Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫേസ്‌ബുക്കിലെ വിദ്വേഷ പ്രസംഗങ്ങളിൽ 38 ശതമാനം വർധന; ഇൻസ്റ്റഗ്രാമിൽ അക്രമദൃശ്യങ്ങൾ വർധിച്ചു; കണക്കൂകൾ പുറത്ത് വിട്ട് മെറ്റ

ഫേസ്‌ബുക്കിലെ വിദ്വേഷ പ്രസംഗങ്ങളിൽ 38 ശതമാനം വർധന; ഇൻസ്റ്റഗ്രാമിൽ അക്രമദൃശ്യങ്ങൾ വർധിച്ചു; കണക്കൂകൾ പുറത്ത് വിട്ട് മെറ്റ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഫേസ്‌ബുക്കിൽ വിദ്വേഷ പ്രസംഗങ്ങളിൽ 38 ശതമാനം വർധനയുണ്ടായെന്നും ഇൻസ്റ്റഗ്രാമിൽ ഉള്ളടക്കത്തിൽ അക്രമദൃശ്യങ്ങൾ 86 ശതമാനവും വർധിച്ചുവെന്ന് മെറ്റ. ഏപ്രിലിലെ കണക്കുകളാണ് ഇരു സമൂഹമാധ്യമ ഭീമന്മാരുടേയും ഉടമസ്ഥരായ മെറ്റ പുറത്ത് വിട്ടത്.

ഇത്തരത്തിലുള്ള ഉള്ളടക്കം ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കുന്നു. വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട 53200 സംഭവങ്ങളാണ് ഫേസ്‌ബുക്കിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏകേദശം 38 ശതമാനം അധികമാണ്. അക്രമദൃശ്യങ്ങൾ ഉൾപ്പെടുന്ന 77,000ത്തോളം പോസ്റ്റുകളാണ് ഇൻസ്റ്റഗ്രാമിൽ കണ്ടെത്തിയത്. മാർച്ചിൽ ഇത് 41,300 എണ്ണം മാത്രമായിരുന്നു.

ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലുമുള്ള ഫോട്ടോ, വിഡിയോ, പോസ്റ്റ്, കമന്റ് എന്നിവക്കെതിരെയെല്ലാം മെറ്റ നടപടി സ്വീകരിച്ചു. ഇത്തരത്തിൽ ഫേസ്‌ബുക്കിന്റേയും ഇൻസ്റ്റഗ്രാമിന്റേയും ചട്ടങ്ങൾ പാലിക്കാത്ത ഉള്ളടക്കം നീക്കുകയോ കവർ ചെയ്യുകയോ ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP