Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വടികുത്തി മെല്ലെ മെല്ലെ നടന്നു വന്ന രാജ്ഞി കിരീടത്തിൽ ഒന്നു സ്പർശിച്ചു; ലോകം മുഴുവൻ ഞൊടിയിടയിൽ പ്രകാശ പൂരണമായി; നയനമനോഹരമായ ചടങ്ങുകളോടെ എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി: ആരോഗ്യ പ്രശ്‌നങ്ങളാൽ ഇന്നത്തെ കുർബാനയ്ക്ക് ഇല്ല

വടികുത്തി മെല്ലെ മെല്ലെ നടന്നു വന്ന രാജ്ഞി കിരീടത്തിൽ ഒന്നു സ്പർശിച്ചു; ലോകം മുഴുവൻ ഞൊടിയിടയിൽ പ്രകാശ പൂരണമായി; നയനമനോഹരമായ ചടങ്ങുകളോടെ എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി: ആരോഗ്യ പ്രശ്‌നങ്ങളാൽ ഇന്നത്തെ കുർബാനയ്ക്ക് ഇല്ല

സ്വന്തം ലേഖകൻ

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ബക്കിങ് ഹാം പാലസിൽ തുടക്കമായി. വിൻഡ്‌സർ കാസിലിൽ നിന്നും വടികുത്തി മെല്ലെ മെല്ലെ നടന്ന് പുറത്തെത്തിയ രാജ്ഞി അവിടെ തയ്യാറാക്കിയ ടേബിളിൽ കിരീടത്തിനു നടുവിലായി ഇരുന്ന കോമൺവെൽത്ത് ഗ്ലോബിൽ തൊട്ടതോടെ ലോകം മുഴുവൻ ഞൊടിയിടയിൽ പ്രകാശ പൂർണമായി. ഇന്നലെ മൂന്നാമത്തെ തവണയാണ് 96കാരിയായ രാജ്ഞി ആരോഗ്യ പ്രശ്‌നങ്ങൾക്കിടയിലും പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുന്നത്.

മെല്ലെ മെല്ലെ നടന്നു വന്ന രാജ്ഞി കൊട്ടാരത്തിന് പുറത്ത് സജ്ജീകരിച്ചിരുന്ന കോമൺ വെൽത്ത് ഗ്ലോബിൽ സ്പർശിച്ചതും അവിടെ സജ്ജീകരിച്ചിരുന്ന ലൈറ്റുകൾ 21 മീറ്റർ അകലെ വരെ തെളിഞ്ഞു. ശേഷം അവിടെ സജ്ജീകരിച്ച ട്രീസ് ഓഫ് ട്രീസ് എന്ന മരത്തിൽ വരെ പ്രകാശം പരത്തി. ചെറുമകനും ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജുമായ വില്ല്യമിനൊപ്പാമാണ് വിൻഡ്‌സർ കാസിലിൽ നിന്നും 22 മൈൽ അകലെയുള്ള ബക്കിങ് ഹാം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഞി എത്തിയത്. കോൺവെൽത്ത് രാജ്യങ്ങളിൽ പ്രകാശം പരക്കണം എന്ന സന്ദേശത്തോടെ നടത്തിയ ചടങ്ങിൽ രാജ്ഞി കിരീടത്തിൽ സ്പർശിച്ചപ്പോൾ അവിടെങ്ങും പ്രകാശ പൂരണമാവുകയായിരുന്നു.

ഒരു വെള്ളി നിറത്തിലുള്ള കിരീടത്തിന് നടുവിലായി വച്ചിരുന്ന നീലരൃനിറത്തിലുള്ള കോമൺവെൽത്ത് നേഷൻസ് ഗ്ലോബ് ബീക്കൺസ് പ്രോജക്റ്റിനു വേണ്ടി പ്രത്യേകം സൃഷ്ടിച്ചതാണ്. ഇത് അഞ്ച് യോമൻ വാർഡർമാർ ചേർന്ന് ഒരു പോഡിയത്തിൽ സ്ഥാപിക്കുക ആയിരുന്നു. രാജ്ഞിയുടെ മുൻ ജൂബിലികളെ പ്രതിനിധീകരിക്കുന്ന ഒരു പ്രതീകമായാണ് വെള്ളിയിലും സ്വർണത്തിലും വജ്രത്തിലും പ്ലാറ്റിനത്തിലും അലങ്കരിച്ച ഈ കിരീടം സൃഷ്ടിച്ചത്. കിരീടത്തിലെ ആ നാലുകല്ലുകൾ യുകെയിലെ നാലു രാജ്യങ്ങളുടെ ഒത്തുചേരലിനെ സൂചിപ്പിച്ചു.

മാത്രമല്ല രാത്രി ഒമ്പതരയ്ക്ക് വിൻഡ്‌സർ കാസിലിലെ രാജ്ഞിയുടെ സ്വകാര്യ അപ്പാർട്ട്‌മെന്റിന് സമീപവും ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. രാജ്ഞിക്കും മറ്റ് പ്രധാനപ്പെട്ടവർക്കും വേണ്ടിയുള്ള പ്രവേശന കവാടത്തിന് സമീപമുള്ള മുറ്റത്ത് വച്ചായിരുന്നു ഇത്. ഇതിലും രാജ്ഞി വളരെ സന്തോഷവതിയായി പങ്കെടുത്തു. അവിടെ തടിച്ചുകൂടിയ രാജ്ഞിയുടെ ആരാധകർ വിജയഭേരികൾ മുഴക്കി. തന്റെ പ്രൈവറ്റ് സെക്രട്ടറി സർ എഡ്വാർഡ് യങ്. , ലേഡി സൂസൻ ഹസ്സേ, ലഫ്റ്റണന്റ് കേണൽ ടോം വൈറ്റ് എന്നിവർക്കൊപ്പമാണ് രാജ്ഞി അവിടേക്ക് എത്തിയത്. രാജ്ഞിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഈ പരിപാടിക്ക് സാക്ഷിയാകാൻ വിൻഡ്‌സർ കാസിൽ കമ്മ്യൂണിറ്റിയിലെ 130 അംഗങ്ങൾ എത്തിയിരുന്നു. ചിലർ പതാകകളുമായാണ് രാജ്ഞിക്ക് ജയ് വിളികളുമായി എത്തിയത്.

ഇന്നത്തെ കുർബാനയിൽ രാജ്ഞി പങ്കെടുക്കുകയില്ല
കഴിഞ്ഞ ദിവസങ്ങളിൽ പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളാൽ ഇന്നത്തെ കുർബാനയിൽ എലിസബത്ത് രാജ്ഞി പങ്കെടുക്കില്ല. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ രാജ്ഞിക്ക് ഒത്തിരി സന്തോഷം പകർന്നെങ്കിലും ആരോഗ്യ കാരണങ്ങളാൽ ഇന്നത്തെ കുർബാനയിൽ നിന്ും വിട്ടു നിൽക്കാൻ രാജ്ഞി തീരുമാനിക്കുക ആയിരുന്നു. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഇന്ന് സെന്റ്. പോൾസ് കത്തീഡ്രലിലാണ് താങ്ക്‌സ് ഗിവിങ് സർവീസ് സംഘടിപ്പിച്ചിരിക്കുന്നത്.

എന്നാൽ നടക്കാൻ ബുദ്ധിമുട്ടുള്ളതിനാലും ഇന്നലെ നടന്ന പരിപാടികളിൽ പങ്കെടുത്തതിനാൽ ഉണ്ടായ ക്ഷീണവും മൂലം ഇന്നത്തെ പരിപാടികളിൽ നിന്നും രാജ്ഞി ഒഴിവാകുകയായിരുന്നു. അതേസമയം ഇന്നലെ നടന്ന ബർത്ത്‌ഡേ പരേഡും മറ്റ് ആഘോഷങ്ങളും രാജ്ഞി നന്നായി ആസ്വദിച്ചെന്നും പാലസ് വൃത്തങ്ങൾ വ്യക്തമാക്കി. കുറച്ച് മാസങ്ങളായി രാജ്ഞി പൊതുവേ പൊതുപരിപാടികളിൽ പങ്കെടുക്കാറില്ല. നടക്കാനുള്ള ബുദ്ധിമുട്ടും ആരോഗ്യ പ്രശ്‌നങ്ങളും കാരണം എല്ലാ ചടങ്ങുകളിൽ നിന്നും വിട്ടു നിൽക്കുകയോ മകൻ പ്രിൻസ് ചാൾസിനേയും ചെറുമകൻ വില്ല്യമിനെയോ പകരക്കാരനായി വിടുകയുമാണ് പതിവ്. വ്യാഴാഴ്ച തുടങ്ങിയ പ്ലാറ്റിനം ജൂബിലി ആഘോ പരിപാടികൾ വിപുലമായ ആഘോഷ പരിപാടികളോടെ ഞായറാഴ്ചയാണ് അവസാനിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP