Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇങ്ങനെ ഒരു ആഘോഷം സ്വപ്നങ്ങളിൽ മാത്രം; രാത്രി മുഴുവൻ നീണ്ട പാർട്ടികളും റോക് മ്യൂസിക് സന്ധ്യയും; തെരുവ് നിറഞ്ഞ് കവിഞ്ഞൊഴുകി ലക്ഷങ്ങൾ; എന്റെ പ്രിയപ്പെട്ട മമ്മിയെന്ന് ചാൾസും മുത്തശ്ശിയെന്ന് വില്ല്യമും: ഒരു രാജ്യം എല്ലാ ഭിന്നതകളും മറന്ന് ആഹ്ലാദത്തിന്റെ നെറുകയിലേക്ക്

ഇങ്ങനെ ഒരു ആഘോഷം സ്വപ്നങ്ങളിൽ മാത്രം; രാത്രി മുഴുവൻ നീണ്ട പാർട്ടികളും റോക് മ്യൂസിക് സന്ധ്യയും; തെരുവ് നിറഞ്ഞ് കവിഞ്ഞൊഴുകി ലക്ഷങ്ങൾ; എന്റെ പ്രിയപ്പെട്ട മമ്മിയെന്ന് ചാൾസും മുത്തശ്ശിയെന്ന് വില്ല്യമും: ഒരു രാജ്യം എല്ലാ ഭിന്നതകളും മറന്ന് ആഹ്ലാദത്തിന്റെ നെറുകയിലേക്ക്

സ്വന്തം ലേഖകൻ

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ ആടി തിമിർക്കുകയാണ് ഒരു രാജ്യം ഒന്നടങ്കം. രാജ്യത്തെ സാധാരണക്കാർ മുതൽ വിഐപികൾ വരെ രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ മതിമറന്നു പങ്കെടുക്കുകയാണ്. ബക്കിങ് ഹാം പാലസും പരിസര പ്രദേശവുമെല്ലാം ജനങ്ങളെ കൊണ്ട് നിറയുകയാണ്. കാഴ്ചക്കാർക്ക് മികവേകാൻ ധാരാളം ആഘോഷ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്ലാറ്റിനം ജൂബിലിയുടെ നാലു ദിവസത്തെ ആഘോഷ പരിപാടികൾ ഇന്ന് അവസാനിക്കാനിരിക്കെ ഇന്നലെ രാത്രി ആഘോഷങ്ങളുടേതായിരുന്നു. രാത്രി മുഴുവൻ നീണ്ട പാർട്ടികളും റോക് മ്യൂസികും കൊട്ടാരത്തിലുള്ളവരേയും ജനങ്ങളേയും ഒരുപോലെ ആവേശത്തിലാക്കി. തെരുവ് നിറഞ്ഞ് കവിഞ്ഞൊഴുകി ലക്ഷങ്ങളാണ് ആഘോഷ രാവിൽ പങ്കെടുക്കാനായി ഒഴുകി എത്തിയത്.

ചാൾ്സ് രാജകുമാരനും മകൻ വില്ല്യമും വെയിൽസ് രാജകുമാരനും അടക്കം രാജ്ഞിക്ക് അഭിനന്ദനങ്ങളുമായി എത്തി. എന്റെ പ്രിയപ്പെട്ട മമ്മി എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ചാൾസ് രാജകുമാരൻ തന്റെ പ്രസംഗം തുടങ്ങിയത്. രാജ്യത്തെ നല്ല കാലത്തിലേക്ക് നയിച്ചതിന് ചാൾസ് രാജകുമാരൻ രാജ്ഞിയോട് നന്ദി പറഞ്ഞു. മുത്തശ്ശി എന്നു സ്നേഹ വായ്പോടെ വിളിച്ചു കൊണ്ട് വില്ല്യമും എലിസബത്ത് രാജ്ഞിയെ വാഴ്‌ത്തി പാടി. 'we love you' എന്ന് പറഞ്ഞു കൊണ്ടാണ് വില്ല്യം തന്റെ പ്രസംഗം തുടങ്ങിയത്. രാജ്ഞിയുടെ ചെറുമകനായതിൽ അഭിമാനം മാത്രമാണെന്നും വില്ല്യം രാജകുമാരൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാഷ്ട്ര തലവന്മാരും മതനേതാക്കളും പോപ് ഗായകരും സിനിമാ താരങ്ങളും സ്പോർട്സ് താരങ്ങളുമെല്ലാം രാജ്ഞിക്ക് അഭിനന്ദനവുമായി എത്തി. ഇന്നലെ രാവിലെ മുതൽ പാർട്ടിയിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് മ്യുസിഷന്മാർ കൊട്ടാരത്തിൽ ക്യൂ നിന്നു. ഡയനാ റോസ്. എൽട്ടൺ ജോൺ, ആഡം ലാംബേർട്ട്, ജോർജ് എസ്ര തുടങ്ങിയവരും ആഘോഷ പരിപാടികളിൽ പങ്കെടുത്തു. പ്രതീക്ഷയുടേയും സന്തോഷത്തിന്റേയും ശുഭാപ്തി വിശ്വാസത്തിന്റേയും രാവായിരുന്നു ഇന്നലത്തേത്. പ്രസംഗത്തിന് ശേം ഡാൻസ് പെർഫോമൻസുകൾ അരങ്ങേറി. 1989ൽ രാജ്ഞി നടത്തിയ ഒരു പ്രസംഗം സദസ്സിനെ കേൾപ്പിച്ചു. എല്ലാ ജീവനുകളുടേയും ഭാവി നിലനിൽക്കുന്നതും മറ്റൊരാളോട് എങ്ങനെ പെരുമാറുന്നു എന്നതിന് അനുസരിച്ചായിരിക്കുമെന്നും ചെടികളേയും മരങ്ങളേയും മൃഗങ്ങളേയും എങ്ങനെ പരിപാലിക്കുന്നു എന്നും ആശ്രയിച്ചാണെന്നും രാജ്ഞി പറഞ്ഞു.

'Your Majesty, Mummy' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ചാൾസ് രാജകുമാരന്റെ പ്രസംഗം എല്ലാവരേയും ആവേശത്തിലാക്കി. രാജ്യത്തിന്റെ എല്ലാ ബുദ്ധിമുട്ടേറിയ സമയങ്ങളിലും നിങ്ങൾ രാജ്യത്തിനൊപ്പം നിന്നു. രാജ്യത്തിന്റെ സന്തോഷത്തിനും അഭിമാനത്തിനുമായി പ്രവർത്തിച്ചു. രാജ്യത്തിന്റെ സന്തോഷത്തിൽ ചിരിക്കുകയും വിഷണത്തിൽ കരയുന്നതും കണ്ടു. ഈ 70 വർഷവും ജനങ്ങൾക്കൊപ്പം നിന്നതായും ചാൾസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. തന്റെ ജീവിതം മുഴുവൻ രാജ്യത്തിനായി സമർപ്പിക്കുമെന്നു പറഞ്ഞു. അത് ഇപ്പോഴു ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. മമ്മിയുടെ കുടുംബം നാല് തലമുറകളിലേക്ക് പടർന്ന് പന്തലിച്ചതായും നിങ്ങള് രാജ്യത്തിന്റെ തലവയാണെന്നും അതിനും മുകളിൽ ഞങ്ങളുടെ അമ്മയാണെന്നും തന്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മുകളിലിരുന്നു ഞങ്ങളുടെ പാപ്പ ഇത് കണ്ട് ആഹ്ലാദിക്കുന്നുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

രാജ്ഞിയുടെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളെല്ലാം ഇന്നലത്തെ വേദിയിൽ ചർച്ചയായി. പ്രസംഗത്തിന് ശേഷം വീഡിയോ വഴി വിൻഡ്സർ കാസിലിൽ ഉള്ള രാജ്ഞിയും പ്രത്യക്ഷപ്പെട്ടു. രാജ്ഞിക്ക് ഏറ്റവും പ്രിയപ്പെട്ട കോമിക് കഥാപാത്രമായ പാഡിങ്ടൺ പാണ്ടയ്ക്കൊപ്പമാണ് രാജ്ഞി പ്രത്യക്ഷപ്പെട്ടത്. പരിപാടിയിൽ ഗായകരും നർത്തകരും കോമഡി സ്റ്റാർസും അടക്കം പങ്കെടുത്തു.

ആഡം ലംബേർ്ട്ടിന്റെ ക്ലാസിസ് സോങ്സോടു കൂടിയാണ് പരിപാടികൾക്ക് തുടക്കമായത്്. പരിപാടി തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം കാണികളെ കയ്യിലെടുത്തു. റോയൽ മിലിട്ടറി ബാൻഡ് പാട്ടിന് നിറം പകർന്നു. ഇതു കണ്ട കാണികൾ ആർത്തു വിളിച്ചു. രാജകുമാരിയുടെ ഭരണ കാലത്തെ മികച്ച പാട്ടുകളും വേദിയെ സംഗീത സാന്ദ്രമാക്കി. സ്റ്റഫോൺ ഡോൺ, മേബൽ, ജോൺ ന്യൂമാൻ തുടങ്ങി പ്രസിദ്ധരായ നിരവധി സംഗീതജ്ഞർ വേദി കീഴടക്കി. അറുപതുകളിലെ ഗാനങ്ങളിൽ നിന്നും ഇന്നല്ലെ പാട്ടുകളിലേക്ക് ചൂവടു മാറിയതോടെ വേദിയിലിരുന്നവരും നൃത്തം ചെയ്തു.

ബക്കിങ്ഹാം പാലസിൽ ഇന്നലെ നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളിൽ താരമായി ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ് വില്ല്യമും കേറ്റും മക്കളും. ഗായകൻ റോഡ് സ്റ്റിയൂവർട്ട് വേദിയിൽ പെർഫോം ചെയ്തപ്പോൾ അദ്ദേഹത്തിനൊപ്പം ഓരോ വരികളും ആവർത്തിച്ച് ഏറ്റുപാടിയ വില്ല്യം രാജകുമാരന്റെ മകൻ ജോർജ് രാജകുമാരൻ കാണികളുടെ മനം കവർന്നു. എട്ടു വയസ്സുകാരനായ ജോർജിന്റെ ആസ്വാദനവും കുട്ടിത്തവും കണ്ടു നിന്നവരുടേയും മനം കവരുകയായിരുന്നു. ആഘോഷരാവ് നെഞ്ചിലേറ്റിയായിരുന്നു ജോർജിന്റെ പാട്ട്. മാത്രമല്ല റോഡ് സ്റ്റിയൂവർട്ട് പാടിയപ്പോൾ ജോർജിനൊപ്പം വില്ല്യമും കേറ്റും ഏഴുവയസ്സുകാരിയായ മകൾ ഷാർലറ്റും ആ പാട്ട് ഏറ്റുപാടി.

പിതാവിനൊപ്പം തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചുമെല്ലാം ജോർജ് കാണികളുടെ മനം കവർന്നു. ചാൾസ് രാജകുമാരൻ, ഡച്ചസ് ഓഫ് കോൺവാൾ, സാറ, മൈക്ക് ടിൻഡാൽ, പ്രിൻസസ് യൂജിൻ, പ്രിൻസസ് ബിയാട്രിസും ഭർത്താവും അടക്കം ഇന്നലത്തെ പരിപാടിയിൽ പങ്കെടുത്തു. എഡ്വേർഡ് രാജകുാരനും ഭാര്യയും മക്കളും പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രാജകുടുംബം ഒന്നടങ്കം പരിപാടിയിൽ എത്തുകയായിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളാൽ എലിസബത്ത് രാജ്ഞി പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരുന്നില്ല. മാത്രമല്ല ഹാരി രാജകുമാരനും ഭാര്യ മേഗനും ഈ പരിപാടിയിൽ പങ്കെടുക്കാനെത്തിയില്ല. ഇരുവരുംരാജ്ഞിക്കൊപ്പം വിൻഡ്സർ കൊട്ടാരത്തിൽ ഇരുന്ന് പരിപാടി കാണുകയാണെന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP