Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷെംഗൻ വീസ ലഭിക്കുന്നതിൽ വൻകാലതാമസം; ഗ്രീക്ക് എംബസിയിൽ കെട്ടിക്കിടക്കുന്നത് രണ്ടര ലക്ഷത്തോളം അപേക്ഷകൾ

ഷെംഗൻ വീസ ലഭിക്കുന്നതിൽ വൻകാലതാമസം; ഗ്രീക്ക് എംബസിയിൽ കെട്ടിക്കിടക്കുന്നത് രണ്ടര ലക്ഷത്തോളം അപേക്ഷകൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഷെംഗൻ വീസ ലഭിക്കുന്നതിൽ വൻ കാലതാമസം. വിസ ലഭിക്കുന്നതിന് മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയായതിനാൽ ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യേണ്ട ആയിരക്കണക്കിനു യാത്രക്കാരാണ് വലയുന്നത്. ഗ്രീസ്, ജർമനി, ഇറ്റലി, ഓസ്ട്രിയ എന്നിവിടങ്ങളിലേക്കുള്ള വീസ ലഭിക്കുന്നതിലാണ് ഈ രാജ്യങ്ങളുടെ എംബസികൾ കാലതാമസം വരുത്തുന്നത്. ഇത് യാത്രക്കാരെ ഗുരുതരമായി ബധിച്ചിട്ടുണ്ട്.

അപേക്ഷിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മുൻപ് വീസ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ മാസങ്ങൾ കാത്തിരുന്നിട്ടും നടപടിയാവുന്നില്ലെന്ന് ട്രാവൽ ഏജന്റുമാർ ചൂണ്ടിക്കാട്ടി. ഗ്രീസ് വീസ ലഭിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത്. മാസങ്ങൾ കാത്തിരുന്നിട്ടും ഇവിടേക്കുള്ള വിസ ലഭിക്കാത്ത അവസ്ഥയിലാണ്. ഗ്രീസ് എംബസിയിൽ മാത്രം രണ്ടര ലക്ഷത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്ന് ഏജന്റുമാർ പറയുന്നു.

വിമാന ടിക്കറ്റ്, ഹോട്ടൽ എന്നിവ വൻ തുക മുടക്കി ബുക്ക് ചെയ്ത ശേഷമാണു വീസയ്ക്ക് അപേക്ഷിക്കുന്നത്. ഇത് വൻ പണ നഷ്ടമാണ് യാത്രക്കാർക്ക് ഉണ്ടാക്കുന്നത്്. കോവിഡ് വ്യാപനത്തിനു ശേഷം ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാലാണ് നടപടികൾ വൈകുന്നതെന്നാണ് എംബസികളുടെ വാദം. വീസ ലഭിക്കാൻ വൈകുന്നതു മൂലം നിശ്ചിത ദിവസം യാത്ര ചെയ്യാനാകാതെ ഒട്ടേറെ പേർക്ക് പണം നഷ്ടമായി. ഇതിനു പുറമേ അപേക്ഷാ ഫീസ് ആയി 12,000 രൂപ എംബസിക്കു നൽകണം. വീസ വേണ്ടെന്നു വച്ച് പാസ്‌പോർട്ട് തിരികെ ചോദിച്ചാലും എംബസി അധികൃതർ ഗുരുതര അലംഭാവമാണു കാട്ടുന്നതെന്നും പരാതിയുണ്ട്.

കേരളത്തിൽ നിന്ന് അപേക്ഷിച്ച ഏതാനും പേരുടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടതായും പരാതിയുണ്ട്. വീസ ഫെസിലിറ്റേഷൻ സർവീസസ് (വിഎഫ്എസ്) എന്ന കമ്പനി വഴിയാണ് ഈ വീസയ്ക്ക് അപേക്ഷിക്കുന്നത്. ഇക്കാര്യം അന്വേഷിച്ചു വിളിക്കുന്നവരോട് എംബസിയെ നേരിട്ട് ബന്ധപ്പെടാനാണ് വിഎഫ്എസ് നിർദേശിക്കുന്നതെന്ന് ഏജന്റുമാർ പറഞ്ഞു. എംബസിക്ക് ഇ മെയിൽ അയച്ചാലും മറുപടി ലഭിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP