Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ കിണറ്റിൽ മരിച്ച നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ നവജാതശിശു അടക്കം ഒരു കുടുംബത്തിലെ അഞ്ചു പേരെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സഹോദരിമാരായ കാളിദേവി (27), മംമ്ത മീന (23), കമലേഷ് മീണ (20) എന്നിവരും ഹർഷിത് (4), 20 ദിവസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.

മൂന്നു സഹോദരിമാരെയും ഒരേ വീട്ടിലേക്കാണ് വിവാഹം കഴിപ്പിച്ചുവിട്ടിരുന്നത്. ഇവരെ ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായി പരാതിയുണ്ടായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP