Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരൂ പാലുകാച്ചിയിലേക്ക് പോകാം; സാഹസിക ടൂറിസ്റ്റുകൾക്ക് ആവേശം പകരാൻ ടൂറിസം വകുപ്പ്

വരൂ പാലുകാച്ചിയിലേക്ക് പോകാം; സാഹസിക ടൂറിസ്റ്റുകൾക്ക് ആവേശം പകരാൻ ടൂറിസം വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടിയൂർ: സഞ്ചാരികളെ സാഹസിക ടൂറിസത്തിന്റെ ആവേശം അനുഭവിക്കാൻ മാടിവിളിച്ചുകൊണ്ടു ടൂറിസം വകുപ്പ്. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം കണ്ണൂർ ജില്ലയിലെ മലയോര ടൂറിസം കേന്ദ്രങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്. നിയന്ത്രണങ്ങൾ നീക്കിയതോടെ തദ്ദേശിയരായ ടൂറിസ്റ്റുകളുടെ പ്രവാഹമാണ് മലയോരത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ അനുഭവപ്പെടുന്നത്.

സമുദ്രനിരപ്പിൽ നിന്ന് 2347 അടി ഉയരത്തിൽ കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന പാലുകാച്ചിമലയിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായ ട്രക്കിംഗിന് ആവേശകരമായ തുടക്കമായി. പ്രകൃതി ദൃശ്യവിരുന്നൊരുക്കിയ പശ്ചിമഘട്ട മലനിരകളുടെ പ്രകൃതിഭംഗി ആസ്വദിക്കാൻ ഒഴുകിയെത്തിയത് നൂറ് കണക്കിന് വിനോദ സഞ്ചാരികൾ. കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ വനം വകുപ്പുമായി ചേർന്ന് സംയുക്തമായാണ് പാലുകാച്ചി ഇക്കോടൂറിസം പദ്ധതി നടപ്പാക്കുന്നത്. വിനോദസഞ്ചാരികളുടെ സ്വപ്ന സാഫല്യമായി പാലുകാച്ചിമല ട്രക്കിങ് ബേസ് ക്യാമ്പായ സെയ്ന്റ് തോമസ് മൗണ്ടിൽ കണ്ണൂർ ഡി.എഫ്.ഒ. പി കാർത്തിക് ഉദ്ഘാടനം ചെയ്തു.

കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്, ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ എൻ സുനീന്ദ്രൻ, മൈഥിലി രമണൻ, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നാരോത്ത്, ശാന്തിഗിരി പള്ളി വികാരി ഫാ.സന്തോഷ് ഒറവാറന്തറ, എം പി ബാലൻ, പാലുകാച്ചി വന സംരക്ഷണ സമിതി പ്രസിഡന്റ് ജോർജ് കുപ്പക്കാട്ട്, മണത്തണ സെക്ഷൻ ഫോറസ്റ്റർ സി കെ മഹേഷ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തംഗം സജീവൻ പാലുമ്മി, പഞ്ചായത്ത് സെക്രട്ടറിമാരായ പി കെ വിനോദ്, കെ കെ സത്യൻ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം പാലുകാച്ചിമല കയറി മണിക്കൂറോളം അവിടെ ചെലവഴിച്ച ട്രക്കിങ് സംഘം ഉച്ചക്ക് ശേഷം മലയിറങ്ങി. കണ്ണൂരിലെ മറ്റുപ്രധാനഹിൽ ടൂറിസം പോയന്റുകളിലൊന്നായ പൈതൽമലയിലും നൂറ്കണക്കിന് വിനോദസഞ്ചാരികളെത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP