Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിലേക്ക് കടന്ന പോക്സോ കേസ് പ്രതി നാലുവർഷത്തിന് ശേഷം അറസ്റ്റിൽ; പിടിയിലായത് വിസ കാലാവധി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ

സൗദിയിലേക്ക് കടന്ന പോക്സോ കേസ് പ്രതി നാലുവർഷത്തിന് ശേഷം അറസ്റ്റിൽ; പിടിയിലായത് വിസ കാലാവധി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാരിപ്പള്ളി: പോക്സോ കേസിലെ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ സൗദിയിലേക്ക് കടന്ന മലപ്പുറം പൊന്നാനി സ്വദേശി നാലുവർഷത്തിനുശേഷം പൊലീസ് പിടിയിൽ. പൊന്നാനി ചടയന്റഴികത്ത് മസ്ഹുദ് (32) ആണ് പിടിയിലായത്. വിസ കാലാവധി കഴിഞ്ഞ് മുംബൈ എയർപോട്ടിൽ എത്തിയപ്പോൾ ലുക്കൗട്ട് നോട്ടീസിനെത്തുടർന്ന് തടഞ്ഞുവെക്കുകയായിരുന്നു.

2018 ജൂൺ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. പാരിപ്പള്ളിയിൽ പഠിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാവ് എറണാകുളത്തുള്ള ഹോട്ടലിലെത്തിച്ച് മസ്ഹൂദിന് കൈമാറുകയായിരുന്നെന്നാണ് കേസ്. മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഇതിനിടെ വിദേശത്തേക്ക് മുങ്ങിയിരുന്നു.

ചാത്തന്നൂർ എ.സി.പി. ബി.ഗോപകുമാറിന്റെ നിർദേശത്തെത്തുടർന്ന് പാരിപ്പള്ളി ഇൻസ്പെക്ടർ എ.അൽജബ്ബാറിന്റെ നേതൃത്വത്തിൽ എസ്‌ഐ.മാരായ പ്രദീപ്കുമാർ, സുരേഷ്‌കുമാർ, എഎസ്ഐ. അഖിലേഷ്, നന്ദൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP