Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

80 കിലോമീറ്റർ ദൂരെ വരെ സഞ്ചരിക്കുന്ന ഹിമാർസ് മിസൈൽ; യുക്രൈനിന് 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായം പ്രഖ്യാപിച്ച് യുഎസ്: യുക്രൈന് മിസൈൽ നൽകിയാൽ ആക്രമണം വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പുമായി പുടിൻ

80 കിലോമീറ്റർ ദൂരെ വരെ സഞ്ചരിക്കുന്ന ഹിമാർസ് മിസൈൽ; യുക്രൈനിന് 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായം പ്രഖ്യാപിച്ച് യുഎസ്: യുക്രൈന് മിസൈൽ നൽകിയാൽ ആക്രമണം വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പുമായി പുടിൻ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: റഷ്യ-യുക്രൈൻ യുദ്ധം അവസാനമില്ലാതെ നീളുമ്പോൾ യുക്രൈനിനെ കൂടുതൽ ആയുധങ്ങൾ നൽകി സഹായിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎസ്. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്‌നിനായി 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായം പ്രഖ്യാപിച്ചു. 80 കിലോമീറ്റർ ദൂരെ വരെ സഞ്ചരിക്കുന്ന ഹിമാർസ് മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് യുഎസ് യുക്രൈനിന് വാഗ്ദാനം നൽകുന്നത്. ഇതിന് പിന്നാലെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. യുക്രൈന് മിസൈൽ നൽകിയാൽ ആക്രമണം വ്യാപിപ്പിക്കുമെന്ന് പുടിൻ വ്യക്തമാക്കി.

കൂടുതൽ ദീർഘദൂര മിസൈലുകൾ യുക്രെയ്നു ലഭിക്കുന്ന പക്ഷം കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ച് ഇതുവരെ ആക്രമിച്ചിട്ടില്ലാത്ത പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് പുട്ടിൻ അറിയിച്ചതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. എന്നാൽ റഷ്യ ഉന്നം വയ്ക്കുന്ന പ്രദേശങ്ങൾ ഏതൊക്കെയെന്ന് പുട്ടിൻ വ്യക്തമാക്കിയില്ല. എന്നാൽ റഷ്യ ഉന്നം വയ്ക്കുന്ന പ്രദേശങ്ങൾ ഏതൊക്കെയെന്ന് പുട്ടിൻ വ്യക്തമാക്കിയില്ല. റഷ്യൻ സേനയുടെ മുന്നേറ്റം തടയുന്നതിന് യുക്രെയ്ൻ ഏറെ നാളായി ആവശ്യപ്പെടുന്ന അത്യാധുനിക മധ്യദൂര റോക്കറ്റ് സംവിധാനം നൽകാൻ യുഎസ് തീരുമാനിച്ചതിനു പിന്നാലെയാണ് പുട്ടിന്റെ പ്രസ്താവന. 80 കിലോമീറ്റർ ദൂരെ വരെ സഞ്ചരിക്കുന്ന ഹിമാർസ് മിസൈലുകളാണ് യുഎസ് യുക്രെയ്‌ന് നൽകുന്നത്.

എന്നാൽ യുഎസ് നൽകുന്ന സൈനികായുധങ്ങൾക്ക് കാര്യമായ പുതുമയൊന്നുമില്ലെന്ന് പറഞ്ഞ പുട്ടിൻ, റഷ്യൻ നിർമ്മിത ആയുധങ്ങൾക്ക് സമാനമാണ് ഇവയെന്നും കൂട്ടിച്ചേർത്തു. സാധാരണ മിസൈലുകളെ അപേക്ഷിച്ച് ഹിമാർസ് മിസൈൽ സിസ്റ്റത്തിന്റെ റേഞ്ച് ഉയർന്നതാണെന്ന് സൈനിക വിദഗ്ദ്ധർ പറയുന്നു. ഐറിസ്ടി വിമാനവേധ മിസൈലുകളും റഡാറുകളും യുക്രെയ്‌നു നൽകാൻ ജർമനിയും തീരുമാനിച്ചിട്ടുണ്ട്.

കൂടുതൽ ആക്രമണശേഷിയുള്ള നാലു ഹിമാർസ് മിസൈലുകളാണ് യുഎസ് വാഗ്ദാനം ചെയ്യുന്നത്. യുക്രെയ്നിനായി അമേരിക്ക നൽകുന്ന ഏറ്റവും നവീനമായ ആയുധം എന്ന നിലയ്ക്കാണ് ഹിമാർസ് മിസൈലുകൾ ശ്രദ്ധ നേടുന്നത്. എം 142 ഹൈ മൊബിലിറ്റി ആർട്ടിലറി മൊബിലിറ്റി റോക്കറ്റ് സിസ്റ്റം എന്നതാണു ഹിമാർസ് മിസൈലുകളുടെ പൂർണരൂപം. ജാവലിൻ ടാങ്ക് വേധ മിസൈൽ, ഹെലികോപ്റ്ററുകൾ, പ്രസിഷൻ ഗാർഡഡ് മിസൈലുകൾ എന്നിവയാണ് യുഎസ് യുക്രൈനിന് വാഗ്ദാനം ചെയ്യുന്നത്.

റഷ്യൻ അധിനിവേശം യുക്രെയ്നിൽ തുടങ്ങിയ ശേഷം 11-ാമത്തെ ആയുധ പാക്കേജാണു യുഎസിൽ നിന്നു യുക്രെയ്നിലെത്തുന്നത്. 450 കോടി യുഎസ് ഡോളർ സൈനിക സഹായം അമേരിക്ക ഇതുവരെ യുക്രെയ്നായി നൽകി. ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു നീക്കാവുന്ന മൊബൈൽ ലോഞ്ചറുകളിൽ വിക്ഷേപിക്കാവുന്ന മിസൈലുകളാണു ഹിമാർസ്. ഒറ്റ ലോഞ്ചറിൽ തന്നെ അനേകം മിസൈലുകൾ വഹിക്കാം. 6 ജിപിഎസ് നിയന്ത്രിത ക്ലസ്റ്റർ റോക്കറ്റുകളെയോ, ഒരൊറ്റ പോഡ് ആർമി ടാക്റ്റിക്കൽ മിസൈൽ സംവിധാനത്തെയോ ഇതിനു വഹിക്കാം.

ലോഞ്ചറിൽ നിന്നു വിക്ഷേപിക്കുന്ന മിസൈലുകൾക്ക് 75 കിലോമീറ്റർ വരെ റേഞ്ചുണ്ട്. മിനിറ്റുകൾക്കുള്ളിൽ ഓട്ടമാറ്റിക്കായി ലോഡ് ചെയ്യാവുന്ന സംവിധാനമാണ് ഈ മിസൈലുകൾക്ക് വലിയ പ്രഹരശേഷി നൽകുന്നത്. താരതമ്യേന നോക്കുമ്പോൾ റഷ്യൻ ലോഞ്ചറുകൾ മാനുവലായി ലോഡ് ചെയ്യണം. ഇത് യുക്രെയ്ന് ചെറുതല്ലാത്ത മേൽക്കൈ ചില മേഖലകളിലെങ്കിലും നൽകാനിടയുണ്ട്.

ഹിമാർസ് മിസൈലുകൾ തങ്ങൾക്ക് നൽകണമെന്ന് കഴിഞ്ഞ കുറച്ചുകാലങ്ങളായി യുക്രെയ്ൻ ആവശ്യപ്പെടുന്നുണ്ട്. റഷ്യയുടെ റേഞ്ച് ആർട്ടിലറി പ്രതിരോധസംവിധാനങ്ങളെ ഭേദിച്ച് ലക്ഷ്യങ്ങൾ നേടാൻ ഇതു തങ്ങളെ അനുവദിക്കുമെന്ന് യുക്രെയ്ൻ കണക്കുകൂട്ടുന്നു. നിലവിൽ യുക്രെയ്ന്റെ കൈയിലുള്ള ഹൊവിറ്റ്സർ പീരങ്കികൾക്ക് 40 കിലോമീറ്റർ വരെ റേഞ്ചുണ്ട്.

റഷ്യൻ ആധിപത്യം ശക്തമായിരിക്കുന്ന കിഴക്കൻ മേഖലയിലാണ് ഇതു കൊണ്ട് ഏറെ ഉപയോഗം വരികയെന്ന് യുക്രെയ്ൻ പറയുന്നു. അതിർത്തി കടന്ന് റഷ്യൻ മേഖലകളിൽ ആക്രമിക്കാൻ ഇതു കൊണ്ട് സാധിക്കുമെങ്കിലും അതു ചെയ്യില്ലെന്ന് യുക്രെയ്ൻ ഉറപ്പുകൊടുത്തിട്ടുണ്ട്. പ്രതിരോധത്തിനായി മാത്രമേ ഈ മിസൈൽ ഉപയോഗിക്കുള്ളൂ എന്നാണ് യുക്രെയ്ന്റെ നിലപാട്.

എന്നാൽ ഹിമാർസ് യുക്രെയ്നു നൽകാനുള്ള യുഎസ് നീക്കത്തിനെ റഷ്യ വിമർശിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ആണവശക്തികളായ യുഎസും റഷ്യയും തമ്മിലുള്ള മുഖാമുഖത്തിന് ഇതു വഴിയൊരുക്കിയേക്കാമെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP