Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്ലാസ്റ്റിക് ബാഗുകൾ വേണ്ടേ വേണ്ട; വൃക്ഷത്തൈകൾ നടാൻ റൂട്ട് ട്രെയിനർ വികസിപ്പിച്ചെടുത്ത് വനം വകുപ്പ്

പ്ലാസ്റ്റിക് ബാഗുകൾ വേണ്ടേ വേണ്ട; വൃക്ഷത്തൈകൾ നടാൻ റൂട്ട് ട്രെയിനർ വികസിപ്പിച്ചെടുത്ത് വനം വകുപ്പ്

സ്വന്തം ലേഖകൻ

കണ്ണൂർ: ഇനി വൃക്ഷത്തൈകൾ നടാൻ പ്ലാസ്റ്റിക് ബാഗുകൾ വേണ്ട. പകരം കയർ കൊണ്ടുള്ള 'റൂട്ട് ട്രെയ്‌നർ' വികസിപ്പിച്ചെടുത്ത് വനം വകുപ്പ്. വൃക്ഷത്തൈകൾ പോളിത്തീൻ സഞ്ചിയിൽ മുളപ്പിച്ചെടുക്കുമ്പോൾ ഭൂമിയിലേക്കു പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

വൃക്ഷത്തൈകൾക്കു കൂടുതൽ അതിജീവനം ഉറപ്പു നൽകുന്നതാണ് ഈ ചകിരി കൂടുകൾ. ഇപ്പോൾ പറമ്പിക്കുളത്ത് നിർമ്മാണ യൂണിറ്റുണ്ട്. റൂട്ട് ട്രെയ്‌നർ നിർമ്മിക്കാനുള്ള യന്ത്രവും ആദിവാസി വിഭാഗത്തിൽ നിന്നുള്ള 8 ജീവനക്കാരുമുണ്ട്.

സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി വനംവകുപ്പ് 60 ലക്ഷം തൈകളാണ് കഴിഞ്ഞവർഷം മുളപ്പിച്ചെടുത്തതെന്ന് വനം വകുപ്പ് മേധാവി വ്യക്തമാക്കിയിരുന്നു. 60 ലക്ഷം വൃക്ഷത്തൈകൾ പോളിത്തീൻ സഞ്ചിയിൽ മുളപ്പിച്ചെടുക്കുമ്പോൾ ഭൂമിയിലേക്കു പുറന്തള്ളുന്നത് 15 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യമാണ്. ഇതിനു പരിഹാരമായാണ് വനം വകുപ്പ് റൂട്ട് ട്രെയിനർ എന്ന പേരിൽ ചകിരിക്കൂടുകൾ ഒരുക്കിയത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്ന ഷെയ്ക്ക് ഹൈദർ ഹുസൈനാണ് ചകിരി കൊണ്ടുള്ള റൂട്ട് ട്രെയ്‌നർ എന്ന ആശയം മുന്നോട്ടുവച്ചത്. 4 മുതൽ 9 രൂപ വരെയാണു വില. ഗെയ്ലിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് അടുത്ത യൂണിറ്റും പറമ്പിക്കുളത്ത് ആരംഭിച്ചുകഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP