Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികൾ വീണത് അടിയൊഴുക്കും ആഴവും ഉള്ള സ്ഥലത്ത്; പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ ഒഴുക്കിൽ പെട്ട അപർണയ്ക്കായി തിരച്ചിൽ തുടരുന്നു; സഹോദരങ്ങളായ കുട്ടികളെ രക്ഷപ്പെടുത്തി; അപകടം കുണ്ടയം കുറ്റിമൂട്ടിൽ കടവിൽ

കുട്ടികൾ വീണത് അടിയൊഴുക്കും ആഴവും ഉള്ള സ്ഥലത്ത്; പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ ഒഴുക്കിൽ പെട്ട അപർണയ്ക്കായി തിരച്ചിൽ തുടരുന്നു; സഹോദരങ്ങളായ കുട്ടികളെ രക്ഷപ്പെടുത്തി; അപകടം കുണ്ടയം കുറ്റിമൂട്ടിൽ കടവിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ ഒഴുക്കിൽ പെട്ട മൂന്നുകുട്ടികളിൽ അപർണയ്ക്കായി തിരച്ചിൽ തുടരുന്നു. കല്ലടയാർ കുണ്ടയം കുറ്റിമൂട്ടിൽ കടവിലാണ് വീഡിയോ എടുക്കുന്നതിനിടെ സഹോദരങ്ങളടക്കം മൂന്നു കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. കുണ്ടയം അഞ്ജന വിലാസത്തിൽ അനുഗ്രഹ, സഹോദരൻ അഭിനവ്, പത്തനംതിട്ട കൂടൽ മനോജ് ഭവനിൽ അപർണ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. അനുഗ്രഹയെയും അഭിനവിനെയും നാട്ടുകാർ ചേർന്നു രക്ഷപ്പെടുത്തി. അപർണയ്ക്കായി തിരച്ചിൽ തുടരുന്നു.

ശനിയാഴ്ച രാവിലെ 11 മണിക്കാണ് അപകടം. സുഹൃത്തായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപർണ. ഇതിനിടെ അനുഗ്രഹയുടെ സഹോദരൻ അഭിനവിനൊപ്പം കല്ലടയാറ്റിലെ കടവിലേക്ക് പോയതാണ് ഇരുവരും. അവിടെവച്ച് അഭിനവ്, അനുഗ്രഹയുടെയും അപർണയുടെയും വിഡിയോ എടുക്കുന്നതിനിടെ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഭിനവും ഒഴുക്കിൽപ്പെട്ടു.

കടവിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെ മീൻപിടിക്കുകയായിരുന്നവരാണ് അനുഗ്രഹയെയും അഭിനവിനെയും രക്ഷിച്ചത്. ഒഴുക്കിൽപ്പെട്ട അപർണയെ രക്ഷിക്കാൻ ഇവർക്കായില്ല. കൊല്ലത്തു നിന്നെത്തിയ സ്‌കൂബ ടീം, പത്തനാപുരത്തു നിന്നെത്തിയ അഗ്‌നിരക്ഷാ യൂണിറ്റ് എന്നിവരാണ് അപർണയ്ക്കായി തിരച്ചിൽ നടത്തുന്നത്. അടിയൊഴുക്കും ആഴവുമുള്ള സ്ഥലമാണ് ഇതെന്ന് ദൃസാക്ഷികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP