Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉപജീവനമായിരുന്ന ഹോട്ടൽ കോവിഡ് വന്നതോടെ പൂട്ടി; കാൻസർ രോഗിയായ ഭാര്യയുടെ ആരോഗ്യ നിലയും വഷളായി; വടകരയിൽ ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി

ഉപജീവനമായിരുന്ന ഹോട്ടൽ കോവിഡ് വന്നതോടെ പൂട്ടി; കാൻസർ രോഗിയായ ഭാര്യയുടെ ആരോഗ്യ നിലയും വഷളായി; വടകരയിൽ ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി

സ്വന്തം ലേഖകൻ

കോഴിക്കോട്: വടകരയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. തിരുവള്ളൂർ കാഞ്ഞിരാട്ടുതറ കുയ്യാലിൽ മീത്തൽ ഗോപാലൻ(68) ആണ് കാൻസർ രോഗിയായ ഭാര്യ ലീല(63)യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് ദമ്പതിമാരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ലീലയുടെ മൃതദേഹം ഓഫീസ് മുറിയിലെ കട്ടിലിലും ഗോപാലനെ വരാന്തയിലെ സൺഷേഡിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്.

കാൻസറിന് ചികിത്സയിലായിരുന്ന ഭാര്യയ്ക്ക് രോഗം മൂർച്ഛിച്ചതും കോവിഡ് കാരണം നേരത്തെ നടത്തിയിരുന്ന ഹോട്ടൽ അടച്ചുപൂട്ടേണ്ടിവന്നതുമാകാം സംഭവത്തിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. മക്കളില്ലാത്ത ഇരുവരും അനുജന്റെ കൂടെയായിരുന്നു താമസം.

നേരത്തെ വടകരയ്ക്ക് സമീപം ഹോട്ടൽ നടത്തുകയായിരുന്നു ഗോപാൽ. കോവിഡ് കാരണം ഹോട്ടൽ അടച്ചുപൂട്ടി. പുതിയ സ്ഥലത്ത് വീണ്ടും ഹോട്ടൽ തുടങ്ങാനിരിക്കെയാണ് കാൻസർ രോഗിയായ ഭാര്യയ്ക്ക് അസുഖം മൂർച്ഛിച്ചത്. ഇതേത്തുടർന്ന് ഗോപാലൻ ഏറെ മാനസികപ്രയാസത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP