Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അശ്ലീല വീഡിയോയിലെ ഒർജിനലുകളെ കണ്ടെത്താൻ നീക്കം; സ്വകാര്യ നിമിഷങ്ങൾ ചോർന്നത് ഫോൺ സർവ്വീസിനിടെ എന്നും സംശയം; ആ വീഡിയോ പ്രചരണത്തിനായി അയച്ചു കൊടുത്തത് സൗദിയിലെ പ്രവാസി അബ്ദുൽ കരിം; തൃക്കാക്കരയിൽ ചർച്ചയായ ഈ വീഡിയോയുടെ ഉറവിടം കണ്ടെത്താൻ ഉറച്ച് പൊലീസ്

അശ്ലീല വീഡിയോയിലെ ഒർജിനലുകളെ കണ്ടെത്താൻ നീക്കം; സ്വകാര്യ നിമിഷങ്ങൾ ചോർന്നത് ഫോൺ സർവ്വീസിനിടെ എന്നും സംശയം; ആ വീഡിയോ പ്രചരണത്തിനായി അയച്ചു കൊടുത്തത് സൗദിയിലെ പ്രവാസി അബ്ദുൽ കരിം; തൃക്കാക്കരയിൽ ചർച്ചയായ ഈ വീഡിയോയുടെ ഉറവിടം കണ്ടെത്താൻ ഉറച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി ജോ ജോസഫിനെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമ വ്യാജ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കപ്പെട്ട വിഡിയോയിലുള്ളതു ജോ ജോസഫാണെന്നു അറസ്റ്റിലായ പ്രതിയെ തെറ്റിദ്ധരിപ്പിച്ചതു വിദേശത്തുള്ളയാളാണെന്നാണു സൂചന. ട്വിറ്ററിൽ ആദ്യം വീഡിയോ ഇട്ടത് അബ്ദുൾ ലത്തീഫായിരുന്നു. ഇതോടെ ലത്തീഫിനും വീഡിയോയുമായി ബന്ധമില്ലെന്ന് വ്യക്തമായി. പ്രചരിപ്പിച്ച ആൾ മാത്രമാണ് നസീർ

അതിനിടെ വ്യാജ അശ്ലീല വീഡിയോ കേസിൽ നിർണായക വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വീഡിയോ സൗദിയിൽ നിന്നാണ് അയച്ചത്. സൗദിയിലെ പ്രവാസിയായ അബ്ദുൽ കരീം എന്നയാളാണ് വീഡിയോ അയച്ചത്. ഇത് പലരിലൂടെ കൈമറിഞ്ഞ് അരൂക്കുറ്റി സ്വദേശി നൗഫലിന് ലഭിക്കുകയായിരുന്നു. നൗഫലിൽ നിന്നാണ് തനിക്ക് വീഡിയോ ലഭിച്ചതെന്ന് അറസ്റ്റിലായ അബ്ദുല്ലത്തീഫ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഫേസ്‌ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അപ്ലോഡ് ചെയ്തതും ലത്തീഫ് തന്നെയാണ്. സിറ്റി പൊലീസ് കമ്മീഷണർക്ക് ഫേസ്‌ബുക്ക് അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ട്വിറ്ററിലും ഫേസ്‌ബുക്കിലും വ്യാജ അക്കൗണ്ട് സൃഷ്ടിച്ചാണ് ലത്തീഫ് വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്.

അതിനിടെ ഡോ. ജോ ജോസഫാണെന്നു തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കപ്പെട്ട വിഡിയോ ദൃശ്യത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്. വിഡിയോയിലുള്ള പുരുഷനെയും സ്ത്രീയെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ സ്വകാര്യ നിമിഷങ്ങൾ റെക്കോർഡ് ചെയ്ത ഫോൺ സർവീസ് ചെയ്ത ഘട്ടത്തിൽ ദൃശ്യങ്ങൾ ചോർത്തിയിരിക്കാനാണു സാധ്യത. വീഡിയോയിലുള്ളവരെ കണ്ടെത്തിയാൽ മാത്രമേ വ്യക്തത വരൂ. എന്നാൽ വീഡിയോ വൈറലായിട്ടും അത് കേസായി മാറിയിട്ടും ആരും പൊലീസിനെ സമീപിച്ചിട്ടില്ല.

വിഡിയോ വ്യാജമല്ലെന്നാണു പൊലീസിന്റെ നിഗമനം. എന്നാൽ ദൃശ്യത്തിലുള്ള പുരുഷൻ ഡോ. ജോ ജോസഫാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന വിധം തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ പ്രചാരണം നടത്തിയതാണു കുറ്റകരം. ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ കൂടി പിടിയിലായിരുന്നു. വീഡിയോ അപ്‌ലോഡ് ചെയ്ത മലപ്പുറം കോട്ടക്കൽ മുളഞ്ചി പുലാൻ വീട്ടിൽ സ്വദേശി അബ്ദുൾ ലത്തീഫ് (43), എറണാകുളം വടുതല അരൂകുറ്റി സ്വദേശികളായ മുളക്കൽ വീട്ടിൽ നൗഫൽ (41), നസീർ മൻസിലിൽ നസീർ (49) എന്നിവരാണ് പിടിയിലായത്. ഇവർ ഉൾപ്പെടെ ഏഴു പേരെയാണ് കേസിൽ ഇതുവരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

അബ്ദുൾ ലത്തീഫിനെ കൊച്ചി പൊലീസിന്റെ പ്രത്യേക സംഘം കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്. കൊച്ചിയിലെത്തിച്ച ഇയാൾ മുസ്ലിം ലീഗ് അനുഭാവിയാണെന്നാണ് വിവരം. വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അബ്ദുൾ ലത്തീഫ് വീഡിയോ അപ്‌ലോഡ് ചെയ്‌തെതന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ നിന്നുമാണ് മറ്റു സാമൂഹികമാധ്യമങ്ങളിലേക്ക് വീഡിയോ പ്രചരിച്ചത്. സ്വന്തം ട്വിറ്റർ അക്കൗണ്ടുമായി ബന്ധപ്പെടുത്തി വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതാണ് ഇയാളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചതെന്നാണ് വിവരം. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരം ലഭിച്ച ഇയാൾ ഒളിവിൽ പോവുകയായിരുന്നുവെന്നാണ് അറിയുന്നത്.

വ്യാജപ്രചാരണത്തിനെതിരെ ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്‌കൽ നേരത്ത നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബർ ആക്രമണമാണ് തങ്ങൾ നേരിടുന്നത്. തിരഞ്ഞെടുപ്പിനു ശേഷവും ഒരു ജീവിതമുണ്ടെന്നും ആരോഗ്യകരമായ മത്സരമാണ് വേണ്ടതെന്നും അവർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP