Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇരട്ടപ്പാത: ആദ്യ ദിനത്തിലെ സർവീസ് വിജയകരം; തീരുമാനമാകാൻ നൂറോളം കേസുകൾ

ഇരട്ടപ്പാത: ആദ്യ ദിനത്തിലെ സർവീസ് വിജയകരം; തീരുമാനമാകാൻ നൂറോളം കേസുകൾ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം റെയിൽവേ ഇരട്ടപ്പാത വഴി ആദ്യ ദിനത്തിലെ സർവീസ് വിജയകരമായി. ഇരുപാതകളിലൂടെയും ഒരേ സമയം നിരവധി ട്രെയിനുകൾ കടന്നുപോയി. ഇത് ക്രോസിങിന്റെ ദുരിതം അനുഭവിച്ചിരുന്ന സ്ഥിരം യാത്രക്കാരിലും സന്തോഷം നിറച്ചു. ക്രോസിങ് പ്രശ്‌നങ്ങൾ കാര്യമായി വലച്ചില്ല. കോട്ടയം വഴിയുള്ള ഗുഡ്‌സ് ട്രെയിൻ സർവീസും പുനരാരംഭിച്ചു.

കോവിഡ് നിയന്ത്രണം കാരണം റദ്ദാക്കിയ വൈകിട്ടുള്ള കോട്ടയം-കൊല്ലം മെമു ഇന്നലെ മുതൽ ഓടിത്തുടങ്ങിയതും യാത്രക്കാർക്ക് ഇരട്ടി മധുരമായി. യാത്രക്കാരുടെ സംഘടനകൾ മധുരം വിതരണം ചെയ്ത് ആദ്യ യാത്ര ആഘോഷമാക്കി. കോട്ടയം സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്‌ഫോമിലെ ലൈൻ പുനഃക്രമീകരിക്കുന്നതിനുള്ള ജോലി വേഗത്തിൽ പുരോഗമിക്കുകയാണ്.

ഇരട്ടപ്പാത: തീരുമാനമാകാൻ നൂറോളം കേസുകൾ
ഇരട്ടപ്പാതയുടെ നിർമ്മാണത്തിന് വേണ്ടി നിരവധി പേരാണ് സ്ഥലം വിട്ടുകൊടുത്തത്. ഇന്ന് ഇരട്ടപ്പാത യാഥാർത്ഥ്യമായെങ്കിലും സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് തീരുമാനമാകാൻ നൂറോളം കേസുകൾ ബാക്കിയുണ്ട്. 16 വർഷത്തിനിടയിൽ അനിൽ വിളയിൽ റെയിൽവേയ്ക്കായി കോടതിയിൽ ഹാജരായത് ആയിരത്തിലധികം കേസുകളിലാണ്. പെരുമ്പായിക്കാട്, നാട്ടകം വില്ലേജുകളുടെ പരിധിയിലുള്ള കേസുകളാണ് തീർപ്പാക്കാൻ ഉള്ളത്. 

കാട്ടയം അഡീഷനൽ ജില്ലാ കോടതിയുടെ പരിഗണനയിലുള്ള ഈ കേസുകളിൽ അധികവും കൂടിയ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ടുള്ളവയാണെന്ന് റെയിൽവേ സ്റ്റാൻഡിങ് കൗൺസിലറായ അനിൽ വിളയിൽ പറഞ്ഞു. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് 16 വർഷത്തിനിടെ ആയിരത്തിലധികം കേസുകളിൽ അനിൽ വിളയിൽ റെയിൽവേയ്ക്കായി കോടതിയിൽ ഹാജരായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP