Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെൽഫെയർ കേരള കുവൈത്ത് ലീഡേഴ്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു

വെൽഫെയർ കേരള കുവൈത്ത് ലീഡേഴ്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

 

കുവൈത്ത് സിറ്റി : വെൽഫെയർ കേരള കുവൈത്തിന്റെ വിവിധ ഘടകങ്ങളിലെ ഭാരവാഹികൾക്കായി ദ്വിദിന നേതൃ പരിശീലന ക്യാമ്പ് - ലീഡേഴ്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു. ക്യാമ്പ് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം ചെയ്തു . വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് അൻവർ സഈദ് അധ്യക്ഷത വഹിച്ച സംഗമത്തില് വെൽഫെയർ പാര്ട്ടി സംസ്ഥാന സെക്രെട്ടറി സജീദ് ഖാലിദ് വീഡിയോ കോണഫറൻസ് വഴി സംസാരിച്ചു. യു. എ . ഇ ൽ നിന്നും പ്രമുഖ ട്രെയിനർ ജംഷീദ് ഹംസ നേതൃ പരിശീലന സെഷൻ അവതരിപ്പിച്ചു.

അംഗങ്ങളുടെ ക്ഷേമം ലക്ഷ്യം വെച്ചു നടപ്പിലാക്കുന്ന വെൽഫെയർ കേരള മെംബേഴ്‌സ് വെൽഫെയർ പദ്ധതിയുടെയും സമ്പാദ്യ ശീലം ഉറപ്പ് വരുത്തുന്ന സഞ്ചയിക പദ്ധതിയുടെയും പ്രഖ്യാപനം പ്രസിഡന്റ് അൻവർ സയീദ് നിർവ്വഹിച്ചു.

വിവിധ സെഷനുകളിലായി ഗിരീഷ് വയനാട് , റഫീഖ് ബാബു , ഷൗക്കത്ത് വളാഞ്ചേരി , വഹീദ ഫൈസൽ , വിഷ്ണു നടേശ്, റസീന മുഹിയുദ്ദീൻ , അനിയൻ കുഞ്ഞ് , ഖലീലു റഹ് മാൻ , അൻ വർ ഷാജി , ലായിക്ക് അഹമ്മദ് , ശഫീർ അബൂബക്കര് , എം . എം നൗഫൽ , സിറാജ് സ്രാമ്പിക്കൽ എന്നിവർ സംസാരിച്ചു. വിവിധ വകുപ്പുകൾക്ക് അബ്ദുല് വാഹിദ് , ശഫീർ, സിമി അക്‌ബർ എന്നിവർ നേതൃത്വം നൽകി.

വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര നേതാക്കൾ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ , മേഖല , ജില്ലാ , യൂണിറ്റ് നേതാക്കൾ എന്നിവരാണ് രണ്ടു ദിവസത്തെ കാമ്പിൽ പങ്കെടുത്തത്. അംഗങ്ങളുടെ കലാ വൈജ്ഞാനിക സെഷനുകളും അരങ്ങേറി .

പ്രോഗ്രാം കൺവീനർ നയീം നന്ദി പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP