Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടയം ഇരട്ടപ്പാത; തീവണ്ടി യാത്രാസമയത്തിൽ വലിയ മാറ്റമില്ല

കോട്ടയം ഇരട്ടപ്പാത; തീവണ്ടി യാത്രാസമയത്തിൽ വലിയ മാറ്റമില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോട്ടയം ഇരട്ടപ്പാത നിലവിൽ വന്നെങ്കിലും തീവണ്ടി യാത്രാസമയത്തിൽ കാര്യമായ മാറ്റമുണ്ടാകില്ല. ക്രോസിങ് ഒഴിവാകുന്നതോടെ യാത്രാസമയത്തിൽ 15-20 മിനിറ്റിന്റെ കുറവുണ്ടായേക്കും. ദീർഘദൂര വണ്ടികളുടെ സമയത്തിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

പുതിയ പാളത്തിലൂടെ വണ്ടികൾ ഓടിത്തുടങ്ങിയെങ്കിലും കോട്ടയം യാർഡിന്റെ നിർമ്മാണം പൂർത്തിയായാൽ മാത്രമേ പ്രയോജനം പൂർണതോതിൽ ലഭിക്കുകയുള്ളൂ. നിർമ്മാണം പൂർത്തീകരിക്കാൻ ഒരുമാസംകൂടി വേണ്ടിവരും. ഇതിനുശേഷമാകും സമയക്രമത്തിൽ മാറ്റമുണ്ടാകുക. വൈകിയെത്തുന്ന വണ്ടികൾ കാരണം ക്രോസിങ്ങിന്റെ സമയക്രമം തെറ്റുന്നത് ഇരട്ടപ്പാത വരുന്നതോടെ ഒഴിവാക്കാനാകും.

തിരുവനന്തപുരം സെൻട്രൽ, എറണാകുളം നോർത്ത്, സൗത്ത് എന്നിവയുടെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുകയും കൊച്ചുവേളി, നേമം ടെർമിനലുകൾ വികസിപ്പിക്കുകയും ചെയ്താൽ മാത്രമേ കൂടുതൽ വണ്ടികൾ ഉൾക്കൊള്ളാനും നിലവിലുള്ളവയുടെ വേഗം വർധിപ്പിക്കാനും കഴിയുകയുള്ളൂ. തിരുവനന്തപുരം-കന്യാകുമാരി ഇരട്ടപ്പാത പൂർത്തീകരിക്കുകയെന്നതാണ് അടുത്തലക്ഷ്യം. 2024-ൽ നിർമ്മാണം പൂർത്തീകരിക്കാനുള്ള നീക്കത്തിലാണ് റെയിൽവേ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP