Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുനരധിവസിപ്പിച്ച കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പെടെ കശ്മീരിലെ മുഴുവൻ ന്യൂനപക്ഷ വിഭാഗങ്ങളെയും സർക്കാർ ഇതര ജീവനക്കാരെയും സുരക്ഷിത മേഖലകളിലേക്കു മാറ്റും; കാശ്മീരിൽ വീണ്ടും പ്രതിസന്ധി; പണ്ഡിറ്റുകൾ വീണ്ടും ഭീതിയിലാകുമ്പോൾ

പുനരധിവസിപ്പിച്ച കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പെടെ കശ്മീരിലെ മുഴുവൻ ന്യൂനപക്ഷ വിഭാഗങ്ങളെയും സർക്കാർ ഇതര ജീവനക്കാരെയും സുരക്ഷിത മേഖലകളിലേക്കു മാറ്റും; കാശ്മീരിൽ വീണ്ടും പ്രതിസന്ധി; പണ്ഡിറ്റുകൾ വീണ്ടും ഭീതിയിലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കാശ്മീരിൽ വീണ്ടും പ്രതിസന്ധി. ഭീകരാക്രമണങ്ങൾ ശക്തമായ സാഹചര്യമാണ് കേന്ദ്രത്തെ ചിന്തിപ്പിക്കുന്നത്. പുനരധിവസിപ്പിച്ച കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പെടെ കശ്മീരിലെ മുഴുവൻ ന്യൂനപക്ഷ വിഭാഗങ്ങളെയും സർക്കാർ ഇതര ജീവനക്കാരെയും സുരക്ഷിത മേഖലകളിലേക്കു മാറ്റി നിയമിക്കും. ഇവരുടെ ജീവൻ അപകടത്തിലായ സാഹചര്യത്തിലാണ് ഇത്.

പുനരധിവസിപ്പിക്കാനായി കശ്മീരിലെ 8 ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക മേഖലകൾ കണ്ടെത്തി. പണ്ഡിറ്റുകൾക്കെതിരെയുള്ള ഭീകരാക്രമണം ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. അദ്ധ്യാപിക ഉൾപ്പെടെ 2 പേരെ മൂന്നാഴ്ചയ്ക്കിടയിൽ ഭീകരർ വധിച്ചതിനെ തുടർന്ന് ഭീതിയിലായ പണ്ഡിറ്റുകൾ കൂട്ടത്തോടെ താഴ്‌വര വിടുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ അടിയന്തര ഇടപടെൽ നടത്തുന്നത്.

ഭീകരരുടെ ഭീഷണിയെ തുടർന്ന് തൊണ്ണൂറുകളിൽ താഴ്‌വര വിടാൻ നിർബന്ധിതരായ കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പ്രത്യേക തൊഴിൽദാന പദ്ധതിയിൽ 6000 പേരെ നിയമിച്ചിരുന്നു. ബഡ്ഗാം, ബാരാമുള്ള, അനന്ത്‌നാഗ്, പുൽവാമ, കുപ്വാര, ഗന്ദർബാൾ, ഷോപിയാൻ, കുൽഗാം തുടങ്ങിയ സ്ഥലങ്ങളിൽ ഇവരിൽ കുറച്ചു പേർക്ക് താമസസൗകര്യവും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

വാടകവീടുകളിൽ താമസിച്ചിരുന്നവരാണ് ആക്രമണത്തെ തുടർന്ന് താഴ്‌വര വിട്ടുപോയത്. ഇതേസമയം, ജില്ലാ ആസ്ഥാനങ്ങളിലേക്കു മാറ്റി നിയമിക്കുന്നതിൽ ഇവർ അതൃപ്തരാണെന്നാണു സൂചന. 2012ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പാക്കേജിന് കീഴിൽ ജോലി ചെയ്തിരുന്ന നിരവധി കശ്മീരി പണ്ഡിറ്റുകൾ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചദൂര മേഖലയിൽ മെയ് 12 ന് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട രാഹുൽ ഭട്ടിനെ കൊലപ്പെടുത്തിയത് മുതലാണ് കൂട്ട പലായന ഭീഷണി ഉയർത്തി പ്രതിഷേധം നടത്തുന്നത്.

രാഹുൽ ഭട്ടിന്റെ കൊലപാതകത്തിന്റെ പിന്നാലെ ആശങ്കയിലായ ആളുകൾ നേരത്തേയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. താഴ്‌വരയ്ക്ക് പുറത്ത് തങ്ങളെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിലായി 6,000 ഓളം ജീവനക്കാർ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന്, താഴ്‌വരയിൽ ലക്ഷ്യമിട്ടുള്ള ഭീകരവാദ അക്രമങ്ങൾ വർദ്ധിച്ചുവെന്നതാണ് വസ്തുത.

സാധാരണക്കാരും സർക്കാർ ജീവനക്കാരുമടക്കം ആക്രമണങ്ങൾക്ക് വിധേയരാകുന്നു. കൃത്യമായി ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളിൽ ഇക്കൊല്ലം ഇതുവരെ കൊല്ലപ്പെട്ടത് 16 പേർ. മെയ് മാസത്തിൽമാത്രം ഏഴ് ജീവൻ നഷ്ടപ്പെട്ടു. കുൽഗാമിൽ സ്‌കൂൾ അദ്ധ്യാപികയായ രജനി ബാലയാണ് ഒടുവിൽ തീവ്രവാദികളുടെ വെടിയുണ്ടകൾക്ക് ഇരയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP