Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തിരിക്കാൻ അർഹനല്ല; ഒരു അശ്ലീല വീഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തത് എന്നാണ് അദ്ദേഹം ചോദിച്ചത്; അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പി.രാജീവ്

വി.ഡി.സതീശൻ പ്രതിപക്ഷ  നേതാവ് സ്ഥാനത്തിരിക്കാൻ അർഹനല്ല; ഒരു അശ്ലീല വീഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തത് എന്നാണ് അദ്ദേഹം ചോദിച്ചത്; അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പി.രാജീവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് മന്ത്രി പി.രാജീവ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ അപകീർത്തിപ്പെടുത്തും വിധം അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ, വി.ഡി.സതീശൻ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവിന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും ഒരു അശ്ലീല വിഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തതെന്ന് ചോദിച്ചതു വഴി, ആ സ്ഥാനത്തിരിക്കാൻ അദ്ദേഹം അർഹനല്ലെന്ന പ്രഖ്യാപനമാണ് സ്വയം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

വ്യാജ അശ്ലീല വീഡിയോ പ്രചാരണത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നിലപാടിനെ എതിർത്ത് എഐസിസി അംഗം സിമ്മി റോസ്‌ബെൽ ജോൺ തന്നെ രംഗത്തുവന്നത് കോൺഗ്രസിൽ തന്നെയുള്ള പ്രതിഷേധത്തിന് തെളിവാണ്. കോൺഗ്രസിനെ സ്നേഹിക്കുന്നവരുടെ നിലപാടാണത്. അമ്മ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും സതീശന്റെ നിലപാടിനെ അംഗീകരിക്കാനാകില്ലെന്നാണ് സിമ്മി റോസ്‌ബെൽ ജോൺ പറഞ്ഞത്. കോൺഗ്രസുകാരായ സ്ത്രീകളുടെ അഭിപ്രായമാണത്. കോൺഗ്രസ് എത്തിപ്പെട്ട അധമ സംസ്‌കാരത്തോട് അവരൊന്നും യോജിക്കുന്നില്ല. കോൺഗ്രസ് ഇങ്ങനെ തുടരണോ വേണ്ടയോ എന്നതാണ് പ്രശ്നമെന്നും രാജീവ് പറഞ്ഞു

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP