Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രക്ഷപെട്ട അന്തേവാസി വാഹനപകടത്തിൽ മരിച്ച സംഭവം: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന് സസ്പെൻഷൻ; വീണ ജോർജ്ജിന്റെ നടപടിയിൽ കടുത്ത അമർഷത്തിൽ ഡോക്ടർമാർ; നാളെ ഒപി ബഹിഷ്‌കരിക്കുമെന്ന് ഡോക്ടർമാർ

രക്ഷപെട്ട അന്തേവാസി വാഹനപകടത്തിൽ മരിച്ച സംഭവം: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന് സസ്പെൻഷൻ; വീണ ജോർജ്ജിന്റെ നടപടിയിൽ കടുത്ത അമർഷത്തിൽ ഡോക്ടർമാർ; നാളെ ഒപി ബഹിഷ്‌കരിക്കുമെന്ന് ഡോക്ടർമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോഴിക്കോട് കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. കെ സി. രമേശനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തതിൽ കടുത്ത പ്രതിഷേധവുമായി ഡോക്ടർമാർ. അന്തേവാസി രക്ഷപെട്ട് ബൈക്കിൽ പോകവെ അപകടത്തിൽ മരിച്ച സംഭവത്തിലാണ് സൂപ്രണ്ടിനെതിരെ നടപടി സ്വീകരിച്ചത്. മന്ത്രി വീണ ജോർജ്ജ് ഇടപെട്ടാണ് ഡോക്ടറെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധവുമായി ഡോക്ടർമാർ രംഗത്തുവരികയായിരുന്നു.

സൂപ്രണ്ടിനെ ബലിയാടാക്കി സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകിയതായി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ആരോപിച്ചു. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഒപി ബഹിഷ്‌കരിച്ച് സമരം നടത്തുമെന്ന് കെജിഎംഒഎ ആഹ്വാനം ചെയ്തു. എന്നിട്ടും നടപടി പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നൽകി.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നായിരുന്നു സൂപ്രണ്ടിനെതിരെ നടപടി. ഇതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരം നടത്താൻ തീരുമാനിച്ചത്.

വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ തുടർച്ചയായുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് ശുപാർശ ചെയ്തിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസമാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചത്. റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് കോട്ടക്കലിൽ വാഹനാപകടത്തിൽ മരിച്ചത്. വാഹന മോഷണക്കേസുകളിൽ റിമാൻഡിലായിരുന്ന മുഹമ്മദ് ഇർഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മൂന്നാം വാർഡിലെ സെല്ലിലുണ്ടായിരുന്ന ഇർഫാൻ സ്പൂൺ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് ഇന്നലെ രാത്രി പുറത്തുകടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP