Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനീസ് വ്യോമസേനയെ മറികടന്ന് ഇന്ത്യൻ വ്യോമസേന ലോകത്ത് മൂന്നാമത്; അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നിലായി സ്ഥാനം ഉറപ്പിച്ച് ഇന്ത്യ

ചൈനീസ് വ്യോമസേനയെ മറികടന്ന് ഇന്ത്യൻ വ്യോമസേന ലോകത്ത് മൂന്നാമത്; അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നിലായി സ്ഥാനം ഉറപ്പിച്ച് ഇന്ത്യ

സ്വന്തം ലേഖകൻ

2022ലെ ഗ്ലോബൽ എയർ പവർ റാങ്കിങ്ങിൽ ചൈനയെ മറികടന്ന് ഇന്ത്യൻ വ്യോമസേന ലോകത്തിൽ മൂന്നാമത് എത്തി. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (WDMMA) നടത്തിയ റാങ്കിങിൽ അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ വ്യോമസേനയായി ഇന്ത്യൻ വ്യോമസേന ഉയരുകയായിരുന്നു. ചൈനീസ് വ്യോമസേനയെ മാത്രമല്ല ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സ്, ഇസ്രയേലി എയർഫോഴ്സ്, ഫ്രഞ്ച് എയർ ആൻഡ് സ്പേസ് ഫോഴ്സ് എന്നിവയെയും ഇന്ത്യൻ വ്യോമസേന പിന്തള്ളിയെന്നാണ് റിപ്പോർട്ട്.

നിലവിൽ WDMMA 98 രാജ്യങ്ങളിലെ സൈന്യത്തൊയാണ് ട്രാക്ക് ചെയ്യുന്നത്. മൊത്തം 47,840 സൈനിക എയർക്രാഫ്റ്റുകളാണ് ട്രാക്ക് ചെയ്യുന്നത്. ഇത് ലോകമെമ്പാടുമുള്ള ആധുനിക സൈനിക വ്യോമയാന സേവനങ്ങളെ വിവിധ പാരാമീറ്ററുകൾ അടിസ്ഥാനമാക്കി വിലയിരുത്തുകയും അവയുടെ നിലവിലെ ശക്തികളും അന്തർലീനമായ പരിമിതികളും സംഗ്രഹിക്കുന്ന ഒരു പൂർണ റിപ്പോർട്ട് നൽകുകയും ചെയ്യുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയർഫോഴ്‌സിന് (യുഎസ്എഎഫ്) ആണ് ഏറ്റവും ഉയർന്ന ടിവിആർ സ്‌കോർ (242.9 ), റഷ്യയുടെ ടിവിആർ സ്‌കോർ 114.2 ആണ്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യൻ വ്യോമസേനയുടെ ടിവിആർ സ്‌കോർ 69.4 ആണ്.

റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ വ്യോമസേനയ്ക്ക് (ഐഎഎഫ്) ഇപ്പോൾ 1,645 യുദ്ധവിമാനങ്ങളുണ്ട്. ഏറ്റവും മാരകമായ നാലാം തലമുറ വിമാനങ്ങളിലൊന്നായ റഫാലും സുഖോയ്-30 എംകെഐ, എൽസിഎ തേജസിന്റെ നവീകരിച്ച പതിപ്പും ഇന്ത്യൻ വ്യോമസേയുടെ ശക്തിയാണ്. അഞ്ചാം തലമുറ മീഡിയം മൾട്ടിറോൾ കോംബാറ്റ് യുദ്ധവിമാനം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കവും റിപ്പോർട്ടിൽ പറയുന്നുണ്ട്. എഎംസിഎ യുദ്ധവിമാനം ഇന്ത്യയെ ലോകത്തിലെ ഏറ്റവും വിനാശകരമായ വ്യോമസേനകളിൽ ഒന്നായിമാറ്റുമെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP