Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീരമ്യത്യു വരിച്ചത് 20 വർഷമായി സൈനികസേവനത്തിൽ തുടരുന്നതിനിടെ; ചെറുപ്പത്തിൽ ത്തന്നെ പിതാവ് മരിച്ചതോടെ വളർന്നത് ബന്ധുക്കളുടെയും സംരക്ഷണത്തിൽ; വീര സൈനികന്റെ വീട്ടിലേക്കുള്ള റോഡിന് ഹവീൽദാർ ഷൈജൽ റോഡ് എന്നാക്കും

വീരമ്യത്യു വരിച്ചത് 20 വർഷമായി സൈനികസേവനത്തിൽ തുടരുന്നതിനിടെ; ചെറുപ്പത്തിൽ ത്തന്നെ പിതാവ് മരിച്ചതോടെ വളർന്നത് ബന്ധുക്കളുടെയും സംരക്ഷണത്തിൽ; വീര സൈനികന്റെ വീട്ടിലേക്കുള്ള റോഡിന് ഹവീൽദാർ ഷൈജൽ റോഡ് എന്നാക്കും

ജംഷാദ് മലപ്പുറം

മലപ്പുറം: 20 വർഷമായി സൈനികസേവനത്തിൽ തുടരുന്നതിനിടെ വീരമ്യത്യു വരിച്ച മലയാളി വീര സൈനികന്റെ വീട്ടിലേക്കുള്ള റോഡിന് ഹവീൽദാർ ഷൈജൽ റോഡ് എന്ന് നാമകരണം ചെയ്യും. ലഡാക്കിൽ നടന്ന വാഹനാപകടത്തിൽ വീരമ്യത്യു വരിച്ച സൈനികനും പരപ്പനങ്ങാടി നഗരസഭാ നിവാസിയുമായിരുന്ന ഹവിൽദാർ മുഹമ്മദ് ഷൈജലിനോടുള്ള ആദര സൂചകമായാണ് നഗരസഭയിലെ നുള്ളക്കുളം പാലിപ്പാറ റോഡിന്റെ പേര് ''ഹവിൽദാർ ഷൈജൽ റോഡ് എന്നാക്കി പുനർനാമകരണം ചെയ്യുന്നതിനും റോഡിന് സമീപത്ത് തനത്ഫണ്ട് ഉപയോഗിച്ച് ബോർഡ് സ്ഥാപിക്കുന്നതിനും ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗം തിരുമാനിച്ചത്.

മലപ്പുറം പരപ്പനങ്ങാടി കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മൽ പുതിയകത്ത് സുഹറയുടെയും മകനാണ് മുഹമ്മദ് ഷൈജൽ. 20 വർഷമായി സൈനികസേവനത്തിൽ തുടരുകയായിരുന്നു ഷൈജൽ. നീണ്ടകാലം ഗുജറാത്തിലെ ക്യാമ്പിൽ ഹവിൽദാറായിരുന്ന ഷൈജൽ കശ്മീരിലെ ക്യാമ്പിലേക്ക് സ്ഥലം മാറിപ്പോകുന്നതിനിടെയാണ് അപകടം.26 സൈനികരുമായി പർഥാപുർ സൈനിക ക്യാമ്പിലേക്ക് പോവുന്ന വഴി വാഹനം നദിയിലേക്ക് തെന്നിയാണ് അപകടമുണ്ടായത്.

ഷൈജലിന്റെ ചെറുപ്പത്തിൽത്തന്നെ പിതാവ് കോയക്കുട്ടി മരിച്ചു. തുടർന്ന് മാതാവ് സുഹ്റയുടെയും ബന്ധുക്കളുടെയും സംരക്ഷണത്തിലാണ് ഷൈജലും സഹോദരങ്ങളായ ഹനീഫയും സലീനയും വളർന്നത്. പഠനത്തിൽ മിടുക്കനായ ഷൈജൽ നാട്ടിലെ സാമൂഹികപ്രവർത്തനങ്ങളിലും സജീവമായിരുന്നു.ഭാര്യ റഹ്‌മത്ത്, പതിനൊന്ന് വയസുകാരി ഫാത്തിമ സൻഹ, എട്ടുവയസുകാരൻ തൻസിൽ, രണ്ടര വയസുള്ള ഫാത്തിമ മഹസ എന്നിവരാണ് മക്കൾ.

ലഡാക്കിൽ സൈനിക വാഹനാപകടത്തിൽ മരണപ്പെട്ട ലാൻസ് ഹവിൽദാർ മുഹമ്മദ് ഷൈജലിന് ജന്മനാടിന്റെഅന്ത്യാജ്ഞലി അർപ്പിച്ച് ജന്മനാടായ പരപ്പനങ്ങാടിയിൽ ഓദ്യോഗിക ബഹുമതികളോടെ മെയ്‌ 29നാണ് സംസ്‌കരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച ഷൈജലിന്റെ ഭൗതിക ശരീരം മലപ്പുറം ജില്ലാ സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആംബുലൻസിൽ വിലാപയാത്രയായാണ് ജന്മനാടായ പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയത്. മുഖ്യമന്ത്രിക്ക് വേണ്ടി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ജേഷ്, കൊണ്ടോട്ടി തഹസിൽദാർ പി.അബൂബക്കർ തുടങ്ങിയവർ ഭൗതിക ശരീരം ഏറ്റുവാങ്ങി.

ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടർ വി. ആർ പ്രേംകുമാർ , എയർപോർട്ട് അഥോറിറ്റി ഡയറക്ടർ, സിഐ.എസ്.എഫ് കാമാൻഡർ, മലപ്പുറം ജില്ലാ സൈനീക കൂട്ടായ്മ , എൻ.സി.സി തുടങ്ങിയവർ ഭൗതിക ശരീരത്തിൽ പുഷ്പ ചക്രം സമർപ്പിച്ചിരുന്നു. ഷൈജൽ പഠിച്ചു വളർന്ന തിരൂരങ്ങാടി യതീം ഖാനയിൽ (പിഎസ്എംഒ കോളേജ് ക്യാമ്പസ് ) ഭൗതികശരീരം പൊതുദർശനത്തിനായി എത്തിച്ചിരുന്നു. തുടർന്ന് സഹപാഠികളും അദ്ധ്യാപകരും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിന് പേർ ഷൈജലിന് അന്തിമോപചാരമർപ്പിക്കാൻ എത്തിച്ചേർന്നു.തുടർന്ന് ഒരു മണിയോടെ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം വീട്ടിലെത്തിച്ചു. ഗാർഡ് ഓഫ് ഓണറിനു ശേഷം അങ്ങാടി മുഹയദീൻ ജുമാഅത്ത് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ ഷൈജലിന്റെ മൃതദേഹം സംസ്‌കരിച്ചു. മദ്രാസ് ബറ്റാലിയനാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്.ഷൈജലിന്റെ മാതാവ് സുഹ്‌റ, ഭാര്യ റഹ്‌മത്ത്, മക്കളായ, ഫാത്തിമ സൻഹ, മുഹമ്മദ് അൻസിൽ എന്നിവർക്ക് കമാൻഡന്റ് ലെഫ്റ്റനന്റ് കേണൽ സിദ്ധാന്ത് ചിബ്ബർ ദേശീയ പതാക കൈമാറുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP