Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക് സൈന്യം തടവിലാക്കിയ ബലൂച് വിദ്യാർത്ഥിയുടെ മോചനമാവശ്യപ്പെട്ട് പ്രതിഷേധം; ബാനറുകളും മുദ്രാവാക്യങ്ങളുമായി പ്രകടനം ഖുസ്ദാറിൽ

പാക് സൈന്യം തടവിലാക്കിയ ബലൂച് വിദ്യാർത്ഥിയുടെ മോചനമാവശ്യപ്പെട്ട് പ്രതിഷേധം; ബാനറുകളും മുദ്രാവാക്യങ്ങളുമായി പ്രകടനം ഖുസ്ദാറിൽ

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്: ഫെറോസ് ബലൂച് എന്ന കോളജ് വിദ്യാർത്ഥിയെ തടവിലാക്കിയതിനെതിരെ ബലൂച് വിദ്യാർത്ഥി സമിതിയുടെ പ്രതിഷേധം. ഇസ്ലാമാബാദ് യൂനിവേഴ്‌സിറ്റിയിൽ എം. ഫിൽ വിദ്യാർത്ഥിയായ ഫെറോസിനെ സൈനികർ ക്ലാസിൽനിന്നും കൊണ്ടുപോകുകയായിരുന്നു. മെയ്‌ 11നായിരുന്നു സംഭവം.

ബാനറുകളും മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികൾ ഖുസ്ദാറിൽ ശക്തമായ പ്രതിഷേധം നടത്തി. ബലൂച് വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാണെന്നും അവകാശങ്ങൾക്കായി ഒന്നിച്ചുനിൽക്കണമെന്നും സംഘടന ആഹ്വാനം ചെയ്തു. ബലൂചുകളോടുള്ള ആക്രമണത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വരാത്തതിനെ വിദ്യാർത്ഥികൾ വിമർശിച്ചു.

'ബലൂച് വിദ്യാർത്ഥികളെ ഇരയാക്കുന്നത് അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യത്തോടെയുള്ള ചിത്രങ്ങൾ വിദ്യാർത്ഥികൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കുന്നുണ്ട്.

ബാന്ദ്‌ല ജനതയെ ഒഴിവാക്കിയത് പോലെ ബലൂചുകളെയും ഒഴിവാക്കാനുള്ള ശ്രമമാണ് പാക് സൈന്യം നടത്തുന്നതെന്ന് ബലൂച് വോയ്‌സ് അസോസിയേഷന്റെ പ്രസിഡന്റായ മുനീർ മേങ്കാൾ ട്വീറ്റ് ചെയ്തു. പഷ്തൂൺ, സിന്ധി, ബലൂച് വിഭാഗങ്ങളിൽപെട്ട മനുഷ്യാവകാശ പ്രവർത്തകരെ കാലങ്ങളായി പാക്കിസ്ഥാൻ സർക്കാർ വേട്ടയാടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP