Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തുടർച്ചയായ രണ്ട് ദിവസം സംസ്ഥാനത്താകെയുള്ള 14 മഴമാപിനികളിലും രണ്ടര മില്ലി മീറ്റർ മഴ ലഭിച്ചു; പിന്നാലെ കാലവർഷത്തിൽ സ്ഥിരീകരണം; ഇനി പെരുമഴക്കാലം; മഴയ്ക്കും കാറ്റിനുമൊപ്പം ആശങ്ക കൂട്ടാൻ ഇടിമിന്നലും; മത്സ്യബന്ധനത്തിനും നിരോധനം; ഇനിയുള്ള രണ്ടാഴ്ച നിർണ്ണായകം; പ്രളയമൊഴിവാക്കാൻ മുൻകരുതലുകളും

തുടർച്ചയായ രണ്ട് ദിവസം സംസ്ഥാനത്താകെയുള്ള 14 മഴമാപിനികളിലും രണ്ടര മില്ലി മീറ്റർ മഴ ലഭിച്ചു; പിന്നാലെ കാലവർഷത്തിൽ സ്ഥിരീകരണം; ഇനി പെരുമഴക്കാലം; മഴയ്ക്കും കാറ്റിനുമൊപ്പം ആശങ്ക കൂട്ടാൻ ഇടിമിന്നലും; മത്സ്യബന്ധനത്തിനും നിരോധനം; ഇനിയുള്ള രണ്ടാഴ്ച നിർണ്ണായകം; പ്രളയമൊഴിവാക്കാൻ മുൻകരുതലുകളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇനി പെരുമഴക്കാലം. ജാഗ്രത കൂടുതൽ വേണ്ട സമയം. കേരളത്തിൽ കാലവർഷം എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായി. സാധാരണയായി ജൂൺ ഒന്നിന് തുടങ്ങേണ്ട കാലവർഷം ഇത്തവണ നേരത്തെയാണ്.

തുടർച്ചയായ രണ്ട് ദിവസം സംസ്ഥാനത്താകെയുള്ള 14 മഴമാപിനികളിലും രണ്ടര മില്ലി മീറ്റർ മഴ ലഭിച്ചതായി കണ്ടെത്തി. ഇതാണ് കാലവർഷം എത്തിയെന്ന് സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക മാനദണ്ഡം . ഇത് സ്ഥിരീകരിച്ചതോടെയാണ് കാലവർഷം കേരളത്തിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയത്.

മെയ് 27ന് കേരളത്തിൽ കാലവർഷം എത്തിയേക്കുമെന്നായിരുന്നു മുന്നറിയിപ്പ്. പടിഞ്ഞാറൻ കാറ്റ് കേരളത്തിൽ സജീവമായിരുന്നു. ഒപ്പം മേഘങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. കാലവർഷം എത്തിയെങ്കിലും ആദ്യ ആഴ്ചകളിൽ വലിയ മഴ പ്രതീക്ഷിക്കുന്നില്ല . ജൂൺ പകുതിയോടെയാകും മഴ ശക്തമാകുക.

അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. മെയ് 28 മുതൽ ജൂൺ 1വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും വേഗതയേറിയ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവർഷത്തിന് തൊട്ടു മുമ്പും നല്ല മഴ കേരളത്തിൽ പെയ്തിരുന്നു. അതുകൊണ്ട് തന്നെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്. അതിനാൽ പ്രളയമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത് മനസ്സിലാക്കിയുള്ള മുൻകരുതലുകളും കേരളെ എടുത്തിട്ടുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

29/05/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ.
30/05/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
31/05/2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
01/06/2022: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
- കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP