Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെജിഎഫ് കണ്ട് മൂന്ന് തവണ; റോക്കി ഭായി പ്രചോദനമായി; ഫുൾ പാക്കറ്റ് സിഗരറ്റ് വലിച്ചുതീർത്ത 15-കാരൻ ആശുപത്രിയിൽ

കെജിഎഫ് കണ്ട് മൂന്ന് തവണ; റോക്കി ഭായി പ്രചോദനമായി; ഫുൾ പാക്കറ്റ് സിഗരറ്റ് വലിച്ചുതീർത്ത 15-കാരൻ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: കെജിഎഫ് സിനിമ കണ്ട് റോക്കി ഭായിയിൽ നിന്നും പ്രചോദിതനായി സിഗരറ്റ് വലിച്ച 15-കാരൻ ആശുപത്രിയിൽ. റോക്കി ഭായിയെ അനുകരിച്ച് ഫുൾ പാക്കറ്റ് സിഗരറ്റ് വലിച്ചതോടെയാണ് 15-കാരന്റെ ആരോഗ്യനില വഷളായത്. ഹൈദരാബാദിലാണ് സംഭവം.

കെജിഎഫിന്റെ രണ്ടാം ഭാഗം രണ്ട് ദിവസം കൊണ്ട് മൂന്ന് തവണയാണ് കുട്ടി കണ്ടത്. ഇതോടെ നിർത്താതെ സിഗരറ്റ് വലിക്കാനും ആരംഭിച്ചു. തൊണ്ട വേദനയും ചുമയും കലശലായി അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയിലാണ് കുട്ടി ചികിത്സ തേടിയത്. നിലവിൽ 15-കാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കൗമാരപ്രായക്കാർ സിനിമകൾ കണ്ട് വളരെ പെട്ടെന്ന് പ്രചോദിതരാകുന്നവരാണ്. സമൂഹത്തെ കാര്യമായി സ്വാധീനിക്കുന്ന മാധ്യമമാണ് സിനിമകൾ. അതുകൊണ്ട് തന്നെ അഭിനേതാക്കളും സിനിമാ പ്രവർത്തകരും ഉത്തരവാദിത്വത്തോടെ സിനിമകൾ ചിത്രീകരിക്കാൻ ബാധ്യസ്ഥരാണെന്ന് പൾമണോളജിസ്റ്റ് ഡോ. രോഹിത് റെഡ്ഡി പാതുരി പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP