Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ജഗതിയുടെ മകളെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റി; പാർവതിയെന്ന പേര് അൽഫോൻസയാക്കി; പി സി ജോർജ് വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രം'; ബിജെപിക്ക് ഗുണമുണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

'ജഗതിയുടെ മകളെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റി; പാർവതിയെന്ന പേര് അൽഫോൻസയാക്കി; പി സി ജോർജ് വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രം'; ബിജെപിക്ക് ഗുണമുണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജ് കേരള രാഷ്ട്രീയത്തിൽ ഒരു പ്രസക്തിയും ഇല്ലാത്ത നേതാവെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 'ജോർജിനെക്കൊണ്ട് ഒരു ഗുണവും ബിജെപിക്ക് ഉണ്ടാകാൻ പോകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

'താക്കീതുകൊടുത്തല്ലേ പി സി ജോർജിനെ വിട്ടിരിക്കുന്നത്. ഞാനിനിയും പറയുമെന്ന അഹങ്കാരത്തിന്റെ ആൾരൂപമായിട്ട് അടുത്തദിവസം എറണാകുളത്തും പി സി ജോർജ് പ്രസംഗിക്കാൻ പോകുന്നുവെന്ന് കേൾക്കുന്നു. അദ്ദേഹം ചെന്ന് കേറിയിരിക്കുന്നത് ബിജെപിയുടെ പാളത്തിലാണ്'. ബിജെപിക്ക് ഒരു ലാഭവും അദ്ദേഹത്തെ കൊണ്ട് കിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പി സി ജോർജ് വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണ്. ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന്റെ മകളെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ചയാളാണ് പി സി ജോർജെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

ജഗതിയുടെ മകളുടെ പാർവതിയെന്ന പേര് അൽഫോൻസയാക്കി മാറ്റി. ഇത്രത്തോളം മത വർഗീയത ആർക്കുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. പി സി ജോർജ് വാർത്തകൾ സൃഷ്ടിക്കാൻ വാ തുറക്കുന്ന ആളാണ്. അദ്ദേഹം തോന്നുന്നത് പോലെ എല്ലാവരെയും തള്ളി പറയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യത്തെ കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. മത സൗഹാർദം ഊട്ടി ഉറപ്പിച്ച് എല്ലാവരും സ്‌നേഹത്തിൽ കഴിയുന്ന നാടാണ് ആലപ്പുഴ. അവിടെ നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിൽ കുട്ടി വിളിച്ച മുദ്രാവാക്യങ്ങൾ ആർക്കും പറയാനാവാത്ത കാര്യങ്ങളാണ്. കുട്ടി നിഷ്‌കളങ്കനാണ്, അവനെ അത് വിളിക്കാൻ പഠിപ്പിച്ചവരാണ് കുറ്റക്കാരെന്നും അവരുടെ നടപടി കേരളത്തിനും ആലപ്പുഴക്കും വലിയ അപമാനമായി മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP