Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണ വ്യാപാരമേഖലയിലെ നികുതി വെട്ടിപ്പ്; ജിഎസ്ടി വിഭാഗം പിടിച്ചെടുത്തത് 350.71 കിലോ സ്വർണം

സ്വർണ വ്യാപാരമേഖലയിലെ നികുതി വെട്ടിപ്പ്; ജിഎസ്ടി വിഭാഗം പിടിച്ചെടുത്തത് 350.71 കിലോ സ്വർണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ വ്യാപാരമേഖലയിലെ നികുതി വെട്ടിപ്പു തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം (2021-22) സംസ്ഥാന ചരക്ക്, സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്തത് 350.71 കിലോ സ്വർണം. നികുതി, പിഴ ഇനങ്ങളിലായി ഇതിലൂടെ 14.62 കോടി രൂപ സർക്കാരിനു ലഭിച്ചു.

നികുതി വെട്ടിച്ചും രേഖകൾ ഇല്ലാതെയും മറ്റും കടത്തിയ സ്വർണമാണു പിടിച്ചെടുത്തത്. വാഹനങ്ങൾ, ആഭരണക്കടകൾ, ഹാൾമാർക്കിങ് സ്ഥാപനങ്ങൾ, സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ 306 കേസുകൾ രജിസ്റ്റർ ചെയ്തതായി വകുപ്പ് കമ്മിഷണർ ഡോ.രത്തൻ ഖേൽക്കർ അറിയിച്ചു. 2020'21 വർഷം 133 കേസുകളിലായി 87.37 കിലോ സ്വർണം പിടിച്ചെടുത്തിരുന്നു. 8.98 കോടി രൂപയുടെ വരുമാനമാണ് ഇതിലൂടെ സർക്കാരിനു ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP