Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പബ്ജി കളിക്കാൻ ഫോൺ വാങ്ങി നൽകിയില്ല; പത്താംക്ലാസുകാരൻ ഊഞ്ഞാലിൽ തൂങ്ങിമരിച്ചു; മരിച്ചത് അട്ടപ്പാടി സ്വദേശിയായ വിദ്യാർത്ഥി

പബ്ജി കളിക്കാൻ ഫോൺ വാങ്ങി നൽകിയില്ല; പത്താംക്ലാസുകാരൻ ഊഞ്ഞാലിൽ തൂങ്ങിമരിച്ചു; മരിച്ചത് അട്ടപ്പാടി സ്വദേശിയായ വിദ്യാർത്ഥി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പബ്ജി കളിക്കാൻ പുതിയ ഫോൺ വാങ്ങി നൽകാത്തതിന്റെ പേരിൽ പത്താംക്ലാസുകാരൻ ആത്മഹത്യചെയ്തു. അട്ടപ്പാടി സ്വദേശി ബിന്ദുവിന്റെ മകൻ അഭിജിത്താണ് വീട്ടുമുറ്റത്തെ ഊഞ്ഞാലിൽ തൂങ്ങിമരിച്ചത്.

അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിജിത്ത്. എസ്എസ്എൽസി പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയായിരുന്നു സംഭവം.

നേരത്തെ പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെത്തുടർന്ന് അഭിജിത്തിനെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും പബ്ജി കളിക്കാൻ വേണ്ടി പുതിയ ഫോൺ വേണം എന്ന് അഭിജിത്ത് നിരന്തരം അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. ഭർത്താവുമായി വേർപ്പെട്ട് താമസിക്കുന്ന ബിന്ദുവിന് സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ട് പിന്നീട് വാങ്ങിത്തരാം എന്ന് പറഞ്ഞുവെങ്കിലും അഭിജിത്ത് വഴങ്ങിയില്ല.

ഞായറാഴ്ച രാത്രിയോടെയാണ് അഭിജിത്ത് വീട്ടുമുറ്റത്തെ ഊഞ്ഞാലിൽ തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP