Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമുകിയെ സ്വന്തമാക്കാൻ ഭാര്യയുടെ വീട് അടിച്ചു തകർത്തു; ഭീഷണിയും അതിക്രമവും പതിവും; കഞ്ചാവിന് അടിമയായ പ്രതി മുത്തശ്ശിയെ മർദ്ദിച്ച് സ്വർണമാലയും കൈക്കലാക്കി; അനിമോൻ ചില്ലറക്കാരനല്ല; ഡയറക്ട് മാർക്കറ്റിങ് കമ്പിനിയിലും തരികിട കാണിച്ച പ്രതിയെതന്ത്രപൂർവ്വം കുടുക്കി പൊലീസ്

കാമുകിയെ സ്വന്തമാക്കാൻ ഭാര്യയുടെ വീട് അടിച്ചു തകർത്തു;  ഭീഷണിയും അതിക്രമവും പതിവും;  കഞ്ചാവിന് അടിമയായ പ്രതി മുത്തശ്ശിയെ മർദ്ദിച്ച് സ്വർണമാലയും കൈക്കലാക്കി; അനിമോൻ ചില്ലറക്കാരനല്ല; ഡയറക്ട് മാർക്കറ്റിങ് കമ്പിനിയിലും തരികിട കാണിച്ച പ്രതിയെതന്ത്രപൂർവ്വം കുടുക്കി പൊലീസ്

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: കൊട്ടാരക്കരയിൽ വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവർന്നതിന് അറസ്റ്റിലായചെറുമകൻചില്ലറക്കാരൻ അല്ല. കല്ലുവാതുക്കൽ വിപിൻ ഭവനിൽ മേരിയുടെ മാല കവർന്ന തൃക്കണ്ണമംഗൽ ലക്ഷം വീട് കോളനിയിലെ ആർ അനിമോൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു.കാമുകിയോടൊപ്പം ജീവിക്കാൻ ആയി ഭാര്യയെ ഉപേക്ഷിക്കാൻ പല തന്ത്രങ്ങളും നേരത്തെ അനിമോൻ നടത്തിയിരുന്നു. ഭാര്യ ഉപദ്രവിക്കുന്നതും പതിവായിരുന്നു. വീട്ടിൽ വന്നു സാധനസാമഗ്രികൾ നശിപ്പിക്കുകദേഹോപദ്രവം ഏൽപ്പിക്കുക ഇത് പതിവായിരുന്നുവെന്ന് അനിലിന്റെ ഭാര്യ പൊലീസിനോട് പറഞ്ഞു . വീട്ടിൽ അതിക്രമം കാട്ടിയത് കാമുകിയോട് ജീവിക്കാനാണ്എന്ന്അനിൽ പൊലീസിനോട് സമ്മതിച്ചു.

ഇതിനിടെ രണ്ടാഴ്ചമുമ്പും ഭാര്യയുടെ വീട് അടിച്ചുതകർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു .തന്റെ ജീവിതത്തിൽ ഇടപെടരുതെന്നും മറ്റൊരു പെൺകുട്ടിയോടൊപ്പം ജീവിക്കാൻ പോവുകയാണെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു. ഭീഷണിയിൽ ഭയപ്പെട്ട് അനിലിന്റെ കുടുംബം ആദ്യം പരാതി നൽകാൻ തയ്യാറായില്ലെങ്കിലും പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ഇടപെട്ടാണ് പൊലീസിൽ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തത്.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അനിമോൻ ഒളിവിൽ പോയി. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം അമ്മയുടെ അമ്മയായ മേരിയുടെ വീട്ടിൽ എത്തുന്നത്. ഉച്ചയ്ക്കായിരുന്നു വീട്ടിലെത്തിയത് മുത്തശ്ശിയിൽ നിന്നും ചോറു വാങ്ങി കഴിച്ചു. അതിനുശേഷം സഹായിക്കണമെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും കുറച്ചു പണം തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തന്റെ കയ്യിൽ പണമില്ലെന്ന മുത്തശ്ശി അറിയിച്ചു. ഈ സമയം മേരിയുടെ മറ്റൊരു മകളുടെ മകനും വീട്ടിലുണ്ടായിരുന്നു. വീണ്ടും മുത്തശ്ശിയെ സമ്മർദ്ദ പെടുത്തി പണം കൈവശപ്പെടുത്താൻ അനിൽ ശ്രമിച്ചു.

പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു ഇതിനിടയിൽ ഫോൺ വന്നതിനെ തുടർന്ന്എന്തോ ആവശ്യത്തിന് മൂത്ത മകളുടെ മകൻ പുറത്തേക്ക് പോയി . ഈ സമയത്താണ് മേരിയെ മർദിച്ച് അവശയാക്കിയ ശേഷം മാലയും പൊട്ടിച്ചെടുത്ത് അനിൽ കടന്നു കളഞ്ഞത്. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരാതി എഴുതി വാങ്ങി പിന്നീട് നടന്ന അന്വേഷണത്തിൽ അനിൽകുമാറിനെ കുറിച്ച് യാതൊരു തുമ്പും കിട്ടിയിരുന്നില്ല .മൊബൈൽ ഉപയോഗിക്കാത്ത അനിൽകുമാറിനെ കണ്ടെത്തുക പ്രയാസം തന്നെയായിരുന്നു കൊട്ടാരക്കര എസ് ഐ കെ എസ് ദീപുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പല സ്ഥലത്തും അന്വേഷിച്ചു. പൊലീസ് അനിലുമായി ബന്ധമുള്ള പല വീടുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി .അനിലിന്റെ അമ്മയെ കണ്ടു. വീട്ടുജോലി ചെയ്തു ജീവിക്കുന്ന അവർക്ക് അനിലുമായി ഒരു ബന്ധവുമില്ലന്ന് മനസിലായി.

പല മൊബൈൽ നമ്പറുകൾ പരിശോധിച്ചുഅനിൽ മൊബൈൽ ഉപയോഗിക്കാത്തതും അന്വേഷണത്തിന് തടസ്സമായി. ഇതിനിടയിൽ പിടിച്ചു പറിച്ച മാല തെന്മലയിലെ ഒരു ഫിനാൻസിൽ അനിൽ പണയം വെച്ചതായിവിവരം കിട്ടി. ഇക്കാര്യം കൊട്ടാരക്കര പൊലീസ് സ്ഥിരീകരിച്ചു പണയം വെച്ചപ്പോൾ കിട്ടിയ തുകയുമായി അനിമോൻ തമിഴ്‌നാട്ടിലേക്ക് കടന്നതായി മനസ്സിലായി. നേരത്തെ ഡയറക്ട് മാർക്കറ്റിങ് ബിസിനസ് നടത്തുന്ന ഒരു കമ്പനിയിൽ അനിൽജോലി നോക്കിയിരുന്നു .ആ കമ്പനിയിൽ ചില തരികിട പരിപാടികൾ നടത്തുകയും കമ്പനിക്ക് നിരക്കാത്ത രീതിയിലുള്ള പ്രവർത്തികൾ തുടരുകയും ചെയ്തതിനെതുടർന്ന് കമ്പനി അനിമോനെ പിരിച്ചു വിട്ടിരുന്നു. തമിഴ്‌നാട്ടിൽ പോയ അനിമോൻ പഴയ ജോലി സ്ഥലത്ത് പരിചയപ്പെട്ട ആളെ ബന്ധപ്പെട്ടു. ഒരു വീട് വാടകയ്ക്ക് സംഘടിപ്പിച്ച് കൊടുക്കണം എന്നായിരുന്നു ആവശ്യം.

തമിഴ്‌നാട്ടിൽ നിന്നും ഒരു മൊബൈൽ വാങ്ങിയാണ് പഴയ പരിചയക്കാരനെ അനിമോൻ വിളിച്ചത്. അനിമോൻ ബന്ധപ്പെട്ട നമ്പരിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്തു. എന്നാൽ അനിയുമായി മറ്റ് പരിചയം ഒന്നുമില്ലന്ന് അയാൾ പറഞ്ഞ തോടെ അനിമോന്റെ നമ്പർ ട്രാക്ക് ചെയ്യൽ തുടങ്ങി.ഇതിനിടെ ഇയാൾ തെന്മല എത്തിയതായി മനസിലായ കൊട്ടാരക്കര പൊലീസ് തെന്മല മുതൽ ഇയാളെ പിൻതുടർന്നു. അങ്ങനെ പുനലൂരിൽ വച്ച് അറസ്റ്റ് ചെയ്ത കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു മറ്റ് നടപടികൾ പൂർത്തിയാക്കി റിമാൻഡ് ചെയ്തു. പ്രതിയുടെആക്രമണത്തിൽ പരിക്കേറ്റ വയോധിക കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്‌പെക്ടർ ജോസ് ലിയോൺ എസ് ഐ കെഎസ് ദീപു . സിവിൽ പൊലീസ് ഓഫീസർമാരായ ഷിബു കൃഷ്ണ ,സുധീർ, ശ്രീരാജ് എന്നിവർ കേസ് അന്വേഷണത്തിന് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP