Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഹമ്മദ് നബിക്കെതിരായ ബിജെപി വക്താവിന്റെ പരാമർശം; കടകൾ അടച്ചിടുന്നതിനെ ചൊല്ലി യു.പിയിൽ സംഘർഷം

മുഹമ്മദ് നബിക്കെതിരായ ബിജെപി വക്താവിന്റെ പരാമർശം; കടകൾ അടച്ചിടുന്നതിനെ ചൊല്ലി യു.പിയിൽ സംഘർഷം

മറുനാടൻ മലയാളി ബ്യൂറോ

കാൺപൂർ: ബിജെപി വക്താവ് നൂപൂർ ശർമ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് കടകൾ അടച്ചിടാനുള്ള ആഹ്വാനത്തെ ചൊല്ലി ഉത്തർപ്രദേശിലെ കാൺപൂരിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി. കടകൾ അടച്ചിടാനുള്ള ഒരു വിഭാഗത്തിന്റെ ആഹ്വാനത്തെ മറുവിഭാഗം എതിർത്തതോടെ കല്ലേറിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു.

സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംഘർഷത്തിൽ ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കാൺപൂർ പൊലീസ് കമീഷണർ വിജയ് സിങ് മീണ പറഞ്ഞു.

ഗ്യാൻവാപി വിഷയത്തിൽ അടുത്തിടെ നടന്ന വാർത്ത സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ ബിജെപി വക്താവ് നൂപൂർ ശർമക്കെതിരെ കേസെടുത്തിരുന്നു. സമാധാനത്തിനായി അഭ്യർത്ഥിച്ച സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, സമാധാനം തകർത്തതിന് നൂപൂർ ശർമയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP