Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മക്കളില്ലാത്ത ആ ദമ്പതികൾക്ക് കുട്ടികളുണ്ടാവാൻ ഭാര്യയുടെ അണ്ഡം ദാനം ചെയ്തു; കുഞ്ഞുണ്ടായതിനു ശേഷം ഒരു വാക്കു പോലും പറയാതെ ആ ദമ്പതികൾ എങ്ങോട്ടോ മറഞ്ഞു: ജീവിതത്തിലെ കൈപ്പേറിയ അനുഭവം വെളിപ്പെടുത്തി സുധീർ സുധി

മക്കളില്ലാത്ത ആ ദമ്പതികൾക്ക് കുട്ടികളുണ്ടാവാൻ ഭാര്യയുടെ അണ്ഡം ദാനം ചെയ്തു; കുഞ്ഞുണ്ടായതിനു ശേഷം ഒരു വാക്കു പോലും പറയാതെ ആ ദമ്പതികൾ എങ്ങോട്ടോ മറഞ്ഞു: ജീവിതത്തിലെ കൈപ്പേറിയ അനുഭവം വെളിപ്പെടുത്തി സുധീർ സുധി

സ്വന്തം ലേഖകൻ

നിരവധി സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സുധീർ സുധി. കാൻസർ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന താരം രോഗം ഭേദമായതോടെ സിനിമയിലേക്കു തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. സിനിമയിൽ വില്ലനാണെങ്കിലും ജീവിതത്തിൽ സുധീർ ചെയ്ത നന്മ ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയ. കുട്ടികളില്ലാത്ത സുഹൃത്തുക്കളായ ദമ്പതികൾക്ക് സുധീറിന്റെ ഭാര്യ പ്രിയ അണ്ഡം ദാനം ചെയ്തിരുന്നു. ആരും ചെയ്യാത്ത ഈ പുണ്യ പ്രവൃത്തി ചെയ്ത സുധീറിനെയും പ്രിയയെയും വാനോളം പുകഴ്‌ത്തുകയാണ് ആരാധകർ.

ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവേയാണ് സുധീറും പ്രിയയും ജീവിതത്തിൽ ചെയ്ത ആ പുണയ പ്രവൃത്തിയെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ഏറെക്കാലമായി കുട്ടികളില്ലാതിരുന്ന സുഹൃത്തും ഭാര്യയും സുധീറിന്റെ വീട് സന്ദർശിക്കുന്നതിനിടെ തങ്ങൾക്ക് കുട്ടികൾ ഉണ്ടാകില്ലെന്നും കുട്ടികൾ ഉണ്ടാകാൻ ശേഷിയുള്ള ആരെങ്കിലും ഒരു കുഞ്ഞിനെ നൽകാൻ തയാറായെങ്കിൽ നന്നായിരുന്നു എന്നും പറഞ്ഞു. ഇതുകേട്ട സുധീർ, എന്നാൽ ഇവർക്കൊരു കുഞ്ഞിനെ നമുക്ക് കൊടുത്താലോ എന്നു ഭാര്യയോടു ചോദിച്ചു. ഇതുകേട്ടുകൊണ്ടിരുന്ന സുഹൃത്തിന്റെ ഭാര്യ പൊട്ടിക്കരയുകയായിരുന്നു.

സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരാളിന്റെ ബീജവുമായി സംയോജിപ്പിച്ച് കുട്ടിയുണ്ടാകാനുള്ള സമ്മതം അധികമാരും നൽകില്ല എന്നിരിക്കെ സുധീറും പ്രിയയും അതിനു സമ്മതിച്ചു. അതൊരു പുണ്യപ്രവൃത്തിയായിട്ടാണ് തങ്ങൾ കണ്ടതെന്നും അവർ പറയുന്നു. അണ്ഡം ദാനം ചെയ്തു കഴിഞ്ഞും ആ കുടുംബവുമായി നല്ല ബന്ധമായിരുന്നു. പ്രിയ ദാനം ചെയ്ത അണ്ഡത്തിൽ ഒരു പെൺകുട്ടി പിറന്നു. എന്നാൽ പിന്നീടു സംഭവിച്ചത് വലിയൊരു ചതിയായിരുന്നെന്ന് സുധീർ പറയുന്നു.

കുട്ടി ഉണ്ടായതിനു ശേഷം സുധീർപ്രിയ ദമ്പതികളുമായുള്ള എല്ലാ ബന്ധവും സുഹൃത്തും ഭാര്യയും ഉപേക്ഷിച്ചു. വാട്‌സാപിലും ഫേസ്‌ബുക്കിലും അടക്കം താരത്തെ ബ്ലോക്ക് ചെയ്ത് അവർ എവിടെയോ മറഞ്ഞു. ഇനി തമ്മിൽ ഒരു ബന്ധവും വേണ്ട എന്ന് അറിയിക്കുകയും ചെയ്തു.പത്തുവയസ്സായ ആ കുട്ടിയുടെ ഫോട്ടോ മാത്രമേ സുധീറും പ്രിയയും ഇതുവരെ കണ്ടിട്ടുള്ളൂ. കുട്ടിയെ കാണാൻ ആഗ്രഹമുണ്ടെങ്കിലും മാതാപിതാക്കളുടെ സ്വകാര്യതയെ മാനിച്ച് കുട്ടിയെ കാണാൻ ശ്രമിക്കുകയോ പേരുവിവരങ്ങൾ ആരോടും പറയുകയോ ചെയ്തിട്ടില്ല. അവർ ചതി ചെയ്തെങ്കിലും തങ്ങൾ അതൊന്നും കണക്കാകുന്നില്ലെന്നും ഒരു പുണ്യപ്രവൃത്തി ചെയ്തതുകൊണ്ടാണ് മാരകരോഗം വന്നിട്ടും ജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിഞ്ഞതെന്നും സുധീർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP