Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടിപിടി കേസിൽ പിടികൂടിയ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നും ഓടിരക്ഷപ്പെട്ടു

അടിപിടി കേസിൽ പിടികൂടിയ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നും ഓടിരക്ഷപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അടിപിടി കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു. നെയ്യാറ്റിൻകര മാരായമുട്ടം സ്റ്റേഷനിൽ നിന്നും പ്രതി ഇറങ്ങി ഓടിയത്. അടിപിടി കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ശ്രീജിത്ത് ആണ് സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ടത്. ശ്രീജിത്തിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

ദിവസങ്ങൾക്ക് മുമ്പ് കാസർകോടും നിരവധി കേസുകളില് പ്രതിയായ യുവാവ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനായ അമീർ അലി ആണ് രക്ഷപ്പെട്ടത്.തിങ്കളാഴ്ച രാവിലെ കാസർകോട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അമീർ അലി രക്ഷപ്പെട്ടത്.

കണ്ണൂർ എ ആർ ക്യാമ്പിൽ നിന്നുള്ള എ എസ് ഐയുടേയും രണ്ട് കോൺസ്റ്റബിൾമാരുടേയും കൂടെ ബസ്സിലായിരുന്നു പ്രതിയെ കാസർകോടേക്ക് കൊണ്ടുവന്നത്. കോടതിക്ക് സമീപം വിദ്യാനഗർ ബസ് സ്റ്റോപ്പിലെത്തിയപ്പോൾ അമീർ അലി മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസുകാർ അനുവദിച്ചതിനെ തുടർന്ന് മൂത്രമൊഴിക്കാനായി മാറിയ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP