Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'കേരളത്തെ വൻവിലക്കയറ്റം ബാധിച്ചിട്ടില്ല; വില കൂടിയത് ചുരുക്കം ഉത്പന്നങ്ങൾക്ക് മാത്രമെന്ന് മന്ത്രി ജിആർ അനിൽ

'കേരളത്തെ വൻവിലക്കയറ്റം ബാധിച്ചിട്ടില്ല; വില കൂടിയത് ചുരുക്കം ഉത്പന്നങ്ങൾക്ക് മാത്രമെന്ന് മന്ത്രി ജിആർ അനിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:പൊതുവിതരണ രംഗത്തെ ഇടപെടലാണ് സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ച് നിർത്തിയതെന്ന് ഭക്ഷ്യ പൊതുവിരണ മന്ത്രി ജി.ആർ അനിൽ അവകാശപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം അയൽ സംസ്ഥാനങ്ങളിൽ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് കേരളത്തിൽ വിലക്കയറ്റമുണ്ടാക്കുന്നത് .കേരളത്തിലെ 500 ഓളം മൊത്തവ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി.

കൃത്രിമ വിലക്കയറ്റം സംസ്ഥാനത്തില്ല. കേരളത്തെ വൻവിലക്കയറ്റം ബാധിച്ചിട്ടില്ല.ചുരുക്കം ചില ഉത്പന്നങ്ങളുടെ വില മാത്രമാണ് കൂടിയത്. ജയ അരി റേഷൻ കടകൾ വഴി വിതരണത്തിനെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.എഫ്‌സിഐ ഗോഡൗണുകളിൽ അരി എത്തി, 60 ശതമാനം റേഷൻ കടകളിലും അരി വിതരണത്തിന് എത്തും.

അതേസമയം കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയൽ സംസ്ഥാനങ്ങൾ ഭക്ഷ്യമന്ത്രി നേരിട്ട് സന്ദർശിക്കും. ആദ്യപടിയായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആന്ധ്രയിലേക്ക് പോകുകയാണ്. അവിടുത്തെ പ്രതിസന്ധി നേരിട്ട് വിലയിരുത്തും . അയൽ സംസ്ഥാനങ്ങളിലെ മഴയ്ക്ക് പുറമേ വൈദ്യുതി , പ്രോസസിങ് ചാർജ് എന്നിവയും തിരിച്ചടിയായി എന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.

സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റം തടയാൻ നടപടി തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറിക്കാണ് ഏറ്റവും വില ഉയർന്നത്.നിത്യോപയോഗ സാധനങ്ങളിൽ വില കൂടുതലായി കാണുന്നില്ല . പൂഴ്‌ത്തി വെയ്‌പ്പ് തടയാൻ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് നിർദ്ദേശം നൽകി

വിലക്കയറ്റത്തിൽ കേന്ദ്രത്തിനുമുണ്ട് സംസ്ഥാന സർക്കാർ വിമർശനം. ഗോതമ്പ് ഒരു വർഷത്തേക്ക് ഉണ്ടാകില്ല എന്ന് കേന്ദ്രം അറിയിച്ചു.മണ്ണെണ്ണ 40% കുറച്ചുവെന്നും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP