Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാണിജ്യ പാചകവാതക സിലിണ്ടറിന് 135 രൂപ കുറച്ചു; ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല

വാണിജ്യ പാചകവാതക സിലിണ്ടറിന് 135 രൂപ കുറച്ചു; ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് 135 രൂപ കുറച്ചു. കുറവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ കൊച്ചിയിൽ വാണിജ്യസിലിണ്ടറിന് 2223.50 രൂപയായി. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. മെയ്‌ ഒന്നിന് വാണിജ്യ സിലിണ്ടറിന് 100 രൂപ കൂട്ടിയിരുന്നു.

ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. ആയിരം രൂപക്ക് മുകളിലാണ് നിലവിൽ ഗാർഹിക പാചകവാതക വില. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് 200 രൂപ സബ്സിഡിയായി ബാങ്ക് അക്കൗണ്ടിൽ ലഭിക്കുമെന്ന് അടുത്തിടെ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. മറ്റുള്ളവർക്ക് സബ്സിഡിയൊന്നും ലഭിക്കില്ല.

2020 ജൂൺ മുതലാണ് രാജ്യത്ത് പാചകവാതക സിലിണ്ടറിന് സബ്സിഡി ഒഴിവാക്കിയത്. 19 കിലോയുടെ സിലിണ്ടറിനാണു വില കുറച്ചത്. ഡൽഹിയിൽ 2219, മുംബൈയിൽ 2171.50, കൊൽക്കത്തയിൽ 2322, ചെന്നൈയിൽ 2373 രൂപ എന്നിങ്ങനെയാണു മറ്റു നഗരങ്ങളിലെ പുതുക്കിയ വില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP