Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടയം റൂട്ടിൽ തിങ്കളാഴ്ച മുതൽ ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്; ദീർഘദൂര ട്രെയിനുകളെല്ലാം സർവീസ് നടത്തും

കോട്ടയം റൂട്ടിൽ തിങ്കളാഴ്ച മുതൽ ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്; ദീർഘദൂര ട്രെയിനുകളെല്ലാം സർവീസ് നടത്തും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അവസാനിച്ചതോടെ കോട്ടയം റൂട്ടിൽ തിങ്കളാഴ്ച മുതൽ ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്. ദീർഘദൂര ട്രെയിനുകളെല്ലാം സർവിസ് നടത്തും. എന്നാൽ, ചില പാസഞ്ചറുകൾ റദ്ദാക്കിയിട്ടുണ്ട്.

കായംകുളം-എറണാകുളം പാസഞ്ചർ (06450), കോട്ടയം- കൊല്ലം പാസഞ്ചർ (06431) എന്നിവയാണ് തിങ്കളാഴ്ച റദ്ദാക്കിയത്. മൂന്നു ട്രെയിനുകളുടെ സർവിസ് ഭാഗികമായി റദ്ദാക്കി. നിലമ്പൂരിൽനിന്ന് ആരംഭിക്കുന്ന നിലമ്പൂർ റോഡ്- കോട്ടയം എക്സ്‌പ്രസ് (16325) എറണാകുളം വരെ മാത്രമാകും സർവിസ് നടത്തുക. കോട്ടയം- നിലമ്പൂർ എക്സ്പ്രസ് (16326) സർവിസ് തുടങ്ങുന്നത് എറണാകുളത്തുനിന്നായിരിക്കും.

നാഗർകോവിലിൽനിന്ന് പുറപ്പെടുന്ന നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (16366) കൊല്ലം വരെ മാത്രമേ സർവിസ് നടത്തുകയുള്ളൂവെന്നും റെയിൽവേ അറിയിച്ചു. നിർമ്മാണ ജോലികളുടെ ഭാഗമായി കഴിഞ്ഞദിവസങ്ങളിൽ കോട്ടയം വഴിയുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ചിലത് ആലപ്പുഴ വഴിയായിരുന്നു സർവിസ് നടത്തിയിരുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP