത്
വിനോദസഞ്ചാരമേഖല വീണ്ടും സജീവമായതോടെ വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചാണ് ലഹരിവസ്തുക്കൾ വ്യാപകമായി എത്തിക്കുന്നതെന്നു സൂചനയുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെയാണ് ലഹരിമാഫിയ വീണ്ടും സജീവമായത്. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളുടെ അതിർത്തിപ്രദേശങ്ങളിൽ ഇപ്പോൾ കഞ്ചാവ് വിളവെടുപ്പു സമയമാണ്.

അതുകൊണ്ടുതന്നെ കുറഞ്ഞ വിലയ്ക്ക് ധാരാളം കഞ്ചാവ് കേരളത്തിലെത്തിക്കാൻ ഡീലർമാർക്ക് സാധിക്കുന്നു. കൗമാരക്കാർക്കിടയിലും മറ്റും കഞ്ചാവ് ഉപയോക്താക്കൾ വർധിച്ചതും കടത്ത് വ്യാപകമാകാനുള്ള കാരണമായി എക്സൈസ് പറയുന്നു. മുൻപ് ട്രെയിനുകളിൽ ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നു. റെയിൽവേ പൊലീസ് റെയ്ഡ് വ്യാപകമാക്കിയതോടെ ഇതു നിലച്ചു. അതോടെയാണ് പഴയപടി റോഡ് മാർഗം കഞ്ചാവെത്തിക്കാൻ തീരുമാനിച്ചത്.

സംശയം തോന്നാതിരിക്കാൻ ആഡംബര കാറുകളിലായിരുന്നു ആദ്യം കഞ്ചാവ് എത്തിച്ചിരുന്നത് കുടുംബവുമായി സഞ്ചരിക്കുന്ന വണ്ടികളും കഞ്ചാവ് കടത്താൻ ഉപയോഗിച്ചു. എന്നാൽ, പരിശോധന കർശനമാക്കിയതോടെ ഇത്തരം വണ്ടികൾക്കു പിടിവീഴാൻ തുടങ്ങി. ദീർഘദൂര സർവീസ് നടത്തുന്ന ലോറികളിൽ ചിലത് കമ്മിഷൻ വാങ്ങി കേരളത്തിലേക്ക് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും കടത്തുന്നതായി വിവരമുണ്ട്. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കി ഇത്തരം സംഘങ്ങളെ പിടികൂടി ലഹരിയൊഴുക്ക് തടയാനാണ് എക്സൈസിന്റെ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP