Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രവാസി ക്ഷേമ പദ്ധതികൾ അറിയാം - കാമ്പയിന് തുടക്കം

പ്രവാസി ക്ഷേമ പദ്ധതികൾ അറിയാം - കാമ്പയിന് തുടക്കം

സ്വന്തം ലേഖകൻ

ദോഹ : 'പ്രവാസി ക്ഷേമ പദ്ധതികൾ -അറിയാം 'എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന കാമ്പയിൻ ആരംഭിച്ചു. ഏഷ്യൻ ടൗണിലെ ഗ്രാന്റ്മാളിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാന്റ് മാൾ റീജ്യണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പ്രവാസി ക്ഷേമ നിധി അപേക്ഷാ ഫോം സ്വീകരിച്ച് കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പ്രവാസികൾക്കായി ആവിഷ്‌കരിച്ചിട്ടുള്ള സർക്കാർ പദ്ധതികൾ സാധാരണക്കാരന് പ്രാപ്യമാക്കുന്ന കൾച്ചറൽ ഫോറത്തിന്റെ കാമ്പയിൻ മാതൃകാ പരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്‌കീം പ്രചരണോദ്ഘാടനം സ്‌കീമിലേക്കുള്ള അപേക്ഷാ ഫോം സ്വീകരിച്ച് കൊണ്ട് ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി സാബിത് സഹീർ നിർവ്വഹിച്ചു. പദ്ധതിയിൽ അംഗത്വമെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും ആനുകൂല്യങ്ങളും അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തി.

നോർക്ക അംഗത്വ പ്രചരണം അപേക്ഷാഫോം സ്വീകരിച്ച് കൊണ്ട് കൾച്ചറൽ ഫോറം പ്രസിഡണ്ട് എ.സി. മുനീഷ് നിർവ്വഹിച്ചു. പ്രവാസികളെ സർക്കാറിന്റെ വിവിധ പദ്ദതികളുടെ ഗുണഭോക്താക്കളാക്കുക എന്നതോടൊപ്പം തന്നെ പദ്ധതികൾ കൂടുതൽ ആകർഷകമാക്കാനുള്ള നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാറിനും നോർക്കയ്ക്കും സമർപ്പിക്കുക എന്നത് കൂടിയാണ് കാമ്പയിൻ കൊണ്ട് ലക്ഷമിടൂന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോർഡ് നൽകുന്ന പ്രവാസി പെൻഷനും ക്ഷേമനിധി അംശാദായവും 3500
രൂപയിലേക്ക് സർക്കാർ ഉയർത്തിയതായി അദ്ദേഹം പറഞ്ഞു.

കൾച്ചറൽ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി താസീൻ അമീൻ സെക്രട്ടറി മുഹമ്മദ് ഷരീഫ്, തുടങ്ങിയവർ ആശംസകളർപ്പിച്ചു. കാമ്പയിൻ ജനറൽ കൺവീനർ ഫൈസൽ എടവനക്കാട് സ്വാഗതവും കൾച്ചറൽ ഫോറം നോർക്ക സെൽ സെക്രട്ടറി ഉവൈസ് എറണാകുളം നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഗ്രാൻ മാളിൽ സജ്ജീകരിച്ച നാലു ബൂത്തുകൾ വഴി നൂറുകണക്കിനാളുകൾ വിവിധ പദ്ധതികളിൽ അംഗത്വമെടുത്തു. കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി സിദ്ദീഖ് വേങ്ങര, അൽജാബിർ, നിസ്താർ, ഷറഫുദ്ദീൻ എം.എസ്, മുഹമ്മദ് ഷുഐബ് , തുടങ്ങിയവർ ബൂത്തുകൾക്ക് നേതൃത്വം നൽകി.

വിവിധ പദ്ധതികൾ പ്രവാസി മലയാളികൾക്ക് പരിചയപ്പെടുത്തുകയും ഓൺലൈൻ സംവിധാനങ്ങൾ വഴി പരമാവധി ആളുകളെ അതിൽ അംഗങ്ങളെ ആക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്. വിവിധ ജില്ല കമ്മിറ്റികൾക്കും മണ്ഡലം കമ്മിറ്റികൾക്കും കീഴിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ പരിപാടികളും അംഗത്വം എടുക്കാനുള്ള ബൂത്തുകളും ക്യാമ്പയിൻ കാലത്ത് ഒരുക്കും. വിവിധ പ്രാദേശിക കൂട്ടായ്മകളുമായി സഹകരിച്ചും പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഇതിനായി പ്രവാസി കൂട്ടായ്മകൾക്ക് 7062 9272 എന്ന നമ്പറിൽ ബന്ധപ്പെടാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP