Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോതമംഗലത്ത് കാണാതായ വീട്ടമ്മ മരിച്ച നിലയിൽ തോട്ടിൽ; ദുരൂഹത ഉണ്ടെന്ന ആരോപണം അന്വേഷിക്കാൻ പൊലീസ്

കോതമംഗലത്ത് കാണാതായ വീട്ടമ്മ മരിച്ച നിലയിൽ തോട്ടിൽ; ദുരൂഹത ഉണ്ടെന്ന ആരോപണം അന്വേഷിക്കാൻ പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ തോട്ടിൽ കണ്ടെത്തി. ചേലാട് നിരവത്ത് കണ്ടത്തിൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയക്കുട്ടി (78) യെയാണ് ചേലാട് കരിങ്ങഴ കോച്ചാപ്പിള്ളി തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ മുതൽ മറിയക്കുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെ ഏഴരയോടെ മൃതദേഹം കണ്ടെത്തി. തോട്ടിൻ കരയിൽ ഇവരുടെ ചെരുപ്പും കുടയും കണ്ടെത്തിയിരുന്നു.

കോതമംഗലം പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ച് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണത്തിൽ ദുരുഹതയുണ്ടൊയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ആറു മാസങ്ങൾക്ക് മുമ്പ് ഇവരുടെ മകനെ കൊലപ്പെടുത്തി കനാലിൽ തള്ളിയിരുന്നു. കേസിൽ പ്രതി റിമാൻഡിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP