Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാധയൊഴിപ്പിക്കാൻ സ്ത്രീകളെ ചാട്ടക്കടിച്ച് പൂജാരി; ദുർമന്ത്രവാദത്തിന് അടിമപ്പെട്ടെന്ന് ആരോപിച്ചു മർദ്ദനം

ബാധയൊഴിപ്പിക്കാൻ സ്ത്രീകളെ ചാട്ടക്കടിച്ച് പൂജാരി; ദുർമന്ത്രവാദത്തിന് അടിമപ്പെട്ടെന്ന് ആരോപിച്ചു മർദ്ദനം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ബാധയൊഴിപ്പിക്കലിന്റെ പേരിൽ സ്ത്രീകളെ ചാട്ടക്കടിച്ച് തമിഴ്‌നാട് നാമക്കലിൽ ക്ഷേത്രോത്സവം. ദുർമന്ത്രവാദത്തിന് അടിമപ്പെട്ടവരാണെന്ന് ആരോപിച്ചാണ് പൂജാരി സ്ത്രീകളെ ചാട്ടവാറുകൊണ്ട് അടിക്കുന്നത്.

നാമക്കൽ ജില്ലയിൽ വരദരാജപെരുമാൾ മാരിയമ്മൻ ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് ബാധയൊഴിപ്പിക്കൽ ചടങ്ങ് നടത്തുന്നത്. 20 വർഷമായി നിർത്തിവെച്ച ചടങ്ങാണ് ഈ വർഷം പുനരാരംഭിച്ചത്.

ചടങ്ങിൽ കറുത്ത വസ്ത്രം ധരിച്ച പൂജാരി, സ്ത്രീകളെ ചാട്ടകൊണ്ട് അടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പിശാചിനെ അകറ്റുന്ന കാട്ടേരി എന്ന മൂർത്തിയായാണ് ഇയാളെ സങ്കൽപ്പിക്കുന്നത്.

20 വർഷങ്ങൾക്ക് ശേഷമുള്ള ചടങ്ങായതിനാൽ അടുത്തുള്ള 18 ഗ്രാമങ്ങളിൽ നിന്നും വലിയ ജനക്കൂട്ടം ക്ഷേത്രത്തിൽ എത്തിയിരുന്നു. കാണികൾ കൂക്കിവിളിക്കുന്നതും അടിക്കാൻ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിൽ കാണാം. ഈ ആചാരം നടത്തുന്നത് നാടിന് നന്മ കൊണ്ടുവരുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവം ഏപ്രിൽ 29 നാണ് തുടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP