Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡാളസ് ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ട ദിനാചരണ മഹോത്സവം മെയ് 27 മുതൽ ജൂൺ 2വരെ

ഡാളസ് ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ട ദിനാചരണ മഹോത്സവം മെയ് 27 മുതൽ ജൂൺ 2വരെ

പി പി ചെറിയാൻ

ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ടെംപിൾ ഓഫ് ഡാളസ്, ടെക്‌സസ് പ്രതിഷ്ടാ ദിനാചരണ മഹോത്സവം മെയ് 27,28,29,30,31 തീയതികളിൽ നടക്കുന്നു. മുഖ്യ തന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരി മുഖ്യ ആചാര്യനായി കർമ്മങ്ങൾക്ക് നേതൃത്വം നൽകും. ശ്രീ ഗിരീശൻ തിരുമേനി, ശ്രീ പരമേശ്വരൻ തിരുമേനി, ശ്രീ വാസുദേവൻ തിരുമേനി, ശ്രീ ചെക്കൂർ ഉണ്ണികൃഷ്ണൻ തിരുമേനി, ശ്രീ തിടിൽ പുലിയപ്പടമ്പ് വിനേഷ് തിരുമേനി, എന്നിവർ സഹ ആചാര്യന്മാരായും പ്രതിഷ്ഠ കർമ്മങ്ങൾ നിർവഹിക്കും. ശ്രീ പല്ലശ്ശേന ശ്രീജിത് മാരാർ നേതൃത്വം കൊടുക്കുന്ന മേളങ്ങളുടെ അകമ്പടിയോടെയാണ് ഉത്സവം കൊണ്ടാടുക.

മെയ് 27-ആം തീയതി വൈകിട്ട് 6:00 മണിക്ക് ആചാര്യ വരണത്തോടുകൂടിയാണ് പ്രതിഷ്ഠ ദിന പരിപാടികൾ ആരംഭിക്കുന്നത്. ക്ഷേത്രത്തിനും, കമ്മ്യൂണിറ്റിക്കും, ഗുരുവായൂരപ്പനും വേണ്ടിയുള്ള ശുദ്ധി പൂജകളാണ് അന്ന് നടക്കുക. കാലത്തു ഗുരുവായൂരപ്പനു വേണ്ടി 108 അഭിഷേകങ്ങൾ സപ്തശുദ്ധി കലശത്തോടെ ചെയ്യുന്നു. വൈകിട്ട് പ്രതിഷ്ടാ ദിനത്തോടനുബന്ധിച്ചിട്ടുള്ള പ്രാസാദ ശുദ്ധി പൂജകൾ തുടങ്ങിയ ശുദ്ധി പൂജകൾ നടക്കുന്നു.

മെയ് 29 ഞായറാഴ്ച 6 മണി മുതൽ ചന്ദനം നിറച്ചുകൊണ്ടുള്ള കലശം പൂജ ചെയ്ത ശേഷം തന്ത്രി ശ്രി ഗുരുവായൂരപ്പനു കളകാഭിഷേകം നടത്തും.

മെയ് 31 ചൊവ്വാഴ്ച ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ ദിന പൂജകൾ. 25 കലശ പൂജകളും, ഗണപതി, അയ്യപ്പൻ, ഭഗവതി, ശിവൻ എന്നീ നാലു ഉപദേവന്മാർക്കുള്ള നവകം പൂജകൾ ആണ് പ്രത്യേകത. ഓരോ ഉപദേവന്മാർക്കും 9 കലശം വച്ചുള്ള പ്രത്യേക പൂജകളും അഭിഷേകവും പ്രതിഷ്ഠ ദിനത്തിന്റെ ഭാഗമായി നടക്കും.

അന്നു വൈകിട്ട് നാളുകളായി പറയെടുപ്പിൽ പങ്കെടുത്ത കുടുംബങ്ങളിലെ സ്ത്രീകളുടെ താലപ്പൊലിയോടെ ഗുരുവായൂരപ്പന്റെ വിളക്കാചാരം എഴുന്നള്ളത്ത് നടത്തുന്നതാണ്. വാദ്യ ഘോഷങ്ങളോടെ ഭഗവാനെ ശ്രീകോവിലിൽ നിന്നും തിരുമേനിമാർ ഉത്സവ മൂർത്തിയിലേക്ക് ആവാഹിച്ചു് ആനപ്പുറത്തു് എഴുന്നെള്ളിച്ചു പ്രദിക്ഷിണം നടക്കുന്നതാണ്.

മെയ് 30, ജൂൺ 1 തീയതികളിൽ ഗുരുവായൂരപ്പന്റെ ഭക്തന്മാരുടെ സമർപ്പണമായി ഉദയാസ്തമന പൂജകൾ നടക്കുന്നു. ഓരോ ഉദയാസ്തമന പൂജയിലും ഉത്സവകാലത്തു നടക്കുന്ന പൂജകൾക്ക് സമാനമായ 18 പൂജകൾ, അഭിഷേകം, ദീപാരാധന, ശീവേലി എന്നീ ചടങ്ങുകളാണ് ഉദയാസ്തമന പൂജയിലും നടക്കുന്നത്.മെയ് 28, 29 തീയതികളിൽ വൈകിട്ട് മോഹിനിയാട്ടം, ഡാൻസ്, മ്യൂസിക്, ഡാൻസ് ഡ്രാമ, ഫ്‌ളൂറ്റ്, ഭജന തുടങ്ങി പലവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ജൂൺ 2 ഉച്ചയോടെ പ്രതിഷ്ഠ ദിന മഹോത്സവം അവസാനിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP