Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മയക്കുമരുന്ന് കടത്തുകയായിരുന്ന വാഹനം പണം വാങ്ങി വിട്ടുനൽകി; പഴയങ്ങാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ അടക്കം മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ

മയക്കുമരുന്ന് കടത്തുകയായിരുന്ന വാഹനം പണം വാങ്ങി വിട്ടുനൽകി; പഴയങ്ങാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ അടക്കം മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ

പഴയങ്ങാടി: മയക്കുമരുന്ന് കടത്തുകയായിരുന്ന വാഹനം പണം വാങ്ങി വിട്ടുനൽകിയ കേസിൽ പഴയങ്ങാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ അടക്കം മൂന്ന് പൊലീസുകരെ സസ്‌പെൻഡ് ചെയ്തു. ഇൻസ്‌പെക്ടർ, എസ്‌ഐ., സി.പി.ഒ. എന്നിവർക്കാണ് സസ്‌പെൻഷൻ. പഴയങ്ങാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.ഇ. രാജഗോപാൽ, എസ്‌ഐ. പി.ജി. ജിമ്മി, സി.പി.ഒ. ശാർങ്ധരൻ (ഇപ്പോൾ പയ്യന്നൂർ) എന്നിവരെയൊണ് ഉത്തരമേഖലാ ഐ.ജി. അശോക് യാദവ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

ഈസ്റ്ററിന്റെ തലേദിവസം പഴയങ്ങാടിക്ക് സമീപം മാട്ടൂൽ, പഴയങ്ങാടി സദേശികളായ രണ്ട് യുവാക്കൾ സഞ്ചരിച്ച കാറിൽനിന്നാണ് മയക്കുമരുന്ന് പിടിച്ചത്. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ കസ്റ്റഡിയിലെടുത്തെങ്കിലും തൊണ്ടിമുതലായ വാഹനം രേഖപ്പെടുത്താതെ ഉടമയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു. ഇതിനായി വാഹന ഉടമയിൽ നിന്നും 60,000 രൂപ വാങ്ങുകയും ചെയ്തു.

ഇടനിലക്കാരനായ വ്യക്തി കാർ ഉടമയുമായി സംസാരിക്കുകയും ഉടമയിൽനിന്ന് 60,000 രൂപ വാങ്ങി അതിൽ 30,000 രൂപ ഇൻസ്‌പെക്ടർക്ക് നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി. പിടികൂടിയ വാഹനം സ്റ്റേഷൻ രേഖയിൽ രേഖപ്പെടുത്താത്തത് എസ്‌ഐ. ജിമ്മിക്കും ഇടനിലക്കാരനുമായി ഫോണിൽ സംസാരിച്ചത് സി.പി.ഒ. ശാർങ്ധരനും വിനയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP